തളർന്നുവീണ യുവാവ് മരിച്ചു,സൂര്യാഘാതമെന്ന് സംശയം

മലപ്പുറം. കരിപ്പൂർ പുളിയംപറമ്പ് സ്വദേശി സൈനുൽ ആബിദ് (38) ആണ് മരിച്ചത്.ഇന്നലെ കിഴിശ്ശേരിൽ വെച്ച് വാഹനം ഓടിച്ചുപോകുമ്പോൾ തളർന്നു വീഴുകയായിരുന്നു.ഉടൻ സമീപത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നു പുലർച്ചെ മരിച്ചു ശരീരത്തിന് കടുത്ത ചൂടേറ്റതാണ് മരണ കാരണമെന്നു സംശയം.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തത വരൂവെന്ന് ആരോഗ്യ വകുപ്പ്