26.6 C
Kollam
Saturday 12th September, 2026 | 03:30:19 AM
Home News Kerala മലദ്വാരത്തില്‍ തടസവുമായി ചികില്‍സക്കെത്തി,യുവാവിനെ ഡോക്ടര്‍മാര്‍ പൊലീസിനെ ഏല്‍പ്പിച്ചു

മലദ്വാരത്തില്‍ തടസവുമായി ചികില്‍സക്കെത്തി,യുവാവിനെ ഡോക്ടര്‍മാര്‍ പൊലീസിനെ ഏല്‍പ്പിച്ചു

കോട്ടയം. മലദ്വാരത്തില്‍ തടസവുമായി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ആലപ്പുഴ സ്വദേശി പിടിയിൽ. കുടുങ്ങിയത് 27 ഗ്രാം എംഡിഎംഎ അടങ്ങിയ പായ്ക്കറ്റ് ആണെന്ന് കണ്ടതോടെയാണ് കളി മാറിയത്. ബെംഗളൂരുവിൽ നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ച് ലഹരി കടത്തിയത്. കൊച്ചിയിലെത്തിയ ശ്യാമിന് ലഹരിമരുന്ന് പുറത്തെടുക്കാനായില്ല

തുടർന്ന് ജനറൽ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളജിലും ചികിത്സ തേടി. രണ്ടിടത്തും ശ്രമം വിജയിച്ചില്ല. ആശുപത്രിയിൽ എത്തിയത് കുടുങ്ങിയത് ലഹരിയാണെന്ന് പറയാതെയാണ്. ഒടുവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിസതേടി

കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് ലഹരിമരുന്ന് പുറത്തെടുത്തത്. വിവരം ഗാന്ധിനഗർ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു.