26.6 C
Kollam
Saturday 12th September, 2026 | 02:50:42 AM
Home News Breaking News ദേശമംഗലത്ത് തെരുവ് നായ ആക്രമണം; 4 വയസ്സുകാരന് പരിക്ക്

ദേശമംഗലത്ത് തെരുവ് നായ ആക്രമണം; 4 വയസ്സുകാരന് പരിക്ക്

തൃശ്ശൂർ.ഈസ്റ്റ് പല്ലൂർ നമ്പ്രം പൂവാരത്തുടി വീട്ടിൽ മുസ്തഫയുടെ മകനായ നാലു വയസ്സുകാരൻ മുഹമ്മദ് ലാസിലിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.

വീടിനു മുന്നിൽ ഇരുന്ന് കളിക്കുകയായിരുന്ന മുഹമ്മദ് ലാസിലിനെ നായ ആക്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 12 45 ഒടുകൂടിയാണ് സംഭവം.കവിളിലും കയ്യിലും പരുക്കേറ്റ കുട്ടിയെ ഉടൻതന്നെ ദേശമംഗലം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.