29.9 C
Kollam
Tuesday 20th October, 2026 | 11:07:02 AM
Home News Breaking News പന്തീരാങ്കാവ് ലഹരിക്കേസിൽ വിദേശ പൗര പിടിയിൽ

പന്തീരാങ്കാവ് ലഹരിക്കേസിൽ വിദേശ പൗര പിടിയിൽ

കോഴിക്കോട്. പന്തീരാങ്കാവ് ലഹരിക്കേസിൽ വിദേശ പൗര പിടിയിൽ.ഘാന സ്വദേശിനി ഇബെ പെസ് ചിനാസ ആണ് അറസ്റ്റിലായത്.l 1013.26 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ആണ് അറസ്റ്റ്.പഞ്ചാബിലെ ജലന്ധറിൽ നിന്നാണ് പിടിയിലായത്

ഡാൻസാഫും പന്തീരാങ്കാവ് പൊലീസും നടത്തിയ അന്വേഷണത്തിൽ നേരത്തെ ആറുപേർ പിടിയിലായിരുന്നു.നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് എംഡിഎംഎ എത്തിച്ചുനൽകിയിരുന്നത് ഘാന സ്വദേശിനിയെന്ന് പൊലീസ്.പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിദേശ പൗരയെക്കുറിച്ചുള്ള വിവരം ലഭിച്ചത്

പഞ്ചാബ് പൊലീസിന്റെ സഹായത്തോടെ ജലന്ധറിലെ താമസകേന്ദ്രത്തിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.യൂസ്ഡ് കാറുകളിൽ രാസലഹരി ഒളിപ്പിച്ച് കൈമാറുന്നതായിരുന്നു സംഘത്തിന്റെ രീതി

LEAVE A REPLY

Please enter your comment!
Please enter your name here