27.5 C
Kollam
Monday 19th October, 2026 | 10:48:57 PM
Home News Kerala അപകടത്തില്‍പെട്ട കാറില്‍ നിന്ന് എം ഡി എം എ കണ്ടെടുത്തു,വാഹനം ഓടിച്ചയാൾ മുങ്ങി

അപകടത്തില്‍പെട്ട കാറില്‍ നിന്ന് എം ഡി എം എ കണ്ടെടുത്തു,വാഹനം ഓടിച്ചയാൾ മുങ്ങി

മലപ്പുറം. മമ്പാട് അപകടത്തില്‍പെട്ട കാറില്‍ നിന്ന് എം ഡി എം എ കണ്ടെടുത്തു. അപകടത്തിനു പിന്നാലെ വാഹനം ഓടിച്ചയാൾ മുങ്ങി. ഇയാളെ കണ്ടെത്താൻ നിലമ്പൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

കെ എന്‍ ജി റോഡിലെ മമ്പാട് ബീംബുങ്ങലില്‍ വൈകുന്നേരം മൂന്നരയോടെയാണ് കാർ അപകടത്തിൽ പെട്ടത്. നിലമ്പൂരില്‍ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ആദ്യം എതിരെ വന്ന ഒരു സ്‌ക്കൂട്ടറിലും തുടര്‍ന്ന് രണ്ട് കാറുകളിലും ഇടിച്ചു. സാരമായി പരുക്ക് പറ്റിയ സ്‌ക്കൂട്ടര്‍ യാത്രക്കാരൻ
വടപുറം സ്വദേശി സിയാദ് കൊട്ടപ്പുറത്തിനെ
അതുവഴി വന്ന ആംബുലന്‍സില്‍ കയറ്റി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി . അപകടം വരുത്തിയ കാര്‍ ഡ്രൈവറും ആംബുലന്‍സില്‍ കയറി പരിക്കേറ്റയാളുടെ കൂടെ പോയി. തുടര്‍ന്ന് പോലീസ് എത്തി കാറില്‍ പരിശോധന നടത്തിയപ്പോഴാണ് എം ഡി എം എ കണ്ടെത്തിയത്. കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നാണ് 5.8 ഗ്രാം എം ഡി എം എ കണ്ടെടുത്തത്.ഇതിനിടയിൽ പരുക്കേറ്റയാളുടെ കൂടെ പോയ കാര്‍ ഡ്രൈവര്‍ രോഗിയെ ഹോസ്പിറ്റലിലെത്തിച്ച ശേഷം മുങ്ങി. കാറിൽ നിന്ന് എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു എന്നറിഞ്ഞതോടെയാണ് ഡ്രൈവർ മുങ്ങിയത്. തുടര്‍ന്ന് കെ എല്‍ 01 ബി യു 1457 നമ്പര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കായി അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here