Home News Local കരുനാഗപ്പള്ളി പോലീസ് സബ്ബ് ഡിവിഷൻ എസ് പി സി സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി

കരുനാഗപ്പള്ളി പോലീസ് സബ്ബ് ഡിവിഷൻ എസ് പി സി സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി

Advertisement


കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പോലീസ് സബ്ബ് ഡിവിഷനിലെ നാല് എസ് പി സി സ്കൂളുകളിലെ രണ്ട് വർഷം അടിസ്ഥാന ടെയിനിംഗ് പൂർത്തിയാക്കിയ സീനിയർ എസ് പി സി കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽനടന്നു. കുലശേഖരപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, തഴവ ആദിത്യ വിലാസം ഗവ ഹൈസ്കൂൾ, കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, എച്ച് എസ് ഫോൾ ഗേൾസ് കരുനാഗപ്പള്ളി എന്നീ സ്കൂളുകളിലെ സീനിയർ എസ് പി സി കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു.

കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലിസ് കമ്മീഷണർ . സി ജോൺ കേഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ലൈസൻ ഓഫീസർ കൂടിയായ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്. എച്ച്.ഒ പ്രവീൺ എസ്.ബി, കൊല്ലം സിറ്റി എസ് പി സി എ.ഡി.എൻ.ഒ രാജേഷ്, പ്രോഗ്രാം ഓഫീസർ ഷഹീർ, സ്കൂൾ മാനേജർ എൽ.ശ്രീലത, എച്ച് എം മാരായ ഉഷാകുമാരി, സുരേഷ് കുമാർ കെ, സരിത. റ്റി , ശ്രീകല എന്നിവർ കേഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർമാർ, കമ്യൂണിറ്റി പോലീസ് ഓഫീസർമാർ, പി. റ്റി.എ, എസ്.എം സി, എം.പി.റ്റി.എ ഭാരവാഹികൾ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here