നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടു കിണറ്റില്‍ മനുഷ്യവിസര്‍ജ്യം തള്ളി,കേരളത്തെ ലജ്ജിപ്പിക്കുന്ന പ്രവൃത്തി, രാഷ്ട്രീയ വിരോധമാണ് ഹീന കൃത്യത്തിന് കാരണം, കെ കെ രമ

കോഴിക്കോട്:നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം തള്ളിയത് വൃത്തിഹീനമായ പ്രവര്‍ത്തിയെന്ന് കെ കെ രമ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് പ്രവൃത്തിക്ക് പിന്നിലെന്ന് കെ കെ രമ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേരളത്തെ ലജ്ജിപ്പിക്കുന്ന പ്രവൃത്തിയാണിതെന്നും രാഷ്ട്രീയ വിരോധമാണ് ഹീന കൃത്യത്തിന് കാരണമെന്നും കെ.കെ. രമ പറഞ്ഞു. ഈ പ്രവൃത്തി ചെയ്തവര്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നും കെ.കെ. രമ ചോദിച്ചു. … Continue reading നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടു കിണറ്റില്‍ മനുഷ്യവിസര്‍ജ്യം തള്ളി,കേരളത്തെ ലജ്ജിപ്പിക്കുന്ന പ്രവൃത്തി, രാഷ്ട്രീയ വിരോധമാണ് ഹീന കൃത്യത്തിന് കാരണം, കെ കെ രമ