26.2 C
Kollam
Friday 6th November, 2026 | 04:24:28 AM
Home News Breaking News തിരുവനന്തപുരം വിമാനത്താവളത്തിൽ 1.86 കോടി വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി,കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശിനെ തിരയുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ 1.86 കോടി വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി,കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശിനെ തിരയുന്നു

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. സിംഗപ്പൂരിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശി ലിബിൻ ദാസിൽ നിന്നാണ് ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയത്. 1.86 കോടി വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

കൂടുതൽ അന്വേഷണത്തിൽ മറ്റൊരു യാത്രക്കാരന്റെ പങ്കും തെളിഞ്ഞു. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശും കൃത്യത്തിൽ ഉൾപ്പെട്ടതായി തെളിഞ്ഞു. സിംഗപ്പൂരിൽ നിന്ന് വരുന്നതിനാൽ കസ്റ്റംസിന് സംശയം തോന്നാതിരിക്കാൻ തിരുവനന്തപുരത്ത് തന്റെ ബാഗേജ് ശേഖരിക്കാൻ ആനന്ദ് ലിബിനോട് ആവശ്യപ്പെടുകയായിരുന്നു.

rep image