30.2 C
Kollam
Thursday 29th October, 2026 | 05:25:40 PM
Home News Breaking News പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു

പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു

Advertisement

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് വാച്ചര്‍ ഷൈജുവാണ് മരിച്ചത്. 28 വയസ്സായിരുന്നു. കോട്ടോപ്പാടം ചെന്നേരികുന്നില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

also read :

ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ തുരുത്തുന്നതിനിടെയായിരുന്നു സംഭവം. ഷൈജു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രണ്ട് കാട്ടാനാകളെ തുരത്തുന്നതിനിടെ ഒരാന തിരികെയത്തി ഷൈജുവിനെ ചവിട്ടുകയായിരുന്നു. ആന തിരിഞ്ഞുവന്നതോടെ ഒപ്പമുളളവര്‍ ഓടി രക്ഷപ്പെട്ടു. സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ കാട്ടാനക്കൂട്ടമെത്തിയതോടെ നാട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.