27.6 C
Kollam
Monday 21st September, 2026 | 06:46:10 PM
Home News Breaking News ശബരിമല സ്വർണക്കൊള്ള, എൻ. വാസുവിനെ ഇഡി ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള, എൻ. വാസുവിനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി. ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മിഷണർ എൻ. വാസുവിനെ ഇഡി ചോദ്യം ചെയ്യുന്നു. രാവിലെ പത്തരയോടെ വാസു കൊച്ചിയിലെ ഓഫീസിൽ ഹാജരായി. എസ്ഐടി രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് വാസു. തൊണ്ണൂറ് ദിവസം ജയിലിൽ കഴിഞ്ഞ വാസു കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്.

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളിലെ സ്വർണക്കൊള്ളക്ക് വാസു കൂട്ടുനിന്നുവെന്നാണ് എസ്ഐടി കണ്ടത്തൽ. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയ രേഖകളിൽ വാസു ഒപ്പിട്ടതും തെളിവായി നിരത്തുന്നു. ആരോപണ വിധേയരായ മറ്റ് ദേവസ്വം ഉദ്യോഗസ്ഥരെയും ഇഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. നാളെ കേസിലെ മറ്റൊരു പ്രതി തന്ത്രി കണ്ഠരര് രാജീവരരെ ഇഡി ചോദ്യം ചെയ്യും. തന്ത്രി ജാമ്യത്തിലിറങ്ങി രണ്ടാം ദിവസമാണ് ഇഡി സമൻസ് അയച്ചത്.