29.2 C
Kollam
Friday 4th September, 2026 | 04:54:56 PM
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള , ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകി

ശബരിമല സ്വർണ്ണക്കൊള്ള , ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകി

കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ, ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകി പ്രത്യേക അന്വേഷണസംഘം. ഡിവിഷൻ ബെഞ്ചിൽ നേരിട്ട് ഹാജരായാണ്, SIT തലവൻ എസ് ശശിധരൻ ഐപിഎസ് റിപ്പോർട്ട് നൽകിയത്. 2025ലെ സ്വർണ്ണപ്പാളി കൈമാറ്റത്തിൽ, പിഎസ്‌ പ്രശാന്ത് ഉൾപ്പെടെയുള്ള ബോർഡ് ഭാരവാഹികൾക്ക് ക്രമക്കേട് പങ്കുണ്ടെന്ന മുൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, സ്വീകരിച്ച നടപടികൾ അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ആദ്യം രജിസ്റ്റർ ചെയ്ത 2019ലെ സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട കുറ്റപത്രം എന്ന് സമർപ്പിക്കാൻ കഴിയുമെന്നത് സംബന്ധിച്ചും SIT കോടതിയെ ധരിപ്പിച്ചു. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. കേസിൽ ദേവസ്വം ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ് വൈകിട്ടോടെ പുറത്തുവരും.