29.7 C
Kollam
Friday 18th September, 2026 | 06:12:33 PM
Home News Breaking News ശബരിമല സ്വർണകൊള്ള കേസ്,അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണകൊള്ള കേസ്,അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി.ശബരിമല സ്വർണകൊള്ള കേസ്.അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം എസ്‌ഐടി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കുറ്റപത്രം എന്ന് നല്‍കാനാകുമെന്ന് എസ്‌ഐടി അറിയിക്കണം. എസ്‌ഐടിക്ക് ഹൈക്കോടതിയുടെ കര്‍ശന നിർദേശം

പ്രതികളുടെ പങ്ക് തെളിയിക്കുന്ന ശക്തമായ തെളിവുകൾ ശേഖരിച്ചതായി SI.ക്രിമിനൽ ഗൂഢാലോചനയുടെ സാധ്യതകൾ വിശദമായി പരിശോധിക്കുന്നു. അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് SIT. അനന്തമായി നീളാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി. ജൂൺ 29ന് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. മതിയായ സമയം നൽകിയിട്ടുണ്ട് എന്നാണ് കോടതിയുടെ ബോധ്യം. കുറ്റപത്രം എന്ന് കൊടുക്കാൻ കഴിയുമെന്നും അറിയിക്കണം, ഹൈക്കോടതി നിര്‍ദ്ദേശിച്ചു.