തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. കെജെ റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ഡോ. റീനയുടെ ഹര്‍ജിയിലാണ് നടപടി. ഉത്തരവ സ്റ്റേ ചെയ്തതോടെ ഡയറക്ടര്‍ സ്ഥാനത്ത് കെജെ റീന തുടരും. നിയമവ്യവസ്ഥയോട് നന്ദിയുണ്ടെന്ന് സ്‌റ്റേ വന്നതിന് പിന്നാലെ ഡോ. റീന മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രിയുടെ വാദം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. കെജെ റീനയെ മാറ്റുകയും അഡീഷണല്‍ ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നല്‍കുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സമീപിച്ചത്.

പകര്‍ച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ സ്ഥലം മാറ്റിയത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രിബ്യൂണലിന് മുന്നില്‍ വ്യക്തമാക്കി. ഇതോടെയാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.