27.9 C
Kollam
Friday 18th September, 2026 | 12:14:30 AM
Home News Kerala എനാത്ത് പാലത്തിൽ ഫെൻസിങ് സ്ഥാപിക്കുന്നു

എനാത്ത് പാലത്തിൽ ഫെൻസിങ് സ്ഥാപിക്കുന്നു

കൊട്ടാരക്കര: കല്ലട ആറിന് കുറുകെ എം സി റോഡിൽ എനാത്ത് പാലത്തിൽ ഫെൻസിങ് സ്ഥാപിച്ചു തുടങ്ങി. ആത്മഹത്യ മുനമ്പായി മാറിയ എനാത്ത് പാലത്തിൽ ഫെൻസിങ് സ്ഥാപിക്കണമെന്ന് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. പാലത്തിന്റെ  കൈവരികൾക്ക്  പൊക്കമില്ലാത്തതിനാൽ  ആളുകൾ ഇവിടെയെത്തി കൈവരികളിൽ കയറിയാണ്  ആറ്റിലേക്ക് ചാടുന്നത്. ഇത് മൂലം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. ആത്മഹത്യ ഏറിയതോടെ ഫെൻസിങ് സ്ഥാപിക്കണമെന്ന് ആവശ്യമായി കുളക്കട, എനാത്ത് പഞ്ചായത്ത്‌ കളിലെ ജന പ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും  പൊതു പ്രവർത്തകരും രംഗത്തെത്തിയിരുന്നു.