27.9 C
Kollam
Thursday 17th September, 2026 | 11:14:51 PM
Home News Breaking News എനിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലേ, മൂന്നുമണിക്ക് ആണ് ഞാൻ ഭക്ഷണം കഴിച്ചത്, എന്തൊരു അപവാദപ്രചാരണമാണിത്

എനിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലേ, മൂന്നുമണിക്ക് ആണ് ഞാൻ ഭക്ഷണം കഴിച്ചത്, എന്തൊരു അപവാദപ്രചാരണമാണിത്

v d satheesan reply on events during rain disaster

വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. 2018 ലും പത്തൊന്പതിലും ദുരന്തം ഉണ്ടായ സമയത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരം ആയിരുന്നു ഇരുന്നിരുന്നത് എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പത്ര സമ്മേളനത്തിനിടയിൽ വിഡി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

എന്തൊരു അപവാദപ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. ഞാൻ അന്ന് മൂന്നുമണിക്കാണ് പൊന്നാനിയിൽ ഹരിദാസ് സാറിന്റെ വീട്ടിൽ എത്തുന്നത്. അവിടെ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ എനിക്ക് ഭക്ഷണം അറേഞ്ച് ചെയ്തിരുന്നു. അന്ന് മൂന്നുമണിക്കാണ് ഞാൻ ഭക്ഷണം കഴിക്കുന്നത് എനിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലേ? എന്ത് തെറ്റാണ്, എന്തൊരു ഹീനമായ അപവാദ പ്രചരണമാണ് ഈ നടക്കുന്നത്. എന്തൊരു മര്യാദകേടാണ് ഈ നടക്കുന്നത്- വിഡി ചോദിക്കുന്നു. ഞാൻ സത്കാരത്തിന് അല്ല പോയത്, ഭക്ഷണം കഴിക്കാൻ ആണ് പോയത്; അത് നിങ്ങൾ മനസിലാക്കണം. വെള്ളപൊക്കം ഉണ്ടായ ദിവസം ഞാൻ ഭക്ഷണം കഴിച്ചു, അതാണ് ഞാൻ ചെയ്ത തെറ്റ്. മലബാറിൽ ഒരു വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയാൽ ഉണ്ടാകുന്ന സ്ഥിതി നിങ്ങൾക്ക് അറിയുന്നതാണ് അല്ലേ? നിങ്ങൾക്ക് ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ഭക്ഷണകാര്യത്തെ കുറിച്ചുള്ള വിമർശനങ്ങൾ ഉണ്ടാക്കുന്നത്. വിഡി കൂട്ടിച്ചേർത്തു.

എവിടെ എങ്കിലും ഒരു വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് നിങ്ങൾ നോക്കൂ. കേരളത്തിലെ ഏറ്റവും വലിയ ഫ്ളഡ് കണ്ട ആളാണ് ഞാൻ. ആദ്യത്തെ മൂന്നുദിവസം ക്യാമ്പിൽ അരി വരാതെ ഇരുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. അന്ന് എറണാകുളത്തേയും കൊടുങ്ങല്ലൂരെയും മാർക്കറ്റിൽ നിന്നും അരി കടം വാങ്ങി കൊടുത്ത ആളാണ് ഞാൻ. അന്നത്തെ മുഖ്യമന്ത്രി നടത്തിയ പത്ര സമ്മേളനത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ ആണ് നടത്തിയത്. അന്ന് നിങ്ങൾ അതേകുറിച്ചൊന്നും ചോദിച്ചില്ല. ഇന്ന് ഞാൻ ഭക്ഷണം കഴിച്ചതാണ് ഗുരുതര ആരോപണം; വിഡി മറുപടി നൽകി.