തിരുവനന്തപുരം. ഡോ.കെ ജെ റീനയെ ആരോഗ്യവകുപ്പിലെ ഭരണപരമായ ചുമതലകളുള്ള തസ്തികകളിൽ നിയമിക്കരുതെന്ന ഭിന്നശേഷി കമ്മീഷന്റെ ഉത്തരവ് പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചെന്ന് ആരോപണം .ഇവർക്കെതിരെ അന്വേഷണം നടത്തണമെന്ന ഉത്തരവും നടപ്പാക്കിയില്ല.സർവീസ് ക്വാട്ടയിൽ പിജി എടുത്ത ഡോ. റീന, ബോണ്ട് വ്യവസ്ഥ ലംഘിച്ചു എന്ന ആരോപണവും നിലനിൽക്കുകയാണ്. എന്നാൽ ഭിന്നശേഷി കമ്മീഷന്റെ ഉത്തരവ് സർവീസ് വ്യവസ്ഥകൾ മനസ്സിലാക്കാതെ ആണെന്നും അത് സർക്കാരിന് മനസിലായതുകൊണ്ടാണ് തുടർ നടപടികൾ ഉണ്ടാകാത്തത് എന്നും ഡോ റീന പ്രതികരിച്ചു.
ഡോ. കെ ജെ റീന തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ആയിരിക്കെ ഭിന്നശേഷി ഉള്ള ഡോക്ടർക്ക് അവധിയും ശമ്പളവും നിരസിച്ചതുമായി ബന്ധപ്പെട്ടാണ് ഭിന്നശേഷി കമ്മീഷന്റെ ഇടപെടൽ ഉണ്ടായത്.കൊവിഡ് കാലയളവിൽ ഡെന്റൽ സർജൻ ആയിരുന്ന ഡോക്ടർക്ക് സർക്കാർ ഉത്തരവ് അനുസരിച്ചുള്ള സ്പെഷ്യൽ കാഷ്വൽ ലീവിന് അർഹതയില്ലെന്ന് കാട്ടി അവധി നിഷേധിച്ചു. ഒരു മാസത്തെ ശമ്പളവും പിടിച്ചുവച്ചു. ഇതിനെതിരെയായിരുന്നു നിയമ പോരാട്ടം.വിശദമായി കേട്ട ഭിന്ന ശേഷി കമ്മീഷൻ അന്നത്തെ ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആയിരുന്ന ഡോക്ടറേയും തൃശൂർ ഡിഎംഒ ആയിരുന്നു ഡോക്ടർ കെ ജെ റീനയും ഭരണപരമായ തസ്തികകളിൽ നിയമിക്കുന്നത് ഒഴിവാക്കണമെന്നും അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.എന്നാൽ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല ആരോഗ്യവകുപ്പ് ഡയറക്ടർ ആക്കി നിയമിക്കുകയും ചെയ്തു. ആ കേസുമായി ബന്ധപ്പെട്ട് നിയമപരമായ ബാധ്യത ഡിഎംഒയ്ക്ക് ഉണ്ടായിരുന്നില്ല എന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്നു അതിന്റെ ചുമതല എന്നും സർക്കാരിനെ ബോധ്യപ്പെടുത്താനായി എന്നാണ് ഡോക്ടർ റീനയുടെ മറുപടി.
മറ്റൊരു പരാതി ഉയരുന്നത് സർവീസ് ക്വാട്ടയിലെ പിജി പഠനവുമായി ബന്ധപ്പെട്ടാണ്. സർവീസിൽ ഇരിക്കുകയാണ് ഡോക്ടർ റീന പിജി പഠനം പൂർത്തിയാക്കിയത് അങ്ങനെ പൂർത്തിയാക്കുന്നവർ 10 വർഷം അവർ പഠിക്കുന്ന സ്പെഷ്യാലിറ്റിയിൽ ജോലി ചെയ്യണമെന്ന് ബോണ്ട് ഉണ്ട്. അത് മറികടന്നാണ് ഡോക്ടർ റീന അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ തുടരുന്നതെന്നാണ് ആരോപണം. എന്നാൽ ഡോക്ടർ റീന പറയുന്നത് 10 വർഷം സർക്കാരിനെ സേവിക്കാം എന്ന് മാത്രമാണ് ബോണ്ട് വ്യവസ്ഥയെന്നും അത് സ്പെഷ്യാലിറ്റി കേഡറിൽ വേണമെന്നില്ല































