Home Blog Page 917

ഇറാൻ യുദ്ധത്തിൽ അപ്രതീക്ഷിത വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ഇറാൻ യുദ്ധത്തിൽ അപ്രതീക്ഷിത വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കയുടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അഞ്ചുദിവസത്തേക്കാണ് അമേരിക്കയുടെ എല്ലാ സൈനിക നടപടികളും നിർത്തിവച്ചത്. ഹോർമൂസ് കടലിടുക്ക് തുറക്കാനായി ഇറാന് നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് വെടിനിർത്തൽ പ്രഖ്യാപനം.

അമേരിക്ക വെടി നിർത്തിയാലും ഇസ്രായേൽ ഒറ്റയ്ക്കു യുദ്ധം തുടരുമോ എന്ന ചോദ്യത്തിന് തൽക്കാലം ഉത്തരമില്ല. എന്നാൽ എല്ലാ സൈനിക നടപടികളും അമേരിക്ക അഞ്ചു ദിവസത്തേക്ക് നിർത്തിവയ്ക്കുകയാണെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. ഇറാനുമായി രണ്ടു ദിവസമായി ചർച്ചകൾ നടക്കുകയാണെന്നും ഗണ്യമായ പുരോഗതിയുണ്ടെന്നുമാണ് ട്രംപ് കൂട്ടിച്ചേർത്തത്. തിരിച്ചടിക്കുമെന്ന ഇറാന്‍റെ മുന്നറിയിപ്പിൽ അമേരിക്ക പിന്നോട്ടു പോയി എന്നാണ് കാബുളിലെ ഇറാൻ എംബസി കുറിച്ചത്. ഇറാന്‍റെ ന്യൂസ് ഏജൻസിയായ തസ്മിനും ട്രംപ് പിന്നാക്കം പോകുന്നു എന്ന് റിപ്പോർട്ട് നൽകി. അഞ്ചുദിവസത്തേക്കാണ് അമേരിക്കയുടെ എല്ലാ സൈനിക നടപടികളും നിർത്തിവച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തുറക്കാനായി ഇറാന് നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് വെടിനിർത്തൽ പ്രഖ്യാപനം. ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാന്‍റെ എണ്ണ-വാതകപ്പാടങ്ങൾ ആക്രമിക്കും എന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഹോർമൂസ് പുർണമായി അടയ്ക്കുമെന്നും ഗൾഫിലെ മറ്റുരാഷ്ട്രങ്ങളുടെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമെന്നുമായിരുന്നു ഇറാന്‍റെ മറുപടി. സൌദിയിലും മറ്റും ഇറാൻ നടത്തിയ ആക്രമണവും ഇപ്പോഴത്തെ പിന്നാക്കംപോക്കിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.

യുദ്ധം തുടങ്ങിയ ശേഷം ഇറാൻ ഏറ്റവും കൃത്യതയോടെ നടത്തുന്ന രണ്ട് ആക്രമണങ്ങളാണ് ഇന്നുണ്ടായത്. ഇസ്രായേലിലെ സൈനികത്താവളവും സൌദിയിലെ അമേരിക്കയുടെ പ്രിൻസ് സുൽത്താൻ എയർബേസും ലക്ഷ്യമിട്ടായിരുന്നു മിസൈൽ പ്രയോഗം. രണ്ടും ലക്ഷ്യത്തിലെത്തിയെന്ന് ഇറാന്‍റെ റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. എന്നാൽ നാശനഷ്ടത്തെക്കുറിച്ച് ഇസ്രായേലോ അമേരിക്കയോ സൌദിയോ പ്രതികരിച്ചിട്ടില്ല. ഇസ്രായേലിലെ ഡിമോണയിലും ആരാദിലും ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു എന്ന വിവരവും പുറത്തുവന്നു. 180 പേർക്കാണ് പരുക്കേറ്റത്. യുദ്ധത്തിൽ ഇറാനിൽ ഇതുവരെ 2013 പേർ കൊല്ലപ്പെട്ടു. ഇതിൽ 208 പേർ കുട്ടികളാണ്. 1167 സൈനികരും കൊല്ലപ്പെട്ടു. ലബനനിൽ കൊല്ലപ്പെട്ടത് 1029 പേരാണ്.

യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണുവിനെതിരെ ശുചീകരണ തൊഴിലാളികൾ

ഇടുക്കി. യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണുവിനെതിരെ ശുചീകരണ തൊഴിലാളികൾ.സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാക്കളും ചേർന്ന് തൊഴിലാളികളെ പ്രചരണ ആയുധമാക്കിയെന്ന് പരാതി. പണം അടങ്ങിയ കവർ നേതാക്കൾ
ശുചീകരണ തൊഴിലാളികളെ കൊണ്ട് സേനാപതി വേണുവിന് കൈമാറി

also read:

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചശേഷം സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം ശുചീകരണ തൊഴിലാളികൾ നൽകി എന്ന പേരിൽ പ്രചരിപ്പിച്ചു.പണം കൊടുക്കുവാൻ എല്ലാവരും എത്തിച്ചേരണമെന്ന ഹരിത കർമ്മസേന കൺവീനറുടെ ശബ്ദരേഖ പുറത്തുവന്നു. ജില്ലാ കളക്ടർക്കും, ഇലക്ഷൻ കമ്മീഷനും പരാതി നൽകി ശുചീകരണ തൊഴിലാളികൾ

വിഷയം ഏറ്റെടുത്ത് സിപിഎം. പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന് നേതാക്കൾ

കണ്ണൂരില്‍ ശരിക്കും പോര് ഒരേ അങ്കത്തട്ടില്‍ പയറ്റിയവര്‍ തമ്മിൽ

കണ്ണൂർ. പോര് മുറുകുന്നു. സിപിഎമ്മിൽ നിന്ന് പുറത്തായ മുതിർന്ന നേതാക്കൻമാർ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസിന്റെ പൂർണ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥികയാണ് ഇരുവരും മത്സരിക്കുന്നത്. തൻ്റെ പോരാട്ടം സി.പി.എമ്മിനെ തകർക്കാനല്ല തിരുത്താനെന്ന് ടി കെ ഗോവിന്ദൻ പറഞ്ഞു.

സിപിഎം നേതാവായിരുന്ന ടി കെ ഗോവിന്ദനാണ് തളിപ്പറമ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ LDF സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് CPIM മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഇദ്ദേഹം പാർട്ടി വിട്ടത്. തൻ്റെ പോരാട്ടം സി.പി.എമ്മിനെ തകർക്കാനല്ല തിരുത്താനാനാണെന്നും മുഖ്യമന്ത്രി നേരിട്ട് ചർച്ച കെട്ടിരുന്നെങ്കിൽ ശ്യാമളയെ സ്ഥാനാർഥി ആക്കില്ലാരുന്നു അദ്ദേഹം പ്രതികരിച്ചു.

also read:

പയ്യന്നൂരിൽ പാർട്ടി വിട്ട വി കുഞ്ഞി കൃഷ്ണനാണ് യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കുന്നത്. രക്‌തസാക്ഷി ഫണ്ട് ഉൾപ്പെടെ നിരവധി ഫണ്ടുകളിൽ അദ്ദേഹം അഴിമതി ആരോപിച്ചിരുന്നു. തന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടി പറയുന്നതിന് പകരം സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.

സിപിഎമ്മിൽ നിന്ന് പുറത്തായ നേതാക്കന്മാരെ കൂടെ നിർത്തി, സിപിഎം വോട്ടുകൾ നേടി LDF കോട്ടകൾ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം

കരുനാഗപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. M S താര പത്രിക സമർപ്പിച്ചു

കരുനാഗപ്പള്ളി. നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. MS താര പത്രിക സമർപ്പിച്ചു. മണ്ഡലം ബൂത്ത് കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായി എത്തിയാണ് തഹസിൽദാർക്ക് പത്രിക സമർപ്പിച്ചത്.

എൽഡിഎഫ് നേതാക്കളായ ആർ സോമൻ പിള്ള, എം ശിവശങ്കരപ്പിള്ള, ആർഎസ് അനിൽ, പി ആർ വസന്തൻ, സൂസൻ കോടി, ജഗത് ജീവൻ ലാലി, എസ് കൃഷ്ണകുമാർ, അനിൽ എസ് കല്ലേലി ഭാഗം, ഷിഹാബ് പൈനുംമൂട്, ആദിനാട് സൈനുദ്ദീൻ, അബ്ദുസ്സലാം അൽഹന തുടങ്ങിയവർ സന്നിഹിതരായിരുന്നു.

also read:

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യാഴാഴ്ച അറിയാനാകും.

Also Read:

എംജി സർവകലാശാലയിൽ കോഓർഡിനേറ്റർ, കോഴ്സ് മെന്റർ, ഫാക്കൽറ്റി അവസരങ്ങൾ

എംജി സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ 9അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ഡിപ്പാർട്‌മെന്റുകൾ: സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസ്, സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്, സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്, സ്കൂൾ ഓഫ് സോഷ്യൽ സയൻസ്.

∙യോഗ്യത: യുജിസി ചട്ടപ്രകാരം.

∙ശമ്പളം: 57,700.

∙എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിലെ എംബിഎ, ബിഎ പ്രോഗ്രാമുകളിൽ കോഴ്സ് മെന്ററുടെ 3 ഒഴിവ്. കരാർ നിയമനം. മാർച്ച് 26 വരെ അപേക്ഷിക്കാം.

∙എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ കോഓർഡിനേറ്ററുടെ ഒരൊഴിവ്. കരാർ നിയമനം. മാർച്ച് 26 വരെ അപേക്ഷിക്കാം.

∙എംജി സര്‍വകലാശാലയില്‍ ടെക്നിക്കൽ അസിസ്റ്റന്റ്, റിസർച് അസോഷ്യേറ്റ് തസ്തികകളിൽ ഓരോ ഒഴിവ്. കരാർ നിയമനം. മാർച്ച് 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

www.mgu.ac.in

ക്ഷയരോഗം പുരുഷ വന്ധ്യതയ്ക്ക് കാരണമാകുമോ?

എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗ ദിനം ആചരിക്കുന്നു. ക്ഷയരോഗത്തിന്റെ ആഗോള പകർച്ചവ്യാധിയെക്കുറിച്ചും രോഗം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും പൊതുജന അവബോധം വളർത്തുന്നതിനാണ് ക്ഷയരോഗ ദിനം ആചരിക്കുന്നത്. 2018 ൽ 10 ദശലക്ഷം ആളുകൾ ക്ഷയരോഗബാധിതരായതായി പഠനങ്ങൾ പറയുന്നു.

Also Read: കൊടുമ്പിരി കൊണ്ട് പിഷാരടി vs മാരാർ വാക്പോര്; അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി പിഷാരടി

ക്ഷയരോഗം സാധാരണയായി ശ്വാസകോശത്തെ ബാധിക്കുന്ന രോ​ഗമായി കണക്കാക്കുന്നു. ചുമ, പനി, ശരീരഭാരം കുറയൽ, ബലഹീനത എന്നിവയാണ് മിക്ക ആളുകളും തിരിച്ചറിയുന്ന ലക്ഷണങ്ങൾ. എന്നാൽ അണുബാധ എല്ലായ്പ്പോഴും ശ്വാസകോശത്തിൽ മാത്രമായി ഒതുങ്ങി നിൽക്കില്ലെന്ന് ഡോക്ടർമാർ പറയുന്നു.

ചില പുരുഷന്മാരിൽ, ക്ഷയരോഗം പ്രത്യുത്പാദന അവയവങ്ങളെയും ബാധിക്കാം. രോഗം കണ്ടെത്തുന്നതിന് വളരെ മുമ്പ് തന്നെ പ്രത്യുൽപാദന ശേഷിയെ ബാധിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇതിനെ ജെനിറ്റോറിനറി ട്യൂബർക്കുലോസിസ് എന്ന് വിളിക്കുന്നു. ഇത് വൃഷണങ്ങൾ, എപ്പിഡിഡൈമിസ്, പ്രോസ്റ്റേറ്റ് അല്ലെങ്കിൽ മൂത്രനാളി എന്നിവയെ ബാധിക്കാം.

മിക്കപ്പോഴും നേരിയ ലക്ഷണങ്ങളാകും ബാധിക്കുക. അണുബാധ ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന കാര്യം പലരും അറിയാതെ പോകുന്നു. ക്ഷയരോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പുരുഷന്മാരിലെ വന്ധ്യത പ്രശ്നം തടയാം.

മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയ മൂലമാണ് ക്ഷയരോഗം ഉണ്ടാകുന്നത്. സജീവമായ ക്ഷയരോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വായുവിലൂടെയുള്ള തുള്ളികളിലൂടെയാണ് അണുബാധ പടരുന്നത്. ശ്വാസകോശത്തിനപ്പുറമുള്ള വൃക്കകൾ, അസ്ഥികൾ, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയുൾപ്പെടെ നിരവധി അവയവങ്ങളെ ടിബി ബാധിക്കാം.

പുരുഷ പ്രത്യുത്പാദന അവയവങ്ങളിൽ ടിബി ബാക്ടീരിയ എത്തുമ്പോൾ, അവ വീക്കം, വീക്കം, കലകളുടെ കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകും. ഇത് ബീജ ഉത്പാദനത്തെയും ചലനത്തെയും പതുക്കെ തടസ്സപ്പെടുത്താൻ തുടങ്ങിയേക്കാം.

പുരുഷന്മാർ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

വൃഷണങ്ങളിൽ സ്ഥിരമായ വീക്കം അല്ലെങ്കിൽ വേദന അനുഭവപ്പെടുക

വൃഷണസഞ്ചിയിൽ മുഴ കാണുക

മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക.

ബീജത്തിൽ രക്തം കാണുക

പെട്ടെന്ന് ഭാരം കുറയുക

എഴുകോണില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കൊട്ടാരക്കര: എഴുകോണില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കരീപ്ര പ്ലാക്കോട് കിഴക്കേക്കര പുത്തന്‍ വീട്ടില്‍ സുരേഷ് ബാബു-തങ്കമണി ദമ്പതികളുടെ മകന്‍ സുജിത് (കണ്ണപ്പന്‍ -22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് സമീപം ആണ് സംഭവം.

Also Read:

പാലരുവി എക്‌സ്‌പ്രെസ് ട്രെയിന്‍ തട്ടി ആണ് മരിച്ചത്. എഴുകോണില്‍ നിന്ന് കൊട്ടാരക്കരക്ക് പോകുന്ന മേല്‍പാലത്തിന് സമീപം വച്ച്, ട്രെയിന്‍ പാളത്തില്‍ സുജിത് ഇരിക്കുന്നത് ലോക്കോ പൈലറ്റ് കണ്ടിരുന്നു. സ്വകാര്യ ബസ് കണ്ടക്ടര്‍ ആയിരുന്നു. അവിവാഹിതന്‍ ആണ്. എഴുകോണ്‍ പൊലീസ് കേസ് എടുത്തു.

കൊടുമ്പിരി കൊണ്ട് പിഷാരടി vs മാരാർ വാക്പോര്; അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി പിഷാരടി

പാലക്കാട്: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സെലിബ്രിറ്റ് പോര് കടുക്കുന്നു. തനിയ്ക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അഖിൽ മാരാർക്ക് മറുപടിയുമായി പാലക്കാട്ടെ യു‍ഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി രം​ഗത്തെത്തി. അഖിൽ തന്നെ ശ്രദ്ധിക്കുന്നത് പോലെ താൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും അതിനൊന്നും സമയമില്ലെന്നും പിഷാരടി പറഞ്ഞു. മോശമോ കുറ്റമോ പറഞ്ഞാലും ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ പിഷാരടി മഹാനാണെന്ന് അഖിൽ തന്നെ പറയുമെന്നും ഒരു രണ്ട് മൂന്ന് കൊല്ലം പരീക്ഷണത്തിലിട്ട ശേഷം ഒരു പ്രസ്താവന എന്താണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹത്തിന് മറുപടി കൊടുക്കാമെന്നും പിഷാരടി പരിഹസിച്ചു.

Also Read: 200 കോടിയുടെ വീടിന്റെ വിവരം നൽകിയില്ല; രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചെന്ന ആക്ഷേപവുമായി കോൺ​ഗ്രസ്

അതേസമയം, പിഷാരടിയും താനും തമ്മിൽ രാഷ്ട്രീയപരമായും വ്യക്തിപരമായുമുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി അഖിൽ മാരാർ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. കാശ് കൊടുത്ത് എംഎൽഎ ആകാൻ പോയ പോലെയാണ് പിഷാരടിയുടെ കാര്യമെന്നും ലാഭം മാത്രം ലക്ഷ്യമിട്ടാണ് പിഷാരടി മത്സത്തിനിറങ്ങിയതെന്നും മാരാർ ആരോപിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പിഷാരടിയും അഖിൽ മാരാരും തമ്മിലുള്ള വ്യത്യാസം…

പിഷാരടി

1.നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ല..

2.ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിട്ടില്ല..

3.പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കേസുകളിൽ പോലും പ്രതിയായിട്ടില്ല.

  1. സ്വന്തം കാര്യം നോക്കി കോടികൾ സമ്പാദിച്ചു ജീവിതവും കുടുംബവും സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് തന്നാൽ മത്സരിക്കാം ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന് പറഞ്ഞു വീണ്ടും അധികാരം കിട്ടാൻ സാധ്യത ഉള്ള ഒരു പാർട്ടിയിൽ MLA ആയി മാറി ഒരേ സമയം മമ്മൂക്കയുടെ താല്പര്യവും അതെ സമയം ആന്റോ ജോസഫിന്റെ താല്പര്യവും സംരക്ഷിച്ചു സിനിമ മേഖലയിൽ തുടർന്നും സജീവമായി പോകാൻ ഉള്ള ശ്രമം.. ലാഭം അല്ലാതെ പിഷാരടിക്ക് യാതൊരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ല…

അതെ സമയം സിപിഎംന് വിജയ സാധ്യത ഉള്ള ഒരു മണ്ഡലത്തിൽ മത്സരിച്ചു കോൺഗ്രസ്സിന് ഒരു സീറ്റ് പിടിച്ചു കൊടുക്കാൻ ഇറങ്ങിയിരുന്നെങ്കിൽ എന്തെങ്കിലും ആത്മാർത്ഥത ആ പാർട്ടിയോട് ഉണ്ടെന്ന് കരുതാം..

ഇതിപ്പോൾ കാശ് കൊടുത്തു MLA ആവാൻ പോയത് പോലെ ഉണ്ട്..ഷാഫി പറമ്പിൽ പിഷാരടിക്ക് വിറ്റ പാലക്കാട് സീറ്റ് തോൽക്കും എന്ന് തോന്നുമ്പോൾ സിപിഎം അവിടെ ബിജെപിയുമായി ഡീൽ വെച്ചെന്ന് പറയാൻ നാണമില്ലേ എന്ന ചോദ്യം മാത്രം..

ഇനി അഖിൽ മാരാർ

2012 മുതൽ രാഷ്ട്രീയ രംഗത്ത് സജീവം

നിരവധി ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു നിരവധി സമരങ്ങൾ..

അക്കാലത്തു മാത്രം 13 കേസുകൾ

സിപിഎം ആക്രമണത്തിൽ തല തകർപെട്ട യൂത്ത് കോൺഗ്രെസ്സുകാരൻ

സ്വാതന്ത്രൻ ആയി ഇടത് കോട്ടയിൽ മത്സരിച്ചു 1500 വോട്ടുകൾ നേടി

തുടർന്നും കൊട്ടാരക്കരയിൽ പ്രാദേശിക വിഷയങ്ങളിൽ സജീവ ഇടപെടൽ..

സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതി..

രണ്ട് തവണ വധശ്രമത്തിന് ഇരയായ വാദി..

സിനിമ എഴുതി സംവിധാനം ചെയ്തതും കേരള രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്ന ശക്തമായി കമ്മ്യൂണിസ്റ് പാർട്ടിയെ അതിക്ഷേപിക്കുന്ന ഒരു താത്വിക അവലോകനം..

നിരവധി ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകൻ..

ബിഗ് ബോസ്സിൽ പോകും മുമ്പ് സമ്പാദ്യം ശൂന്യം…

വീടില്ല, സ്വന്തമായി ആകെ ഉള്ളത് കൂട്ടുകാരൻ ലോണിട്ട് എടുത്തു കൊടുത്ത ഒരു വാഹനം മാത്രം..

ആത്മഹത്യയുടെ വക്കിൽ നിന്നും ഭാര്യയെയും 2 പെൺ കുഞ്ഞുങ്ങളെയും നോക്കാൻ ബിഗ് ബോസിൽ പോയത് ജയിക്കും എന്ന് കരുതിയല്ല കിട്ടുന്ന ശബളം കടം തീർക്കാൻ എങ്കിലും ഗുണം ചെയ്യട്ടെ എന്ന് കരുതി മാത്രം..

ജയിച്ചു വന്ന ശേഷവും ലാഭ നഷ്ടങ്ങൾ നോക്കി മിണ്ടാതെ ഇരുന്നില്ല.. നാടിനു വേണ്ടി സധൈര്യം സംസാരിച്ചു..

പിണറായി വിജയനെയും സർക്കാരിനെയും ശക്തമായ ഭാഷയിൽ എതിർത്തു..

ജനകീയ സമരങ്ങളിൽ നേരിട്ട് പങ്കെടുത്തു..

വീണ്ടും കേസുകളിൽ പ്രതിയായി..

ഇനി മത്സരിക്കാൻ ആഗ്രഹിച്ചത് പോലും ജനങ്ങൾക്ക് വേണ്ടി ജീവിക്കാൻ ആണ്..തിരഞ്ഞെടുത്തത് ആരും ജയിക്കില്ല എന്ന് കരുതിയ തൃക്കാക്കര..

34 വയസ് വരെ ഒന്നുമില്ലാത്തവൻ കഴിഞ്ഞ 3 വർഷം കൊണ്ട് ഒരു വീടും, കാറും ഒക്കെ വാങ്ങി..അതൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് ഒരു വിഷമവുമില്ല.

തോൽക്കും എന്ന് നിങ്ങൾ പറയുന്ന ഒരു മണ്ഡലത്തിൽ ഞാൻ ഇറങ്ങുമ്പോൾ എനിക്ക് ലാഭമോ, നഷ്ടമൊ..?

ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാൻ ആണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ആ പിഷാരടിയെ ഞാനുമായി താരതമ്യം ചെയ്യരുത്..

കഴിഞ്ഞ 10 വർഷം പിണറായി വിജയന്റെ പോലീസിന്റെ അടി കൊണ്ട കോൺഗ്രസുകാർ പിഷാരടിക്ക് വേണ്ടി കഷ്ട്ടപെടുന്നത് കാണുമ്പോൾ ഇത്ര നാളും മറ്റുള്ളവരെ ചിരിപ്പിച്ച പിഷാരടി ഉള്ളിൽ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവും “മണ്ടന്മാർ”

ബിഗ് ബോസിലെ 100 ദിവസത്തെ മാരാരെക്കാൾ എത്രായോ പവർ ഫുൾ ആണ് ജനങ്ങൾക്കിടയിൽ ജീവിച്ച ജനങ്ങളെ അറിഞ്ഞ അഖിൽ…

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നിര്‍മാതാക്കളില്‍ ഒരാളായ ബാബു സാഹിറിന്റെ ആവശ്യമാണ് കോടതി തള്ളിയത്. നടന്‍ സൗബിന്‍ ഷാഹിറിന്റെ പിതാവാണ് ഹര്‍ജിക്കാരനായ ബാബു ഷാഹിര്‍. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നൂവെന്ന് നിരീക്ഷിച്ച കോടതി ഈ ഘട്ടത്തില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് കെ വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിര്‍മാതാക്കളുടെ ആവശ്യം തള്ളിയത്.

Also Read:

സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്നാണ് പരാതിക്കാരനായ അരൂര്‍ സ്വദേശി സിറാജ് ഹമീദിന്റെ പരാതി. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നാണ് പരാതി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയത്. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണാണ് പണം വാങ്ങിയത്.

ഏഴ് കോടി രൂപ മുടക്കിയിട്ടും ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണി ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുള്‍പ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ആഗോള തലത്തില്‍ 225 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.