Home Blog Page 918

200 കോടിയുടെ വീടിന്റെ വിവരം നൽകിയില്ല; രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചെന്ന ആക്ഷേപവുമായി കോൺ​ഗ്രസ്

തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയുമായി കോൺഗ്രസ്. ബെംഗളൂരുവിലെ വീടിൻ്റെ വിവരം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ചില്ലെന്നാണ് പരാതി. 200 കോടി വിലവരുന്ന വീട് ഉണ്ടായിട്ടും സ്വന്തമായി വീടില്ലെന്ന് സത്യവാങ്മൂലത്തിൽ കാണിച്ചെന്നാണ് പരാതി. കരം അടച്ചതിൻ്റെ റസീറ്റ് ഉൾപ്പെടെ ചേർത്താണ് സ്ഥാനാർത്ഥിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി.

കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖർ നേമം സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്. ഈ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ തനിക്ക് സ്വന്തമായി വീടില്ല എന്ന കാര്യം പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് കോൺ​ഗ്രസ് പരാതി നൽകിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ ബെം​ഗളൂരുവിൽ 200 കോടി രൂപ വില വരുന്ന വീടുണ്ട്. ഈ വീടിന് കരമടയ്ക്കുന്നുണ്ട് എന്നാണ് കോൺ​ഗ്രസ് പറയുന്നത്. കരമടച്ച രസീത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോൺ​ഗ്രസ് പരാതി നൽകിയിരിക്കുന്നത്. വ്യാജ സത്യവാങ്മൂലം നൽകിയതിനാൽ സ്ഥാനാർത്ഥിയെ അയോ​ഗ്യനാക്കണമെന്നാണ് കോൺ​ഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു;ആസ്തി 18,17,400 രൂപ

ശാസ്താംകോട്ട:ബിജെപി ജില്ലാ പ്രസിഡൻ്റും കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജി പ്രസാദ് പത്രിക സമർപ്പിച്ചു.ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന് മുന്നിൽ നിന്ന് പ്രകടനമായി എത്തി പകൽ 12 മണിയോടെയാണ് ഉപ ഭരണാധികാരിയായ കുന്നത്തൂർ തഹസീൽദാർ മുമ്പാകെ പത്രിക നൽകിയത്.3 സെറ്റ് പത്രികയാണ് സമർപ്പിച്ചത്.മണ്ഡലത്തിലെ കേന്ദ്ര പ്രതിനിധി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പ്രമോദ് മിശ്ര,ദേശീയ കൗൺസിൽ അംഗം ജി ഗോപിനാഥ്,ആർഎസ്എസ് ദക്ഷിണ പ്രാന്ത സഹ പ്രൗഢ പ്രമുഖ ആർ.ബാഹുലേയൻ,ജില്ലാ ജനറൽ സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ,ജില്ലാ വൈസ് പ്രസിഡൻ്റ് ബൈജു ചെറുപൊയ്ക,സെനറ്റ് അംഗം പി.എസ് ഗോപകുമാർ,

നിയോജകമണ്ഡലം പ്രസിഡന്റുമാരായ സന്തോഷ് ചിറ്റേടം,ധനേഷ് പുളിന്താനം,കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ആറ്റുപുറത്ത്,ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി പൂന്തോട്ടം സത്യൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.ആശാ പിള്ള,അനിൽ കരിമ്പിൻപുഴ,രാജേന്ദ്രൻ തയ്യിൽ,സജിത മഠത്തിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.രാജി പ്രസാദിന് ആകെ 18,17,400 രൂപയുടെ ആസ്തിയാണുള്ളത്.50000 രൂപയുടെ ബാങ്ക് നിക്ഷേപവും10000 രൂപ കൈവശവുമുണ്ട്.120 ഗ്രാം സ്വർണാഭരണങ്ങളും,ഭർത്താവ് പ്രസാദിൻ്റെ പേരിൽ 6 സെൻ്റ് ഭൂമിയും വീടുമുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന് സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീ ലെന്ന് സിപിഎം. കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിലാണ് ബിജെപിയുടെ സീൽ ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎം എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Also Read: തെക്കൻ തീരത്ത് തൊട്ടാൽ പേർഷ്യൻ ഉൾക്കടലിൽ മൈനുകൾ വിതറും, വർഷങ്ങൾ നീളുന്ന ഭീഷണിയുമായി ഇറാൻ, ഭീഷണി സുപ്രധാന ഊർജ്ജ ഇടനാഴിക്കെതിരെ

2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് മെയിലിനൊപ്പം അയച്ചത്. അതേസമയം യഥാർത്ഥ രേഖയിൽ ഒരു സീലും ഇല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ ഈ രേഖകൾ ഉണ്ട്. പല തെരഞ്ഞെടുപ്പുകളിലും ഇത് വിതരണം ചെയ്തതെന്നും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. അതേസമയം 5 മണിക്ക് സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ പ്രതികരിക്കും.

തെക്കൻ തീരത്ത് തൊട്ടാൽ പേർഷ്യൻ ഉൾക്കടലിൽ മൈനുകൾ വിതറും, വർഷങ്ങൾ നീളുന്ന ഭീഷണിയുമായി ഇറാൻ, ഭീഷണി സുപ്രധാന ഊർജ്ജ ഇടനാഴിക്കെതിരെ

ടെഹ്റാൻ:ഇറാന്റെ തെക്കൻ തീരത്തോ പ്രധാനപ്പെട്ട ദ്വീപുകളിലോ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പേർഷ്യൻ ഉൾക്കടലിൽ പൂർണമായി മൈനുകൾ വിതറുമെന്ന ഭീഷണിയുമായി ഇറാൻ. ഇത്തരത്തിലുള്ള നീക്കമുണ്ടായാൽ പേർഷ്യൻ ഉൾക്കടലിലെ കപ്പൽ ഗതാഗതം പൂർണമായി സ്തംഭിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. അമേരിക്കയുമായും സഖ്യകക്ഷികളുമായും ചേർന്ന് ഇറാനെതിരായ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഇറാന്റെ പ്രതിരോധ കൗൺസിൽ ഇത്തരമൊരു ഭീഷണി മുഴക്കിയിരിക്കുന്നത്. ഇറാന്റെ തീരങ്ങളെയോ ദ്വീപുകളെയോ ആക്രമിക്കാൻ ശ്രമിച്ചാൽ, ഉൾക്കടലിലേക്കുള്ള എല്ലാ വഴികളിലും വഴികളിലും മൈനുകൾ വിതറും, എന്നാണ് ഇറാൻ മാധ്യമ പ്രസ്താവനയിൽ വിശദമാക്കിയിട്ടുള്ളത്. തീരപ്രദേശങ്ങളിൽ നിന്ന് വിന്യസിക്കാൻ കഴിയുന്ന തരത്തിലുള്ള പൊങ്ങിക്കിടക്കുന്ന സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ പലതരം കടൽ മൈനുകൾ ഉപയോഗിക്കാൻ തയ്യാറാണെന്നാണ് ഇറാന്റെ ഭീഷണി. പേർഷ്യൻ ഉൾക്കടൽ മേഖല ഹോർമുസ് കടലിടുക്ക് പോലെയാകുമെന്നാണ് ഇറാൻ മുന്നറിയിപ്പിൽ വിശദമാക്കുന്നത്.

ഇത് ആഗോള കപ്പൽ ഗതാഗതത്തെ ദീർഘകാലത്തേക്ക് ഗുരുതരമായി ബാധിക്കും. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് സൈനിക നടപടിക്ക് അമേരിക്ക ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാന്റെ ഈ ഭീഷണി. കപ്പൽ പാതകൾ തുറക്കാൻ ഇറാനെ സമ്മർദ്ദത്തിലാക്കുകയാണ് ഖാർഗ് ദ്വീപിനെതിരായ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. കടലിൽ വിതറുന്ന മൈനുകൾ നീക്കം ചെയ്യുന്നത് വളരെ പ്രയാസകരമായിരിക്കുമെന്നും ഇറാൻ ഓർമ്മിപ്പിക്കുന്നു. 1980-കളിൽ വിതറിയ ഏതാനും കടൽ മൈനുകൾ നീക്കം ചെയ്യാൻ നൂറിലധികം മൈൻ സ്വീപ്പർ കപ്പലുകൾ പരാജയപ്പെട്ടത് മറക്കരുത്, എന്ന് ഇറാൻ പ്രസ്താവനയിൽ പറയുന്നത്. ഇത് എത്രത്തോളം കാലം പ്രതിസന്ധി സൃഷ്ടിക്കുമെന്നതിന്റെ സൂചനയാണ് മുന്നോട്ട് വയ്ക്കുന്നത്.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴികളിലൊന്നാണ് പേർഷ്യൻ ഉൾക്കടൽ.

ഇവിടെയുണ്ടാകുന്ന ഏത് തടസ്സവും എണ്ണ വിതരണത്തെയും കപ്പൽ ഗതാഗതത്തെയും ആഗോള വിപണികളെയും സാരമായി ബാധിക്കുമെന്നതിനാൽ ലോകരാജ്യങ്ങൾ ആശങ്കയിലാണ്. സുരക്ഷിതമായി കടന്നുപോകാൻ ആഗ്രഹിക്കുന്ന കപ്പലുകൾ തങ്ങളുമായി ബന്ധപ്പെടണമെന്നും മേഖലയിലെ കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും ഇറാൻ ഈ ഭീഷണിയിലൂടെ ആവർത്തിക്കുന്നു. ആഴ്ചകളായി തുടരുന്ന സംഘർഷങ്ങൾക്കിടെ ഇറാന്റെ പുതിയ മുന്നറിയിപ്പ്, ആഗോള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ലോകമെമ്പാടുമുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ പ്രാദേശിക പ്രതിസന്ധിയുടെ സൂചനയാണ് നൽകുന്നത്.

ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നു, കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി പിണറായി വിജയൻ

പത്തനംതിട്ട: ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നാടിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും സാദ്ധ്യമാക്കുന്ന തുടർച്ച ഉറപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്ന ചരിത്ര സംഭവമായി തിരഞ്ഞെടുപ്പ് മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്ന ചർച്ചാവിഷയമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ അസത്യം പ്രചരിപ്പിച്ചും വർഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നത്. കോർപ്പറേറ്റുകൾക്ക് സർവതും വിറ്റുകൊടുക്കുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നവലിബറൽ നയങ്ങൾക്ക് ബദലിലെന്ന പൊതുനിരാശാബോധം കേരളീയർക്കില്ല. ലോകത്തിന് മാതൃകയായ മാനവിക ബദൽ പ്രായോഗികമാണെന്ന് ഈ പത്തുവർഷംകൊണ്ട് കേരളം തെളിയിച്ചിരിക്കുന്നു.അധികാരത്തിലെത്തിയാൽ പ്രകടനപത്രിക ചവറ്റുകുട്ടയിലെറിയുന്ന വലതുപക്ഷ രാഷ്ട്രീയം ഇന്ന് കേരളത്തിനന്യമാണ്. 18 വയസ് പൂർത്തിയായി വോട്ടുചെയ്യാനെത്തുന്ന തലമുറയ്ക്ക് പത്തുകൊല്ലം മുൻപത്തെ ദുരനുഭവങ്ങൾ ഓർമ്മയുണ്ടാകണമെന്നില്ല.

സമസ്ത മേഖലകളിലും ആ ഘട്ടത്തിൽ മുരടിപ്പിന്റെ കാഴ്‌ചയായിരുന്നു ഉണ്ടായിരുന്നത്. സമ്പൂർണ തകർച്ചയാണ് യുഡിഎഫ് കേരളത്തിന് സമ്മാനിച്ചത്.18 മാസം വരെയായിരുന്നു യുഡിഎഫ് സർക്കാർ വരുത്തിയ ക്ഷേമപെൻഷൻ കുടിശിക. അന്നാണ് ആരോഗ്യകേരളം വെന്റിലേറ്ററിലായത്. ഡോക്‌ടർമാരും മരുന്നുകളും ഇല്ലാതിരുന്ന പൊതുജനാരോഗ്യ സംവിധാനം, ആശുപത്രികളുടെ ശോചനീയാവസ്ഥ എന്നിവ ആർക്കും മറക്കാനാകില്ല. വിദ്യാർത്ഥികൾ കൂട്ടത്തോടെ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയി.
ലാഭകരമല്ലെന്നുപറഞ്ഞ് സ്‌കൂളുകൾ അടച്ചുപൂട്ടി. ഇതിന് മാനേജർമാർക്ക് ഒത്താശ ചെയ്തു.

വ്യവസായ മേഖലയെ മൂച്ചൂടും മുടിക്കുന്ന അവസ്ഥയുണ്ടായി. വൈദ്യുതി രംഗത്ത് സമ്പൂർണ പരാജയം. ലോഡ്‌ഷെഡിംഗ് വ്യവസ്ഥാപിതമാക്കുന്ന നിലയിലായി. പൊതുവിതരണ രംഗം നശിപ്പിക്കാൻ ശ്രമിച്ചു. പൊതുഗതാഗതവും കട്ടപ്പുറത്താക്കി. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്. ആരോഗ്യമേഖലയ്ക്കുള്ള ബഡ്‌ജറ്റ് വിഹിതം 665 കോടി രൂപയായിരുന്നു. എൽഡിഎഫ് സർക്കാർ ഇത് 3000 കോ‌ടിയിലധികമാക്കി.

ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ വർദ്ധിപ്പിച്ചു.ശബരിമല വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും കൃത്യതയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഒരു ബാഹ്യശക്തിയുടെ ഇടപെടലും അന്വേഷണത്തിലില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല പ്രചാരണ വിഷയമാക്കണോയെന്ന് പാർട്ടികൾക്ക് തീരുമാനിക്കാം. അത് എൽഡിഎഫിനെ ബാധിക്കില്ല.

ബി ഗോപാലകൃഷ്ണനെ ന്യായികരിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമര്‍ശത്തിന് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. അദ്ദേഹം ഒരു സ്ഥാനാർഥി ആണ്. പറഞ്ഞതിൽ എന്താണ് തെറ്റ്?  കെ എം ഷാജി മതമാണ്. മതമാണ് എന്ന് പറയുന്നതാണ് തെറ്റ്.

ഗുരുവായൂരിൽ വിശ്വാസി ആയ ഒരു എംഎൽഎ വേണം എന്നാണ് അദ്ദേഹം പറഞ്ഞത്, അത് എങ്ങനെയാണ് വിദ്വേഷ പരാമര്‍ശം ആകുന്നത്. ഗോപാലകൃഷ്ണൻ ആർക്കും എതിരെ പറഞ്ഞിട്ടില്ല. ശബരിമല കൊള്ള നടന്നപ്പോൾ വിശ്വാസികൾക്ക് ഒപ്പം ആരും ഉണ്ടായില്ല. അതിനാല്‍ ഗുരുവായൂരില്‍ വിശ്വാസിയായ എംഎൽഎ നല്ലതല്ലെ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും  രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

ഗുരുവായൂരില്‍ ഇടത്, വലത് മുന്നണികള്‍ക്ക് ഹിന്ദു സ്ഥാനാര്‍ഥിയില്ലെന്ന  ബി ഗോപാലകൃഷ്ണന്‍റെ വിവാദ പരാമര്‍ശത്തില്‍ ഗുരുവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.. ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും പരാതി വന്നതിനു പിന്നാലെ മുഖ്യാ തെരഞ്ഞെടുപ്പ് ഓഫീസർ തൃശ്ശൂർ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഗോപാലകൃഷ്ണന്റെ പ്രസ്താവന പരിശോധിച്ച തൃശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ കേസെടുക്കണമെന്ന ശുപാർശയാണ് നൽകിയത്.

ചട്ടലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം ഗുരുവായൂരിലെ റിട്ടേണിംഗ് ഓഫീസർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ടെമ്പിൾ പോലീസ് ആണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ഗോപാലകൃഷ്ണനെതിരായ മറ്റ് തുടർനടപടി ചീഫ് ഇലക്ട്രൽ ഓഫീസർ തീരുമാനിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുത്തില്ല; ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന് അസം കായിക മന്ത്രി

ഗുവാഹത്തി: അസമിലെ ബിജെപി മന്ത്രി നന്ദിത ഗർലോസ കോൺഗ്രസിൽ ചേർന്നു. ഹാഫ്‌‌ലോംഗിൽ നടന്ന ചടങ്ങിലാണ് നന്ദിത കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹാഫ്‌ലോംഗ് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയും അസമിലെ യുവജന ക്ഷേമ – കായിക മന്ത്രിയുമാണ് നന്ദിത.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാഫ്‌ലോംഗ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നന്ദിതയെ അല്ല തീരുമാനിച്ചിരുന്നത്. പകരം പുതുമുഖമായ രുപാലി ലംഗ്‌താസയെയാണ്. ഇതോടെയാണ് നന്ദിത പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്നലെ നന്ദിതയെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാൽ, കൂടിക്കാഴ്‌ചയെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല.

നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരുദിവസം ശേഷിക്കെയാണ് നന്ദിത പാർട്ടിമാറിയത്.ഹാഫ്‌ലോംഗ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നന്ദിത മത്സരിക്കുമെന്നാണ് വിവരം. ഇന്നലെ പുറത്തിറക്കിയ അഞ്ചാമത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഹാഫ്‌ലോംഗിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർമ്മൽ ലാംഗ്‌താസയുടെ പേരാണ് ഉണ്ടായിരുന്നത്. നന്ദിത എത്തിയതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ മാറ്റുകയായിരുന്നു.

നന്ദിത പാർട്ടിയിൽ ചേർന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.19 സിറ്റിംഗ് എംഎൽഎമാർക്ക് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതിൽ പലരും വിമതരായി മത്സരിക്കാനൊരുങ്ങുകയാണ്. ഏപ്രിൽ ഒമ്പതിനാണ് 126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് നാലിനാണ് വോട്ടെണ്ണൽ.

ഉല്ലാസ് കോവൂര്‍ പത്രിക നല്‍കി

ശാസ്താംകോട്ട.യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ കുന്നത്തൂര്‍ തഹസില്‍ദാര്‍ ജോണ്‍സാം മുമ്പാകെ പത്രിക നല്‍കി. യുഡിഎഫ് പ്രവര്‍ത്തകരോടൊപ്പം പ്രകടനമായെത്തിയാണ് പത്രിക നല്‍കിയത്. മുതിര്‍ന്ന നേതാക്കളായ ബാബു ദിവാകരന്‍,എംവി ശശികുമാരന്‍നായര്‍, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എസ് സുഭാഷ് , കെ ജി വിജയദേവൻ പിള്ള, കുറ്റിയില്‍ ഷാനവാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഉല്ലാസ് കോവൂരിനും ഭാര്യഅസി ഇന്‍ഫര്‍മോഷന്‍ ഓഫിസറായ ആശക്കുമായി പത്തുഗ്രാം സ്വര്‍ണ്ണം, 75000 രൂപയുടെ ബൈക്ക്,25000രൂപ ക്യാഷ് എന്നിവയാണ് സ്വത്ത് ആയിട്ടുള്ളത്. കെഎസ്എഫ്ഇയില്‍ 3ലക്ഷം രൂപ കടമുണ്ട്.

also read:

കെട്ടുവള്ളത്തിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യൂട്യൂബർ പിടിയിൽ

ചെറിയ കെട്ടുവള്ളത്തിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യൂട്യൂബർ പിടിയിൽ. വെള്ളൂർ, വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബുവിനെയാണ് 580 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം വെട്ടിക്കാട്ട് പാലത്തിന് സമീപം ആറാട്ടുകടവിൽ രാവിലെ 10 മണിയോടെയാണ് സംഭവം.




ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. വള്ളത്തിൽ യാത്ര ചെയ്ത് മീൻ ചൂണ്ടയിട്ട് പിടിക്കുകയും അത് ഇൻസ്റ്റഗ്രാമിൽ റീൽസാക്കുകയും ചെയ്യുന്നയാളാണ് അഭിജിത്ത്. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടികൂടുന്നത്. സ്ത്രീകളുൾപ്പെടെ നിരവധി പേർ ആവശ്യക്കാരായി എത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

Also Read:

വെള്ളാപ്പള്ളി നടേശന് ആശ്വാസം

കൊച്ചി.എസ്എൻഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. ഡയറക്റ്റർ ബോർഡ് സ്ഥാനത്ത് നിന്ന് അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. എന്നാൽ സ്റ്റേ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

also read

മൂന്നുവർഷത്തെ റിട്ടേൺ നൽകിയില്ലെങ്കിൽ സ്വാഭാവിക അയോഗ്യത ഉണ്ടാകില്ലേ എന്നും, സ്വാഭാവിക അയോഗ്യത ഉള്ളപ്പോൾ എടുത്ത തീരുമാനങ്ങൾക്ക് എങ്ങനെ നിയമസാധ്യത ഉണ്ടാകുമെന്നും ഹൈക്കോടതി ചോദിച്ചു. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, വിശദമായ നൽകാനും നിർദ്ദേശിച്ചു. അപ്പീലിൽ ഡിവിഷൻ ബെഞ്ച് വിശദമായ വാദം കേൾക്കും.