Home Blog Page 919

നഷ്ടപ്പെട്ട അഞ്ചുവർഷങ്ങളുടെ വികസന നഷ്ടം നികത്താൻ,ജി സുധാകരന്‍ മുന്നോട്ട്

അമ്പലപ്പുഴ. നഷ്ടപ്പെട്ട അഞ്ചുവർഷങ്ങളുടെ വികസന നഷ്ടം നികത്താൻ എന്ന ടാഗ് ലൈനോടെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു ജി സുധാകരൻ. ചിഹ്നം വ്യക്തമാക്കാത്ത പോസ്റ്ററുകളും ഫ്ലക്സുകളും ആണ് മണ്ഡലത്തിൽ ഉടനീളം പ്രത്യക്ഷപ്പെടുന്നത്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വോട്ട് തേടിക്കൊണ്ട് ജി സുധാകരന് വേണ്ടി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചതിനുശേഷം പുതിയ പോസ്റ്ററുകൾ ഇറക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് വ്യക്തമാക്കുന്നത്.ജി സുധാകരന്റെ സമീപനം ചെറ്റത്തരം എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ചെറ്റ എന്ന് പറഞ്ഞിട്ടില്ല എന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും പറഞ്ഞു

also read:

വാശിയേറിയ പോരാട്ടം നടക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലാണ് ചിഹ്നം വ്യക്തമാക്കാത്ത പോസ്റ്ററുകളും ഫ്ലക്സുകളും സ്ഥാപിച്ചുകൊണ്ട് ജി സുധാകരൻ പ്രചാരണത്തിന് തുടക്കം കുറിച്ചത്.സ്ഥാനാർത്ഥിത്വം അംഗീകരിക്കപ്പെട്ട ശേഷം മാത്രമേ സ്വതന്ത്ര സ്ഥാനാർഥിയായ ജീ സുധാകരന് തിരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കു.അത്രയും കാലതാമസം ഉണ്ടാകാതിരിക്കാനാണ് പോസ്റ്ററുകൾ ഇറക്കിയത്. നഷ്ടപ്പെട്ട അഞ്ചുവർഷങ്ങൾ തിരികെ പിടിക്കാൻ എന്നുള്ളതാണ് സുധാകരന്റെ ടാഗ് ലൈൻ. മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സുകളിൽ രാഷ്ട്രീയ ക്രിമിനലിസത്തിനെതിരായി പോരാടാൻ എന്ന തലവാചകവും ഉപയോഗിച്ചിട്ടുണ്ട്.പോസ്റ്ററുകളും ഫ്ലക്സുകളും പ്രചരണത്തിന് ഉപയോഗിക്കില്ല എന്നായിരുന്നു സുധാകരൻ നേരത്തെ വ്യക്തമാക്കിയത്.അതേസമയം ജി സുധാകരനെ ചെറ്റ എന്നല്ല ചെറ്റത്തരം കാണിച്ചു എന്നതാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത് എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ വ്യക്തമാക്കി

ഓരോ വോട്ടും നിർണായകമായ അമ്പലപ്പുഴ മണ്ഡലത്തിൽ ജനങ്ങളുമായി കൂടുതൽ സംവദിച്ചുകൊണ്ട് വോട്ട് ഉറപ്പിക്കാനാണ് സുധാകരനും യുഡിഎഫ് ക്യാമ്പും ലക്ഷ്യമിടുന്നത്

കെസിയുടെ ആലിംഗനത്തില്‍ സഞ്ജയ്ഖാന്‍ വീണു,പുനലൂരില്‍ യു ഡി എഫ് പ്രതിസന്ധിയ്ക്ക് അയവ്,ദൃശ്യം

പുനലൂര്‍. യു ഡി എഫ് പ്രതിസന്ധിയ്ക്ക് അയവ്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഡി സി സി ജനറൽ സെക്രട്ടറി സഞ്ജയ് ഖാനെ അനുനയിപ്പിക്കാൻ കെ സി വേണുഗോപാൽ ഇടപെട്ടു.

പുനലൂരിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കരുതെന്നും ഉന്നയിച്ച പ്രശ്നങ്ങളിൽ അനുഭാവപൂർണ്ണ പരിഗണന ഉണ്ടാകുമെന്നു൦ കെ സി വേണുഗോപാൽ സഞ്ജയ് ഖാന് ഉറപ്പ് നൽകി. 12:30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് സഞ്ജയ് ഖാൻ പ്രഖ്യാപിച്ചെങ്കിലും നിലവിൽ പിൻമാറുകയായിരുന്നു


ലീഗിന് സീറ്റിന് നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ മത്സരിക്കാൻ തീരുമാനിച്ചത്.കെ സി വേണുഗോപാൽ ചില ഉറപ്പുകൾ നൽകിയതായി സഞ്ജയ് ഖാൻ

പുനലൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ മുതൽ തുടങ്ങിയ കലഹം ഒടുവിൽ പരിസമാപ്തിയിൽ എത്തി. സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ഡി സി സി ജനറൽ സെക്രട്ടറി സഞ്ജയ് ഖാനെ മെരുക്കാൻ ഒടുവിൽ സാക്ഷാൽ AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെടേണ്ടി വന്നു. ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കെ സി വേണുഗോപാൽ സഞ്ജയ് ഖാനെ അടൂരിലേക്ക് വിളിച്ചു വരുത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.സഞ്ജയ് ഖാനെ കെട്ടിപ്പിടിച്ച കെ സി വേണുഗോപാൽ പാർട്ടിയ്ക്ക് ഒപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ടു . സഞ്ജയ് ഏറ്റവും നല്ല കാന്‍ഡിഡേറ്റ് ആയിരുന്നു, ഇത് പാര്‍ട്ടിക്ക് വേണ്ടിയുള്ള ത്യാഗമാണ്. നീ അവിടെ പാര്‍ട്ടിയുടെ സ്വത്താണ്,അതാണ് ഞാന്‍ വിളിപ്പിച്ചത്. നിന്‍റെ ഭാഗത്താണ് ന്യായം ഞങ്ങള്‍ക്ക് വാദിച്ച് ജയിക്കാനൊന്നും പറ്റില്ല,എല്ലാത്തിനും പരിഹാരമുണ്ടാകും തല ഉയര്‍ത്തി നടക്കാവുന്ന സാഹചര്യമുണ്ടാക്കും എന്നും വേണുഗോപാല്‍ പരസ്യമായി പറഞ്ഞു.

കെ സി വേണുഗോപാൽ ചില ഉറപ്പുകൾ നൽകിയതായി സഞ്ജയ് ഖാനും വ്യക്തമാക്കി. ഇന്ന് മുതൽ പുനലൂരിലെ യുഡിഎഫ് പ്രചരണങ്ങളിൽ സജീവമാകുമെന്ന് സഞ്ജയ് ഖാൻ പറഞ്ഞു.അതേസമയം പുനലൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി നൗഷാദ് യൂനിസ് പുനലൂരിൽ റോഡ് ഷോ നടത്തി.

അക്യുപങ്ചർ ചികിത്സ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് മുഹ്സിനയുടെ കുടുംബം

തൃശൂര്‍.ചാവക്കാട് അക്യുപങ്ചർ പ്രസവത്തിനു ശേഷം പരിചരണം കിട്ടാതെ യുവതി മരിച്ചതിൽ ഗുരുതര ആരോപണവുമായി കുടുംബം. മൃതദേഹം എത്തിച്ചപ്പോൾ അക്യുപങ്ചർ ചികിത്സാസംഘം ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് കുടുംബം. പൊതുദർശനം തടയുന്നതിനുള്ള ഇടപെടൽ ഉണ്ടായി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് മുഹ്സീനയുടെ കുടുംബം.

അക്യുപങ്ചർ , ശാസ്ത്രീയമല്ലെങ്കിൽ സർക്കാരിന് നിരോധിച്ചുകൂടെ, എന്ന്മുഹ്സിനയുടെ പിതാവ് ചോദിച്ചു.

അക്യുപങ്ചർ ചികിത്സക്കെതിരെ സംസ്ഥാനത്ത് പലകുറി പരാതികൾ ഉയർന്നതാണ്. മാഫിയ സംഘങ്ങളെപ്പോലെ അക്യുപങ്ചർ ചികിത്സാസംഘം പ്രവർത്തിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് മുഹ്സീനയുടെ കുടുംബത്തിൻറെ വെളിപ്പെടുത്തൽ.

മൃതദേഹം എത്തിച്ചപ്പോൾ പുരുഷന്മാർ കാണാതിരിക്കാൻ സംഘം ഇടപെട്ടു.

യുവതിക്ക് ഭർത്താവ് ഇബ്രാഹിം ബോധപൂർവ്വം ചികിത്സ നിഷേധിച്ചു എന്നാണ് കുടുംബത്തിൻറെ ആരോപണം.അക്യുപങ്ചർ ചികിത്സ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് കുടുംബത്തിൻറെ ആവശ്യം.

ഭാവി മരുമകനൊപ്പം ഒളിച്ചോടിയ ‌ 43 കാരി അയാളുടെ ബന്ധുവിനൊപ്പം വീണ്ടും ഒളിച്ചോടിയെന്ന് പരാതി

അലിഗഢ്: മകളുടെ വിവാഹത്തിന് 12 ദിവസം മുമ്പ് ഭാവി മരുമകനൊപ്പം ഒളിച്ചോടിയ ‌ 43 കാരിയായ സ്വപ്ന ദേവി വീണ്ടും ഒളിച്ചോടിയെന്ന് പരാതി. സ്വപ്നയുടെ പുതിയ ഭർത്താവ് പൊലീസിൽ പരാതി നൽകി.

സ്വപ്ന ഇപ്പോൾ തന്റെ സഹോദരിയുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയതായും രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും അപഹരിച്ചതായും ഇയാൾ പരാതിയിൽ പറഞ്ഞു. അലിഗഡിലെ ദാഡോണിൽ താമസിക്കുന്ന രാഹുലാണ്, തന്റെ ഭാര്യ സപ്‌ന ദേവിയെ 30 വയസ്സുകാരനായ തന്റെ അളിയൻ ദേവേന്ദ്ര തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

also read:

ആഭരണങ്ങളും പണവും കൂടെ കൊണ്ടുപോയി. എന്നാൽ, ദേവേന്ദ്ര ഈ ആരോപണങ്ങൾ നിഷേധിച്ചു. താൻ ഗുജറാത്തിലാണെന്നും സപ്‌ന ദേവി തന്നോടൊപ്പമില്ലെന്നും ഇയാൾ പറഞ്ഞു.

സംസ്‌കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ല, എനിക്ക് രാഷ്ട്രീയത്തോടൊപ്പം സംസ്‌കാരം കൂടിയുണ്ട് , പിഷാരടി

പാലക്കാട്.വ്യക്തി അധിക്ഷേപം നടത്തിയ തോമസ് ഐസക്കിന് മറുപടിയുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി.സംസ്‌കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ല, എനിക്ക് രാഷ്ട്രീയത്തോടൊപ്പം സംസ്‌കാരം കൂടിയുണ്ട് എന്ന് പിഷാരടി പറഞ്ഞു. എന്നാൽ തന്റെ പരാമർശം
പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി തോമസ് ഐസക്

also read:

കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർത്ഥിയാക്കിയിട്ട് എന്ത് കാര്യം എന്ന തോമസ് ഐസക്കിന്റെ പരാമർശത്തിനായിരുന്നു രമേഷ് പിഷാരടിയുടെ മറുപടി.
എന്നുമുതലാണ് കലയും കലാകാരനും സിപിഐഎമ്മിന് കണ്ണിന് കണ്ടുകൂടാത്തവരായതെന്നും തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരൊക്കെ വെറുക്കപ്പെട്ടവരെന്ന പ്രത്യയശാസ്ത്രം അവര്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പിഷാരടി പറഞു. അനാവശ്യമായ വാക്പോരുകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഷാഫി പറമ്പിലിന്റെ നോമിനി ആയാണ് രമേഷ് പിഷാരടി പാലക്കാട്‌ എത്തിയതെന്നും പിഷാരടിയേ തോൽപ്പിക്കലാണ് ഷാഫിയുടെ ലക്ഷ്യം എന്നും പാലക്കാട്‌ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
കോൺഗ്രസിന് ശക്തമായ രാഷ്ട്രീയ വോട്ടുകൾ ഉള്ള പാലക്കാട്‌ മണ്ഡലത്തിൽ ഇത്തരം സ്ഥാനാർത്ഥിയെ നിർത്തിയത് കോൺഗ്രസ്സ് ബിജെപി ഡീൽ എന്നും സുരേഷ് ബാബു ആരോപിച്ചു

എന്നാൽ തന്റെ പരാമർശം പിഷാരടിക്ക്
മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി തോമസ് ഐസക് പറഞ്ഞു.പാലസ്തീൻ വിഷയത്തിലെ പരാമർശം സംബന്ധിച്ചരാഷ്ട്രീയമാണ് താൻ പറഞ്ഞു

സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി 13പവന്‍ കവര്‍ന്നു

ആലപ്പുഴ.സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി മോഷണം.സഹോദര ഭാര്യയെ സൂക്ഷിക്കാൻ ഏൽപ്പിച്ച പതിമൂന്നര പവൻ സ്വർണം പ്രായപൂർത്തിയാകാത്ത മകൾ മോഷ്ടിച്ചു.കേസിൽ പ്രായ പൂർത്തിയാകാത്ത 4 പേർ പ്രതികൾ

വീട്ടിൽ പെയിൻ്റ് അടിക്കാൻ പെൺകുട്ടി 5 ലക്ഷം രൂപ നൽകി.സ്വർണം കാണാതായതോടെ പെയിൻ്റ് പണിക്കാരെയും സംശയിച്ചു.പിന്നീട് നടന്ന അന്വേഷണത്തിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു.കേസിൽ പ്രായപൂർത്തി ആയ 2 പേരെ അറസ്റ്റ് ചെയ്തു

സ്വർണ്ണം വിറ്റ പണം കണ്ടെത്താൻ അന്വേഷണം.സ്വർണ്ണം വിറ്റത് മാവേലിക്കരയിലെ ജ്വല്ലറിയിൽ

പോലീസുകാരൻ ട്രെയിനിന്റെ മുൻപിൽ ചാടി ആത്മഹത്യ ചെയ്തു

കോഴിക്കോട് .പോലീസുകാരൻ ആത്മഹത്യ ചെയ്തു.കോഴിക്കോട് കൺട്രോൾ റൂം പോലീസുകാരൻ ആത്മഹത്യ ചെയ്തു.കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി സ്വദേശി ഷജുൽ ആണ് മരിച്ചത്.ട്രെയിനിന്റെ മുൻപിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്.

ഇന്ന് പുലർച്ചെ 5.00 മണിക്കാണ് സംഭവം.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് യുഡിഎഫിന്റെ ഡീൽ മൂലം,സ്വർണക്കൊള്ള ആരോപണം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ല, പിണറായി

തിരുവനന്തപുരം: സ്വർണക്കൊള്ള ആരോപണം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ലെന്നും ഭരണത്തുടർച്ചയ്ക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . എൽഡിഎഫ് ലക്ഷ്യം വെക്കുന്നത് വികസനവും ജനക്ഷേമവുമാണ്. പുരോ​ഗതിയുടെ അടുത്ത തലത്തിലേയ്ക്ക് കേരളത്തെ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് യുഡിഎഫിന്റെ ഡീൽ മൂലമാണ്. ഇടത് മുന്നണി ആ അക്കൗണ്ട് പൂട്ടിച്ചു. കോലീബി സഖ്യത്തെക്കുറിച്ചും അ​ദ്ദേഹം ഓർമിപ്പിച്ചു.

പത്തുവർഷം മുമ്പത്തെ യുഡിഎഫ് സർക്കാരിന്‍റെ ഭരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ആരോഗ്യരംഗം തകർച്ചയിലായിരുന്നെന്നും പാഠപുസ്തകങ്ങൾ പോലും വിതരണം ചെയ്യാനാവാത്തവിധം വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ഉത്തരവാദിത്തം ഇടത് സർക്കാർ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ പടക്കം പൊട്ടിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിച്ചവരാണ് കോൺഗ്രസുകാർ. കേസിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ നടപടികൾ കോൺഗ്രസിന്റെ മുഖത്തേറ്റ അടിയായി. ഡൽഹിയിൽ ബിജെപിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ബി-ടീം ആയി കോൺഗ്രസ് അധഃപതിച്ചു. സമാന കാഴ്ചയാണ് ഹരിയാനയിലേതും ബിഹാറിലേതുമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

പി കെ ശ്യാമളയ്ക്കും എം വി ഗോവിന്ദനും കൂടി രണ്ട് കോടിയുടെ ആസ്തി

കണ്ണൂർ: തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയ്ക്കും ഭർത്താവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടി രണ്ട് കോടിയുടെ ആസ്തി. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി കെ ശ്യാമളയുടേയും ഭർത്താവിന്റേയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

പി കെ ശ്യാമളയുടെ കയ്യിൽ പണമായി 8000 രൂപയുണ്ട്. ‌ബാങ്കുകളിൽ സ്ഥിരനിക്ഷേപവും മറ്റുമായി 32.61 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. പാപ്പിനിശ്ശേരി സഹകരണ ബാങ്കിൽ 7.5 ലക്ഷം, മോറാഴ സഹകരണ ബാങ്കിൽ 2.5 ലക്ഷം, തളിപ്പറമ്പ് സബ് ട്രഷറിയിലെ പെൻഷൻ എസ്ബി അക്കൗണ്ടിൽ 38,910 രൂപയുമാണുള്ളത്.

മലയാളം കമ്യൂണിക്കേഷനിൽ ഓഹരിയായി ഒരു ലക്ഷം രൂപ, ഇൻഷുറൻസ് പോളിസിയിൽ 14,808 രൂപ എന്നിവയും ഉള്ളതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 16 ലക്ഷം രൂപ വിലവരുന്ന 120 ഗ്രാം സ്വർണാഭരണങ്ങളും 5 ലക്ഷം രൂപ വിലമതിക്കുന്ന കാറും സ്ഥാനാർഥിയായ പി കെ ശ്യാമളയ്ക്ക് ഉണ്ട്.

also read:

ചാവശ്ശേരി, കൊളാരി വില്ലേജുകളിലായി പരമ്പരാഗത സ്വത്തായി ലഭിച്ചതും കുറുമാത്തൂർ വില്ലേജിൽ സ്വന്തമായി വാങ്ങിയതും ഉൾപ്പെടെ 50 ലക്ഷം രൂപ വിലമതിക്കുന്ന 4.641 ഏക്കർ സ്ഥലവും ശ്യാമളയുടെ പേരിലുണ്ട്. ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന്റെ പക്കൽ പണമായി 5000 രൂപയാണുള്ളത്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് കോംപ്ലക്സിലെ സബ് ട്രഷറിയിൽ 28 ലക്ഷത്തിന്റെ എഫ്ഡി നിക്ഷേപവുമുണ്ട്.

പെൻഷൻ അക്കൗണ്ടിൽ 3.32 ലക്ഷം രൂപയും മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല ക്യാംപസ് എസ്ബിഐയിൽ 1.17 ലക്ഷം രൂപയും പാപ്പിനിശേരി സഹകരണ ബാങ്കിൽ 2.5 ലക്ഷം സ്ഥിര നിക്ഷേപവുമുണ്ട്. കല്യാശേരി– മോറാഴ ബാങ്കിൽ 3 എഫ്ഡികളിലായി 20.33 ലക്ഷം രൂപയും മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപയുടെ ഓഹരിയും ഉൾപ്പെടെ 55.48 ലക്ഷം രൂപയുടെ സമ്പാദ്യമാണ് എം വി ഗോവിന്ദന് ഉള്ളത്.

വാടക വീട്ടിൽ കുടുംബാംഗങ്ങളായ അഞ്ചു പേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: വടുതല കർഷക റോഡിലെ വാടക വീട്ടിൽ കുടുംബാംഗങ്ങളായ അഞ്ചു പേർ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മക്കൾക്ക് വിഷം നൽകിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നിഗമനം. കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓൺലൈനിൽ ഓർഡർ‌ ചെയ്ത് വരുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. ഇവരുടെ ഫോണുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. അഞ്ച് പേരുടേയും മൃതദേഹങ്ങൾ പച്ചാളം വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടത്തി.

തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ സുരേന്ദ്രൻ നായരുടെ ഭാര്യ ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (36), മക്കളായ കാർണിവൻ (14), കീർത്തിവൻ (അഞ്ച്), അക്ഷിത (രണ്ട്) എന്നിവരെയായിരുന്നു ശനിയാഴ്ച രാവിലെ വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. വടുതലയിൽ വാടകയ്ക്ക് താമസം ആരംഭിച്ചതു മുതൽ കുടുംബം ഭക്ഷണവും വെള്ളവും മറ്റും ഓൺലൈനിലൂടെയാണ് വാങ്ങിയിരുന്നത്. പുറത്തുപോകുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ഓൺലൈനിലൂടെയാകും വിഷപദാർഥവും വാങ്ങിയതെന്ന സംശയം തോന്നിയത്. മൂന്ന് കുപ്പി വിഷപദാർഥമാണ് വാങ്ങിയത്. ഇതിൽ രണ്ടെണ്ണമാണ് ഉപയോഗിച്ചത്.
തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇവർ തിരുവനന്തപുരത്ത് വാടകയ്ക്ക് നൽകിയ വീട്ടിൽ കുറച്ചു നാൾ മുമ്പ് പോയിരുന്നതായും പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട് പൊലീസ്.

Also Read:



മരണ വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിരുന്നു. തിരുവനന്തപുരത്തേയ്ക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ മേയർ വി കെ മിനിമോൾ, കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ‌ പച്ചാളം ശ്മശാനത്തിൽ സംസ്കാരം നടത്തിയത്. വൈകീട്ട് ആറു മണിയോടെയാണ് സംസ്കാരം നടന്നത്.



രണ്ട് മാസം മുമ്പാണ് അശ്വതിയും കുട്ടികളും അമ്മയും മൂത്തമകന്റെ ചികിത്സാർഥം വടുതലയിൽ വീട് വാടകയ്ക്കെടുത്തത്. വീട്ടിൽ ആളനക്കം കാണാത്തതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ വീട്ടുടമയുടെ സഹോദരന്റെ മകൻ വന്ന് നോക്കിയപ്പോഴാണ് മരണ വിവരം പുറത്തു വരുന്നത്. കരൾരോഗ ബാധിതനായിരുന്ന അശ്വതിയുടെ ഭർത്താവ് അക്ഷത് ഏഴ് മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ ആഘാതത്തെ തുടർന്ന് കുടുംബത്തിൽ തർ‌ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായി. പൊലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലും കുടുംബ പ്രശ്നങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.