മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികള്‍ മരിച്ചു

ബംഗളൂരു: മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മലയാളികളായ യാത്രക്കാരാണ് മരിച്ചതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, മാഹി സ്വദേശി സുൽഫിക്കർ, ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സക്കീർ, റഷീദ് എന്നിവരാണ് മരിച്ചത്.  പി കെ ട്രാവസില്‍സിന്റെ ബസ് മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ചന്നപട്ടണ താലൂക്കിലെ പുട്ടപ്പനതൊഡിക്ക് സമീപം വച്ചാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. … Continue reading മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികള്‍ മരിച്ചു