ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽ നടന്ന ശാസ്താംകോട്ട മേഖലയുടെ സമ്പൂർണ്ണ നായർ നേതൃസമ്മേളനം ‘പരസ്പരം-2026’ ഡയറക്ടർ ബോർഡ് മെമ്പറും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീ.വി.ആർ.കെ.ബാബു അവർകൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ്
എൻ.സോമൻപിള്ള സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ
കരയോഗപ്രവർത്തന വിശദീകരണം നടത്തി.
നേതൃയോഗത്തിൽ യൂണിയൻ ഭരണസമിതിഅംഗങ്ങൾ, പഞ്ചായത്ത് സമിതി അംഗങ്ങൾ, വനിതാ യൂണിയൻ അംഗങ്ങൾ, കോർഡിനേറ്റേഴ്സ് ശാസ്താംകോട്ട മേഖലയിലെ കരയോഗം പ്രസിഡന്റ്മാർ, സെക്രട്ടറിമാർ കരയോഗം ഭാരവാഹികൾ വനിതാസമാജം പ്രസിഡന്റ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ ഭരണസമിതി അംഗം സി.കൃഷ്ണൻകുട്ടി
യോഗത്തിന് കൃതജ്ഞത പറഞ്ഞു.

































