Home News Breaking News അക്യുപങ്ചർ ചികിത്സ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് മുഹ്സിനയുടെ കുടുംബം

അക്യുപങ്ചർ ചികിത്സ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് മുഹ്സിനയുടെ കുടുംബം

Advertisement

തൃശൂര്‍.ചാവക്കാട് അക്യുപങ്ചർ പ്രസവത്തിനു ശേഷം പരിചരണം കിട്ടാതെ യുവതി മരിച്ചതിൽ ഗുരുതര ആരോപണവുമായി കുടുംബം. മൃതദേഹം എത്തിച്ചപ്പോൾ അക്യുപങ്ചർ ചികിത്സാസംഘം ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് കുടുംബം. പൊതുദർശനം തടയുന്നതിനുള്ള ഇടപെടൽ ഉണ്ടായി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് മുഹ്സീനയുടെ കുടുംബം.

അക്യുപങ്ചർ , ശാസ്ത്രീയമല്ലെങ്കിൽ സർക്കാരിന് നിരോധിച്ചുകൂടെ, എന്ന്മുഹ്സിനയുടെ പിതാവ് ചോദിച്ചു.

അക്യുപങ്ചർ ചികിത്സക്കെതിരെ സംസ്ഥാനത്ത് പലകുറി പരാതികൾ ഉയർന്നതാണ്. മാഫിയ സംഘങ്ങളെപ്പോലെ അക്യുപങ്ചർ ചികിത്സാസംഘം പ്രവർത്തിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് മുഹ്സീനയുടെ കുടുംബത്തിൻറെ വെളിപ്പെടുത്തൽ.

മൃതദേഹം എത്തിച്ചപ്പോൾ പുരുഷന്മാർ കാണാതിരിക്കാൻ സംഘം ഇടപെട്ടു.

യുവതിക്ക് ഭർത്താവ് ഇബ്രാഹിം ബോധപൂർവ്വം ചികിത്സ നിഷേധിച്ചു എന്നാണ് കുടുംബത്തിൻറെ ആരോപണം.അക്യുപങ്ചർ ചികിത്സ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് കുടുംബത്തിൻറെ ആവശ്യം.

Advertisement