Home Blog Page 690

ബോട്ടപകടം ഉള്ളുലച്ചു, നാടിനെ നീന്തൽ പഠിപ്പിക്കാനിറങ്ങിയ സജി വളാശേരി; മൻ കീ ബാത്തിൽ പുകഴ്ത്തി പ്രധാനമന്ത്രി

കൊച്ചി: മലയാളിയുടെ നീന്തൽ ക്ലബ്ബിനെ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എറണാകുളം ആലുവയിലെ സജി വളാശേരിയുടെ നീന്തൽ ക്ലബ്ബിനെയാണ് ഈയാഴ്ച പുകഴ്ത്തിയത്. പ്രായഭേദമന്യേ ഇതിനോടകം ഭിന്നശേഷിക്കാരടക്കം പതിനയ്യായിരത്തിലധികം പേരെ നീന്തൽ പരിശീലിപ്പിച്ച ക്ലബ്ബ് ആയിരങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും മോദി പറഞ്ഞു. പ്രദേശത്ത് ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരിച്ച സംഭവമുണ്ടാക്കിയ വേദനയിലാണ് സ്വിമ്മിങ് ക്ലബ്ബ് തുടങ്ങിയത്.

പ്രധാനമന്ത്രി മൻ കീ ബാത്തിൽ പറഞ്ഞത് ഇങ്ങനെ

“സുഹൃത്തുക്കളേ, ഈ വേനൽക്കാല ദിവസങ്ങളിൽ, സ്കൂളുകൾക്ക് അവധിയുള്ളപ്പോൾ, നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്ന ഒരു ക്ലാസിനെക്കുറിച്ച് ഞാൻ സംസാരിക്കാം. സുഹൃത്തുക്കളേ, ഒരു സാഹചര്യം സങ്കൽപ്പിക്കുക: കുട്ടികളും പ്രായമായവരും ഒരുപോലെ പഠിക്കുന്ന ഒരു സ്കൂൾ, അവിടെ ഫീസില്ല, വലിയ കെട്ടിടങ്ങളില്ല, ക്ലാസ് മുറികളില്ല, ഏറ്റവും രസകരമെന്നു പറയട്ടെ, നദിയിൽ ക്ലാസുകൾ നടക്കുന്നു.

Also Read: സ്കൂൾ കുട്ടികൾക്ക് 3 ദിവസം ആർത്തവ അവധി: നിർണായക പ്രതികരണവുമായി മന്ത്രി തുളസി; ‘വിവാദമാക്കരുത്, ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് അവധി നൽകേണ്ടത് അനിവാര്യം’

സുഹൃത്തുക്കളേ, ഇതൊരു കെട്ടുകഥയല്ല. ഇത് യഥാർത്ഥമായ ഒരു സംരംഭമാണ്. കേരളത്തിലെ ആലുവയിൽ, സജി വളാശേരി ഒരു നീന്തൽ ക്ലബ് നടത്തുന്നു. ഇതുവരെ, 15,000ത്തിലധികം ആളുകൾ ഇവിടെ നീന്തൽ പഠിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെപ്പോലും സജി നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. ഈ ശ്രമത്തിന് പിന്നിൽ ആഴത്തിലുള്ള നൊമ്പരം ഒളിഞ്ഞിരിക്കുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നിരവധി വിദ്യാർത്ഥികൾ ബോട്ടപകടത്തിൽ മരണപ്പെട്ടു. ആ സംഭവം സജിയെ വല്ലാതെ ഉലച്ചു. കുട്ടികൾക്ക് നീന്താൻ അറിയാമായിരുന്നെങ്കിൽ, ഒരുപക്ഷേ പലരും രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹം കരുതി. അവിടെ നിന്നാണ് തന്റെ ദൗത്യം ആരംഭിച്ചത്.

സുഹൃത്തുക്കളേ, സജി വളാശേരിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. സേവനത്തിന് വലിയ വിഭവങ്ങൾ ആവശ്യമില്ല, വേണ്ടത് നല്ല ഉദ്ദേശ്യവും സ്ഥിരമായ പരിശ്രമവുമാണ്. ഇവ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ കഴിയും”.

വാന നിരീക്ഷക കൂട്ടായമയായ ആസ്ട്രോ കേരളത്തെ കുറിച്ചും മോദി ഇത്തവണ പരാമർശിച്ചു. വേനൽകാലത്ത് പരമ്പരാ​ഗത പാനീയങ്ങൾ കുടിക്കേണ്ടതിന്റെ പ്രാധാന്യവും മോദി ഓർമ്മപ്പെടുത്തി.

സ്കൂൾ കുട്ടികൾക്ക് 3 ദിവസം ആർത്തവ അവധി: നിർണായക പ്രതികരണവുമായി മന്ത്രി തുളസി; ‘വിവാദമാക്കരുത്, ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് അവധി നൽകേണ്ടത് അനിവാര്യം’

പാലക്കാട്: സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യു ഡി എഫ് സർക്കാർ പ്രഖ്യാപനം വിവാദമാക്കരുതെന്ന അഭ്യർഥനയുമായി മന്ത്രി കെ എ തുളസി രംഗത്ത്. ആർത്തവകാലത്ത് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് അവധി നൽകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു.

Also Read: ‘രാജകുമാരി’ക്ക് വേണ്ടി തയ്യാറാക്കിയ 27 കോടിയുടെ അപൂർവ്വ ‘ഊദ്’; സിനിമയെ വെല്ലുന്ന തട്ടിപ്പ്, 12 മണിക്കൂറിനുള്ളിൽ വൻ ട്വിസ്റ്റ്

സർക്കാരിന്റെ നല്ലൊരു തീരുമാനം വിവാദമാക്കി മാറ്റരുതെന്നും പൊതു സമൂഹത്തോട് തുളസി അഭ്യർഥിച്ചു. നേരത്തെ മുൻ ഡി ജി പിയും ബി ജെ പി നേതാവുമായ ആർ ശ്രീലേഖയും വനിത ലീഗ് മുൻ നേതാവ് നൂർബിന റഷീദുമടക്കമുള്ളവർ ആർത്തവ അവധി, പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ശ്രീലേഖയുടെ അഭിപ്രായം

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോയെന്ന സംശയമാണ് ആർ ശ്രീലേഖ ഉന്നയിച്ചത്. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ, ഒരിക്കൽ പോലും ഈ കാരണം പറഞ്ഞ് സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. ഐ പി എസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ്‌ സ്ത്രീകളുടെ ശക്തി. എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും വിദ്യാലയവും നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്. ഇതാണോ മെൻസ്ട്രുൽ ഡിഗ്നിറ്റി? നാണക്കേടല്ലേ? ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷീനുകളും നൽകാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കിൽ സൗജന്യ വേദന സംഹാരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും. ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയിൽ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ലെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

നൂർബിനയുടെ അഭിപ്രായം

ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാം. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ട്. ഇത് പല കുട്ടികൾക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതിനാൽ, പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂ.

‘രാജകുമാരി’ക്ക് വേണ്ടി തയ്യാറാക്കിയ 27 കോടിയുടെ അപൂർവ്വ ‘ഊദ്’; സിനിമയെ വെല്ലുന്ന തട്ടിപ്പ്, 12 മണിക്കൂറിനുള്ളിൽ വൻ ട്വിസ്റ്റ്

ദുബായ്: ദുബായിൽ ആഢംബര ഊദ് വ്യാപാരിയിൽ നിന്ന് 1.2 കോടി ദിർഹം (ഏകദേശം 27 കോടിയോളം ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഊദ് മോഷ്ടിച്ച എട്ടംഗ സംഘത്തെ 12 മണിക്കൂറിനുള്ളില്‍ പിടികൂടി ദുബായ് പൊലീസ്. പരാതി ലഭിച്ച് വെറും 12 മണിക്കൂറിനുള്ളിൽ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. ഇരകളെ വിശ്വസിപ്പിക്കുന്നതിനായി സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ‘രാജകുമാരി’യായി വ്യാജ വേഷം ധരിച്ചാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്.

Also Read: പാലൂട്ടാൻ പോലും അമ്മ തയാറാകുന്നില്ല, കുഞ്ഞിനെ വേണ്ടെന്നും അറിയിച്ചു; ഹരിപ്പാട് അമ്മ വലിച്ചെറിഞ്ഞ കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കും

സിനിമയെ വെല്ലുന്ന തട്ടിപ്പ്

തട്ടിപ്പ് സംഘത്തിലെ രണ്ട് പ്രതികൾ ആദ്യം ദുബായിലെ പ്രമുഖ ഊദ് വ്യാപാര സ്ഥാപനത്തിലെത്തി. ഒരു പ്രമുഖ രാജകുമാരിക്ക് തങ്ങളുടെ പക്കലുള്ളതിൽ വച്ച് ഏറ്റവും മികച്ചതും അപൂർവ്വവുമായ ആഡംബര ഊദ് വാങ്ങാൻ താല്പര്യമുണ്ടെന്ന് ഇവർ വ്യാപാരിയെ ധരിപ്പിച്ചു. വലിയൊരു ബിസിനസ്സ് ഉറപ്പിച്ച സന്തോഷത്തിൽ വ്യാപാരി ദിവസങ്ങൾക്കൊണ്ട് 27 കോടി രൂപ വിലമതിക്കുന്ന അപൂർവ്വ ഊദ് ശേഖരം പ്രത്യേകം ബാഗുകളിലാക്കി തയ്യാറാക്കി വെച്ചു. തുടർന്ന് ഇടനിലക്കാരായ പ്രതികളെ ബന്ധപ്പെടുകയും രാജകുമാരിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനായി തട്ടിപ്പ് സംഘം ദുബായിൽ ആഡംബര വില്ലയും വൻ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. വ്യാപാരി വില്ലയിൽ എത്തിയപ്പോൾ വൻ സ്വീകരണമാണ് സംഘം നൽകിയത്. രാജകുമാരിയായി വേഷമിട്ട സ്ത്രീയും വില്ലയിലുണ്ടായിരുന്നു. പരിശോധനയ്ക്കായി ഊദ് അടങ്ങിയ ബാഗുകൾ കൈപ്പറ്റിയ ശേഷം വ്യാപാരിയോട് അല്പസമയം കാത്തിരിക്കാൻ ഇവർ ആവശ്യപ്പെട്ടു. ഈ സമയത്തിനുള്ളിൽ ബാഗിലിരുന്ന യഥാർത്ഥ ഊദ് മാറ്റി പകരം സാധാരണ മരക്കഷ്ണങ്ങൾ നിറയ്ക്കുകയായിരുന്നു. തുടർന്ന് വ്യാപാരിയെ കബളിപ്പിച്ച് ഇവർ അവിടെ നിന്നും മുങ്ങി.

പിറ്റേന്ന് വ്യാപാരി ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളുടെ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. താൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ വ്യാപാരി ഉടൻ തന്നെ ദുബായ് പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതി ലഭിച്ചയുടൻ ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സാങ്കേതികവിദ്യയുടെയും കൃത്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആദ്യം നാല് പ്രതികളെ പിടികൂടി.

തട്ടിപ്പ് നടത്തി രാജ്യം വിടാൻ സാധ്യതയുണ്ടായിരുന്ന ശേഷിക്കുന്ന നാല് പ്രതികൾക്കെതിരെ പൊലീസ് ഉടനടി ‘റെഡ് നോട്ടീസ്’ പുറപ്പെടുവിച്ചു. തുടർന്ന് മണിക്കൂറുകൾക്കകം അവരെയും പൊലീസ് വിജയകരമായി വലയിലാക്കി. 12 മണിക്കൂറിനുള്ളിൽ കേസ് പൂർണ്ണമായും തെളിയിക്കാനും മോഷണം പോയ കോടിക്കണക്കിന് രൂപയുടെ ഊദ് കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. യുഎഇയിൽ ബിസിനസ്സ് ചെയ്യുന്നവർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പൊലീസ് എപ്പോഴും സജ്ജമാണെന്ന് ഈ വേഗതയേറിയ അറസ്റ്റിലൂടെ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടതായി പൊലീസ് മേധാവികൾ വ്യക്തമാക്കി.

പാലൂട്ടാൻ പോലും അമ്മ തയാറാകുന്നില്ല, കുഞ്ഞിനെ വേണ്ടെന്നും അറിയിച്ചു; ഹരിപ്പാട് അമ്മ വലിച്ചെറിഞ്ഞ കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കും

ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം അമ്മക്ക് മനംമാറ്റം ഉണ്ടായാൽ കുട്ടിയെ വിട്ടു നൽകും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അമ്മയും കുഞ്ഞും. അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ പോലും തയ്യാറാകുന്നില്ലെന്നും പറയുന്നു.

Also Read: News@Net – മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍

ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പത്തൊൻപത് കാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ യുവതി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നെങ്കിലും ഇക്കാര്യം യുവതി നിരസിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയിൽ കയറി യുവതി പ്രസവിച്ചു. കുഞ്ഞിന്‍റെ പൊക്കിൾ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.

തുടർന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. അവധിക്ക് വീട്ടിൽ എത്തും. മകൾ ഗർഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. കാമുകനിൽ നിന്നാണ് ഗര്‍ണിയായതെന്നും പിന്നീട് കാമുകനുമായി അകന്നുവെന്നും യുവതി പൊലീസിന് മൊഴിനൽകി. അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്തു മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് 4 രൂപയാണു വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല്‍ കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മില്‍മ അറിയിച്ചു.

മറ്റു പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ ആനുപാതികമായി വില കൂട്ടാന്‍ നീക്കമുണ്ട്. ക്ഷീരകര്‍ഷകരുടെ ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണു പാല്‍വില കൂട്ടുന്നതെന്നും ലിറ്ററിന് 4 രൂപ കൂട്ടുമ്പോള്‍ മൊത്തം വര്‍ധനയുടെ 83.75% തുക (3.35 രൂപ) കര്‍ഷകര്‍ക്കു ലഭിക്കുമെന്നും മില്‍മ അറിയിച്ചു. ഏറ്റവും ഒടുവില്‍ മില്‍മ പാല്‍വില കൂട്ടിയത് 2022 ഡിസംബര്‍ ഒന്നിനായിരുന്നു. അന്ന് ലിറ്ററിന് 6 രൂപയാണ് വര്‍ധിപ്പിച്ചത്.

Also Read:




പാല്‍, തൈര് വില

ഡബിള്‍ ടോണ്‍ഡ് മില്‍ക് (500 മില്ലി- മില്‍മ സ്മാര്‍ട്) മഞ്ഞ കവറിന്റെ വില 25 രൂപയില്‍ നിന്ന് 27 രൂപയാകും. ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക് (525 മില്ലി) നീല കവറിന്റെ പുതുക്കിയ വില 30 രൂപയാണ്. നേരത്തെ 28 രൂപയാണ് ഉണ്ടായിരുന്നത്.

മില്‍മ പ്രൈഡ് (500 മില്ലി- ഹോമോജനൈസ്ഡ്) ഓറഞ്ച് കവറിന്റെ വിലയും 30 രൂപയായി. നേരത്തെ 28 രൂപയായിരുന്നു. മില്‍മ റിച്ച് സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക് (500 മില്ലി- ഹോമോജനൈസ്ഡ്) പച്ച കവറിന് ഇനി 32 രൂപ നല്‍കണം. നേരത്തെ 29 രൂപയായിരുന്നു. തൈര് (ക്ലാസിക് – 525 ഗ്രാം) 35 രൂപയില്‍ നിന്ന് 40 രൂപയായാണ് വര്‍ധിപ്പിച്ചത്.

നടി അൻസിബ ഹസൻ തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ഓഫീസിൽ ഹാജരായി

കൊച്ചി: നടി അൻസിബ ഹസൻ തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ഓഫീസിൽ ഹാജരായി. നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കുമെതിരെ അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പൊലീസിന് കൈമാറിയിരുന്നു. ഈ പരാതിയിൽ മൊഴിയെടുക്കാൻ ആണ് അൻസിബ ഹാജരായത്.

നടൻ ടിനി ടോമിനെതിരെ കടുത്ത വിമർശനം അൻസിബ ഉന്നയിച്ചു. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. “ടിനി ടോം എന്നോട് മാത്രമല്ല ദ്രോഹം ചെയ്തത്. ഒരു സമൂഹത്തിനോടാണ്. പ്രത്യേകിച്ച് കേരളം പോലെ സെക്യുലറായിട്ടുള്ള ഒരു സംസ്ഥാനത്തുള്ളവരോടാണ് അദ്ദേഹം തെറ്റ് ചെയ്തിരിക്കുന്നത്.

വളരെ മോശമാണത്. ഒരാളോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനായി, അയാൾക്കെതിരെ ഒന്നും കിട്ടാതിരിക്കുമ്പോൾ ആ പേര് അൻസിബ ഹസൻ എന്നാണ്. എന്നാൽ പിന്നെ ഇതങ്ങ് ഉപയോഗിച്ചേക്കാം എന്ന് കരുതിയിട്ട് തെറ്റായിട്ടുള്ള ഒരു മെസേജ് ആണ് സമൂഹത്തിന് കൊടുക്കുന്നത്. ഭാഗ്യവശാൽ കേരളത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. മലയാളികൾ എല്ലാവർക്കും കാര്യം മനസിലായിട്ടുണ്ട്. ചെയ്തതിനെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല.



അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ പറ്റുള്ളൂ. തീർച്ചയായും പരാതിയുമായി മുന്നോട്ട് പോകും. അമ്മയിൽ മുൻപേ ഞാൻ പരാതി അയച്ചിരുന്നു. മാധ്യമങ്ങളുടെ സമ്മർദം കാരണമാണ്, അമ്മയിൽ നിന്ന് പരാതി കേൾ‍ക്കാം എന്ന് മറുപടി വരുന്നത്. അതിന് മുൻപ് ഞാൻ പല പരാതിയും കൊടുത്തിട്ടും പല കാര്യങ്ങളും പറഞ്ഞിട്ടും ആരും കേട്ടിട്ടില്ല. മാധ്യമങ്ങളുടെ സമ്മർദം കാരണം പരാതി കേൾക്കാമെന്ന് അമ്മ പറഞ്ഞു.

ഇതേ കമ്മിറ്റി തന്നെ കേൾക്കാം എന്നാണ് പറയുന്നത്. ഈ കമ്മിറ്റിയിൽ വിശ്വാസമില്ലാത്തതു കൊണ്ട് അവിടെ നിന്ന് രാജി വച്ച് വന്ന ഒരാളാണ് ഞാൻ. രാജി വച്ച ശേഷമാണ് എനിക്കിത് മാധ്യമങ്ങളോട് പറയാൻ പറ്റിയത്. അവിടെയിരുന്നു കൊണ്ട് എനിക്ക് പറയാൻ പറ്റില്ല. രാജി വച്ച ശേഷം ഇതേ കമ്മിറ്റിയുടെ മുൻ‌പിൽ ഹാജരായി വീണ്ടും ഇതേപറ്റി സംസാരിക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ എന്നെ പരിഹസിക്കുന്നതിന് തുല്യമല്ലേ അത്.

ഇതുവരെ എനിക്കൊരു നീതിയും തരാത്ത ഒരു കമ്മിറ്റിയുടെ മുൻപിൽ പോയിരുന്നിട്ട് ഞാൻ എന്ത് പറയാനാ. അല്ലെങ്കിൽ അവരെന്ത് കേൾക്കാനാ. എനിക്ക് വേണ്ടി എന്തെങ്കിലും ന്യായത്തിന്റെ കൂടെ ഇരിക്കുമോ. ഞാൻ ആരോപണം പറയുന്നത് ടിനി ടോമിനെതിരെയാണ്. അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്ന പ്രസിഡന്റ്, എനിക്കെതിരെ വ്യാജ പരാതി നൽകിയ വൈസ് പ്രസിഡന്റ്, ഇവരുടെ മുൻപിൽ ഞാൻ വീണ്ടും ഹാജരായി വീണ്ടും ഇത് പറഞ്ഞാൽ‌ എനിക്ക് നീതി കിട്ടുമെന്ന് തോന്നുന്നുണ്ടോ ?.

Also Read:




‘സമൂഹം കാലാവസ്ഥ പോലെ മാറിക്കൊണ്ടിരിക്കും; അതിനെ ഗൗരവമായി എടുക്കേണ്ട കാര്യമില്ല’
അല്ലെങ്കിൽ തന്നെ ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് കുറ്റാരോപിതർ ഇരുന്ന് നീതി തരാൻ സംസാരിക്കുന്നത്. മറ്റാരെങ്കിലും ഇരുന്നല്ലേ സാധാരണ സംസാരിക്കുക ഒരു നീതി നടപ്പാക്കാൻ. മറ്റൊരു സമിതിയെ വക്കണമെന്നാണ് ഞാനാകെ ആവശ്യപ്പെട്ടത്. മാല പാർവതി, രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ പേരാണ് ഞാൻ പറഞ്ഞത്. ഇതുവരെ അക്കാര്യത്തിൽ ഒരു മറുപടിയും എനിക്ക് ലഭിച്ചിട്ടില്ല.

അതിൽ നിന്ന് ഞാനെന്താണ് മനസിലാക്കേണ്ടത്. തീർച്ചയായിട്ടും സാമൂഹിക വിപത്താണ് ടിനി ചേട്ടൻ എന്ന് വ്യക്തമായി എനിക്കറിയാം. അതിനെതിരെ ഞാൻ‌ മുന്നോട്ട് പോവുക തന്നെ ചെയ്യും.

എഡിഎം നവീന്‍ബാബുവിന്‍റെ ദുരൂഹമരണത്തിലെ അന്വേഷണം സിബിഐക്ക്

തിരുവനന്തപുരം. എഡിഎം നവീന്‍ബാബുവിന്‍റെ ദുരൂഹമരണത്തിലെ അന്വേഷണം സിബിഐക്കുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നവീന്‍ബാബുവിന്‍റെ കുടുംബം കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ശുപാര്‍ശ നല്‍കും. ഇത്ര പെട്ടെന്ന് തീരുമാനം വരുമെന്ന കരുതിയില്ലെന്നും മുഖ്യമന്ത്രിയുടെയും ഉന്നതാധികൃതരുടെയും സമീപനം പ്രതീക്ഷ നല്‍കുന്നതാണെന്നും നവീന്‍ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.

സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായി പിപി ദിവ്യമാത്രമാണ് ഇതുവരെ കേസില്‍ പ്രതി. നവീന്‍ ബാബുവിന്‍റെ കുടുംബം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും അന്വേഷകര്‍ കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല. പ്രതിയുടെയും വിവാദപെട്രോള്‍ പമ്പുടമയായ പ്രശാന്തന്‍റെയും ഫോണ്‍കാള്‍ റജിസ്റ്റര്‍ അടക്കം പലതും പരിശോധിച്ചിട്ടില്ല.വീട്ടിലേക്കു മടങ്ങാനിറങ്ങിയ നവീന്‍ബാബു ആത്മഹത്യചെയ്യാന്‍ കാരണം കാണുന്നില്ലെന്നതടക്കം പൊലീസ് അന്വേഷണത്തില്‍ പുറത്തുവരേണ്ട പലതും മറയ്ക്കപ്പെട്ട നിലയാണ്. രാഷ്ട്രീയമായ വൈരാഗ്യബുദ്ധിയോടെ അന്വേഷണം മരവിപ്പിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം.

കനത്ത മഴയില്‍ വേങ്ങയിലെ വീട്ടുമതിലിടിഞ്ഞു, ആളപായമില്ല

ശാസ്താംകോട്ട. കനത്ത മഴയില്‍ വീട്ടുമതിലിടിഞ്ഞു, ആളപായമില്ല. വേങ്ങ പാരിപ്പള്ളില്‍ വടക്കതില്‍ സുരേഷ്കുമാറിന്‍റെ വീട്ടുമതിലാണ് ഇന്നലെ രാവിലെ കനത്തമഴയില്‍ ഇടിഞ്ഞത്. ഒരു വശത്ത് മണ്ണെടുത്തഭാഗത്തേക്ക് മതില്‍ ഇടിയുകയായിരുന്നു.

വേനലവധിക്കു ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും,ഹൈസ്‌കൂളിനു 1200 മണിക്കൂര്‍ അധ്യയനം, ഏഴ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം

തിരുവനന്തപുരം: വേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തി നവാഗതരെ വരവേല്‍ക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കി കുട്ടികളുമായി സംവദിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സൈബര്‍ സുരക്ഷാ പ്രതിജ്ഞ എടുക്കും.

പഠന സമയം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ കലണ്ടറും തയ്യാറായി. എല്‍പി സ്‌കൂളുകളില്‍ 800 മണിക്കൂറാണ് അധ്യായനമെന്നതിനാല്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കില്ല. ഇത്തവണ 197 പ്രവൃത്തി ദിനങ്ങള്‍ ഉണ്ടാകും.

യുപിയില്‍ 1000 മണിക്കൂര്‍ പ്രവൃത്തി ദിനമാക്കാന്‍ മൂന്ന് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കും. ഹൈസ്‌കൂളിനു 1200 മണിക്കൂര്‍ അധ്യയനം ഉറപ്പാക്കാന്‍ ഏഴ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും.

മന്ത്രി ഒ ജെ ജനീഷിനു വീട്ടിൽ വച്ച് ഭക്ഷണം നൽകി, സിപിഐ നേതാവിന് സംഭവിച്ചത്

തൃശൂർ: മന്ത്രി ഒ ജെ ജനീഷിനു വീട്ടിൽ വച്ച് ഭക്ഷണം നൽകിയതിന്റെ പേരിൽ സിപിഐയുടെ മുതിർന്ന പ്രവർത്തകനും ബ്രാഞ്ച് അം​ഗവുമായ പിഎസ് അബ്ദുൽ റഹ്മാനെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നു പുറത്താക്കി. സിപിഐ അഷ്മിച്ചിറ ബ്രാഞ്ചാണ് നടപടിയെടുത്തത്.

അബ്​ദുൽ റഹ്മാന്റേത് തികച്ചും തെറ്റായ നടപടിയാണെന്നും പാർട്ടിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും പാർട്ടി വിരുദ്ധ പ്രവർത്തനമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.

തീരുമാനം അപ്രതീക്ഷിതവും വേദനാജനകവുമാണെന്നു അബ്ദുൽ റഹ്മാൻ പ്രതികരിച്ചു. അൻപതോളം വർഷം പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. വീട്ടുകാരുടേയും നാട്ടുകാരുടേയും അഭ്യർഥന മാനിച്ചാണ് 27നു മന്ത്രിക്കു വീട്ടിൽ ഭക്ഷണം നൽകിയത്. മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം പറയുന്നു.