25.2 C
Kollam
Sunday 30th August, 2026 | 04:38:17 AM
Home News Breaking News എഡിഎം നവീന്‍ബാബുവിന്‍റെ ദുരൂഹമരണത്തിലെ അന്വേഷണം സിബിഐക്ക്

എഡിഎം നവീന്‍ബാബുവിന്‍റെ ദുരൂഹമരണത്തിലെ അന്വേഷണം സിബിഐക്ക്

തിരുവനന്തപുരം. എഡിഎം നവീന്‍ബാബുവിന്‍റെ ദുരൂഹമരണത്തിലെ അന്വേഷണം സിബിഐക്കുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നവീന്‍ബാബുവിന്‍റെ കുടുംബം കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ശുപാര്‍ശ നല്‍കും. ഇത്ര പെട്ടെന്ന് തീരുമാനം വരുമെന്ന കരുതിയില്ലെന്നും മുഖ്യമന്ത്രിയുടെയും ഉന്നതാധികൃതരുടെയും സമീപനം പ്രതീക്ഷ നല്‍കുന്നതാണെന്നും നവീന്‍ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.

സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായി പിപി ദിവ്യമാത്രമാണ് ഇതുവരെ കേസില്‍ പ്രതി. നവീന്‍ ബാബുവിന്‍റെ കുടുംബം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും അന്വേഷകര്‍ കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല. പ്രതിയുടെയും വിവാദപെട്രോള്‍ പമ്പുടമയായ പ്രശാന്തന്‍റെയും ഫോണ്‍കാള്‍ റജിസ്റ്റര്‍ അടക്കം പലതും പരിശോധിച്ചിട്ടില്ല.വീട്ടിലേക്കു മടങ്ങാനിറങ്ങിയ നവീന്‍ബാബു ആത്മഹത്യചെയ്യാന്‍ കാരണം കാണുന്നില്ലെന്നതടക്കം പൊലീസ് അന്വേഷണത്തില്‍ പുറത്തുവരേണ്ട പലതും മറയ്ക്കപ്പെട്ട നിലയാണ്. രാഷ്ട്രീയമായ വൈരാഗ്യബുദ്ധിയോടെ അന്വേഷണം മരവിപ്പിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം.