Home News Kerala ഹൈക്കോടതിയിലെ ഗവ. പ്ലീഡർ നിയമനം,മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ്

ഹൈക്കോടതിയിലെ ഗവ. പ്ലീഡർ നിയമനം,മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ്

തിരുവനന്തപുരം.ഹൈക്കോടതിയിലെ ഗവ. പ്ലീഡർ നിയമനം. മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ്. ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയിൽ നിന്നാണ് നിയമനം എന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി. വിവാദ നിയമനങ്ങൾ നിർദ്ദേശിച്ചത് സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായർ. പട്ടികയിൽ ഇല്ലാത്ത പേരുകൾ നിർദ്ദേശിച്ചിട്ട് പഴി ലോയേഴ്സ് കോൺഗ്രസിന്

വഴിവിട്ട നിയമങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയ്ക്ക് ശരിയായ പരിഗണന നൽകിയില്ല. നിയമനം നേടിയ യുഡിഎഫ് അനുഭാവികൾ അല്ലാത്തവരുടെ പേര് വെളിപ്പെടുത്തും. ഗവ. പ്ലീഡർ നിയമനം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ നിരന്തരം ശ്രമിച്ചു. കൂടിക്കാഴ്ചയ്ക്ക് നിരന്തരം അവസരം നിഷേധിച്ചു എന്നും ലോയേഴ്സ് കോൺഗ്രസ്