Home News Breaking News ഗവ. പ്ളീഡറായി ശുപാര്‍ശ ചെയ്യപ്പെട്ട ജിയോണയുടെ സിപിഎം ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു

ഗവ. പ്ളീഡറായി ശുപാര്‍ശ ചെയ്യപ്പെട്ട ജിയോണയുടെ സിപിഎം ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു

കൊച്ചി.ജിയോണയുടെ സിപിഎം ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു

സിപിഎം സഹകരണ സംഘങ്ങൾക്ക് വേണ്ടി ജിയോണ ജെയിംസ് ഹാജരായതിന് തെളിവുകൾ. 2024 25 26 വർഷങ്ങളിൽ സിപിഎമ്മിന്റെ പ്രധാനപ്പെട്ട ഹൈക്കോടതിയിലെ അഭിഭാഷകനായ പി സി ശശിധരന്റെ ജൂനിയർ ആയി പ്രവർത്തിക്കുന്ന വ്യക്തിയാണ് ജിയോണ ജയിംസ്.

2026 മെയ് മാസം 26 തീയതി ഫയൽ ചെയ്യപ്പെട്ടിരിക്കുന്ന കേസിൽ പോലും ജിയോണ് ജെയിംസ് പിസി ശശിധരനൊപ്പം വക്കാലത്ത് ഇട്ടിട്ടുണ്ട്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം ഭരണസമിതിക്കെതിരെ കേസെടുക്കപ്പെടുകയും ആരോപണങ്ങൾ ഉണ്ടാവുകയും ചെയ്ത ഓമല്ലൂർ സർവീസ് സഹകരണ ബാങ്കിന് വേണ്ടി 2025ൽ ഇവർ കോടതിയിൽ ഹാജർ ആയിട്ടുണ്ട്.

2025ൽ തന്നെ കോൺഗ്രസ് ഭരിക്കുന്ന പിണ്ടിമന സർവീസ് സഹകരണ ബാങ്കിനെതിരെ കേസുകളിൽ ഈ വ്യക്തി ഹൈക്കോടതിയിൽ ഹാജർ ആയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here