Home Blog Page 615

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്‌ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ അതിജീവിത നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യൻ, ഹരജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ്, വിഷയം മറ്റൊരു ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിലാണ് ഇന്ന് ഹരജി പരിഗണനയ്ക്ക് വരുന്നത്.

ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്‍പ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിൻ്റെ ചുമതലയിലുണ്ടായിരുന്ന കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കുമോ എന്നതും ശ്രദ്ധേയമാണ്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ അട്ടിമറിയും എസ്‌ഐടി പരിശോധിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.. ഇതിനായി ഫൊറന്‍സിക് വിദഗ്ധരുടെ സഹായം തേടണമെന്നും അതിജീവിത ആവശ്യപ്പെടുന്നു

`പുസ്തകങ്ങൾ ജയിലിൽ എത്തിക്കണം’; നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിലെ പ്രതി

ന്യൂഡൽഹി: നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി കോടതിയിൽ. ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഇടക്കാല ജാമ്യാപേക്ഷ നൽകിയത്. ജൂൺ 21ലെ പരീക്ഷ എഴുതാൻ അനുവാദം വേണമെന്നും പഠനത്തിനായുള്ള പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമാണ് ആവശ്യം. റദ്ദ് ചെയ്ത നീറ്റ് പരീക്ഷ യഷും എഴുതിയിരുന്നു.

Also Read: ഓപ്പറേഷൻ തൂഫാനിൽ എറണാകുളം ജില്ലയിൽ പത്ത് ദിവസനത്തിനിടെ പിടിയിലായത് 204 പേർ

ഇതിനിടെ പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോരാതെയിരിക്കാൻ കർശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജൻസി. ചോദ്യപേപ്പർ തയ്യാറാക്കുന്നവരെയും വിവർത്തനം ചെയ്യുന്നവരെയും പുന:പരീക്ഷ നടക്കുന്നത് വരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് ‘ലോക്ക് ഡൗൺ’ ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. പരിഭാഷപ്പെടുത്തുന്നവരെ അടക്കം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുനപരീക്ഷ നടക്കുന്ന ജൂൺ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്. ചോദ്യപേപ്പറുകൾ സുരക്ഷിതമാക്കി എത്തിക്കാൻ വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറുകളും ഉപയോഗപ്പെടുത്തും. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏർപ്പെടുത്തി.

ഓപ്പറേഷൻ തൂഫാനിൽ എറണാകുളം ജില്ലയിൽ പത്ത് ദിവസനത്തിനിടെ പിടിയിലായത് 204 പേർ

കൊച്ചി.ഓപ്പറേഷൻ തൂഫാനിൽ എറണാകുളം ജില്ലയിൽ പത്ത് ദിവസനത്തിനിടെ പിടിയിലായത് 204 പേർ. അരക്കോടിയിലേറെ വിലയുള്ള വിവിധ ലഹരിവസ്തുക്കളാണ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത 139 കേസുകളിൽ 155 പേരാണ് പിടിയിലായത്. 440 ഗ്രാം എംഡിഎംഎയ്ക്ക് പുറമെ എട്ട് കിലോ കഞ്ചാവും പിടികൂടി. റൂറൽ പൊലീസ് 52 കിലോ കഞ്ചാവാണ് പിടികൂടിയത്.

പെരുമ്പാവൂരിലടക്കം 650 ലേറെ റെയ്ഡുകളാണ് റൂറൽ പരിധിയിൽ നടന്നത്. തൂഫാനിൽ കേരളത്തിലെ മുഖ്യ ലഹരിവിതരണക്കാരിൽ ഒരാളും സിറ്റി പൊലീസിന്റെ പിടിയിലായി.ഡൽഹിയിൽ നിന്ന് വാങ്ങിയ കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 437 ഗ്രാം എംഡിഎംഎയുമായി കളമശ്ശേരി സ്വദേശി ആഷിഫാണ് പിടിയിലായത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇതരസംസ്ഥാന ലഹരിമാഫിയ സംഘത്തിനെതിരെയും നടപടികൾ ഊർജിതമാക്കി.

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു; യന്ത്രവൽകൃത ബോട്ടുകൾക്ക് വിലക്ക് ജൂലൈ 31 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നു. കേരളതീരത്ത് കരയിൽ നിന്നും കടലിലേക്ക് 12 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് യന്ത്രവൽകൃത ബോട്ടുകൾക്ക് മത്സ്യബന്ധന വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

52 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ തുടരും. എന്നാൽ, പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂർണ്ണമായി നിരോധിച്ചു.

ഇൻബോർഡ് എഞ്ചിൻ ബോട്ടുകൾ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകൾക്കും നീണ്ടകര ഫിഷിംഗ് ഹാർബർ വഴി പ്രവർത്തനാനുമതി ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അഷ്ടമുടിക്കായലിന്റെ കിഴക്കൻതീരങ്ങളിലും കായൽമുഖങ്ങളിലുമുള്ള സ്വകാര്യജെട്ടികളിലും വോർഫുകളിലും യന്ത്രബോട്ടുകൾക്ക് ലാൻഡിംഗ് സൗകര്യം നൽകരുതെന്നും കർശന നിർദേശമുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളോട് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കൊല്ലം തീരം വിട്ടുപോകാൻ നിർദ്ദേശം നൽകിയിരുന്നു.

കാലവർഷം എത്തിയതോടെയുണ്ടായ മോശം കാലാവസ്ഥയും കടൽക്ഷോഭ മുന്നറിയിപ്പുകളും കാരണം കഴിഞ്ഞ ദിവസങ്ങളിലും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ട്രോളിങ് നിരോധനം കൂടി എത്തുന്നതോടെ വരുംദിവസങ്ങൾ വറുതിയിലാകുമോ എന്ന ആശങ്കയിലാണ് തീരദേശം.

യുവാക്കൾ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്

പത്തനംതിട്ട. കോന്നി മാർക്കറ്റിനു സമീപം യുവാക്കൾ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
യുവാക്കൾ ഉപയോഗിച്ച എയർഗണും കൈയ്യിൽ ഉണ്ടായിരുന്ന ഗിത്താറും ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ ഊട്ടുപാറ സ്വദേശികളായ ഷോൺ, സജിൻ എന്നിവർ അറസ്റ്റിലാണ്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന 17 കാരനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

സമയം ഞായറാഴ്ച വൈകുന്നേരം ഏഴുമണി. കോന്നി മാർക്കറ്റിന് സമീപമുള്ള ഓട്ടോ സ്റ്റാന്റിന്റെ
അടുത്ത് മൂന്നു യുവാക്കൾ ബൈക്ക് കൊണ്ട് വെക്കുന്നു. ബൈക്ക് അവിടെ നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട ഓട്ടോ തൊഴിലാളികൾക്ക് നേരെ യുവാക്കൾ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
പെട്ടനായിരുന്നു മൂവർ സംഘത്തിൽ നിന്നൊരാൾ പോക്കറ്റിൽ നിന്ന് എയർഗൺ എടുത്ത് ഓട്ടോകാർക്ക് നേരെ ചൂണ്ടിയത്.

ഏറെ നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കപെട്ടു. ശേഷം കോന്നി പോലീസ് സ്ഥലത്തെത്തി യുവാക്കളിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഊട്ടുപാറ സ്വദേശികളായ ഷോൺ, സജിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന 17 കാരൻ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെടുകയായിരുന്നു.

ഈ കേസിലാണ് ഇപ്പൊ വഴിതിരിവ് ഉണ്ടായിരിക്കുന്നത്. യുവാക്കളുടെ കയ്യിൽ നിന്ന് പിടികൂടിയ എയർ ഗൺ അരുവാപ്പുലത്തെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന് പോലീസ് കണ്ടെത്തി. ജോർജ് എന്നയാളുടെ അടച്ചിട്ട വീട്ടിൽ നിന്നാണ് പ്രതികൾ എയർ ഗൺ മോഷ്ടിച്ചത്. എയർ ഗൺ കൂടാതെ വീട്ടിൽ നിന്ന് ഒരു ഗിത്താറും പ്രതികൾ മോഷ്ടിച്ചു. വീട്ടിൽ നിന്ന് മറ്റേതെങ്കിലും മോഷണം പോയൊ എന്ന് അറിയാൻ പോലീസ് പരിശോധന നടത്തി.
വീടിന്റെ കതകുകളും അലമാരകളും മേശകളും കുത്തിപ്പൊളിച്ച നിലയിലാണ് . പോർച്ചിൽ കിടന്ന കാറും തകർത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മൂന്നു അംഗ സംഗത്തിലെ 17 കാരന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാകിയിട്ടുണ്ട്

സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

കണ്ണൂര്‍: കരിപ്പൂരിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. കണ്ണൂര്‍ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ശരത്ത് വിയെയാണ് പുറത്താക്കിയത്. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടിയെന്ന് സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഞായറാഴ്ചയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധപ്പെടുന്ന നേതാക്കൾ ഇപ്പോഴും പാർട്ടിയിലുണ്ടെന്ന് മുന്‍ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. ഫേസ്ബുക്കിലൂടെയാണ് മനു തോമസിന്റെ വിമർശനം

ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു മനു തോമസ്. പാർട്ടിയുമായി ഉടക്കി സംഘടനയിൽ നിന്നും പുറത്തേക്ക് പോയതാണ് മനു തോമസ്

അടി വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച ഹെറോയിനുമായി പിടിയിലായി

കൊച്ചി.പെരുമ്പാവൂരിൽ ലഹരി വിൽപ്പന, ഒരാൾ പിടിയിൽ.പിടിയിലായത് അസാം സ്വദേശി ഷാഹിത

പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചിരുന്ന ഹെറോയിൻ പിടികൂടി. അടി വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പനയ്ക്കായി എത്തിച്ച ഹെറോയിൻ ആണ് പിടിച്ചെടുത്തത്.

ചക്രവാതച്ചുഴി,സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വടക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍ക്കും അതിന്റെ സമീപ പ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. വെള്ളിയാഴ്ച എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്ത് വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലറെ സാഹസികമായി പിടികൂടി

തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ പിടിയിൽ. നാടകീയ രംഗങ്ങൾക്കൊടുവിൽ സാഹസികമായാണ്‌ ബിജെപി ക‍ൗൺസിലറെ പിടികൂടിയത്‌. അറസ്റ്റിനിടെ പൊലീസിന്‌ ആകാശത്തേക്ക്‌ വെടിയുതിർക്കേണ്ടിവന്നു.

ഒരു മാസത്തിലേറെ ഒളിവിലായിരുന്ന സുഗതൻ ചൊവ്വ രാത്രി പത്തോടെ വാഴോട്ടുകോണത്തെ വീട്ടിൽ എത്തിയതായി പൊലീസിന്‌ രഹസ്യവിവരം ലഭിച്ചു. വട്ടിയൂർക്കാവ്‌ എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിനായി എത്തിയെങ്കിലും ബിജെപി പ്രവർത്തകർ വളഞ്ഞു. എസ്എച്ച്‌ഒ ആകാശത്തേക്ക്‌ വെടിയുതിർത്തതോടെ ബിജെപിക്കാർ നാലുപാടും ചിതറിഓടി. തുടർന്നായിരുന്നു അറസ്റ്റ്‌. വീടിന് പുറത്ത് മതിലിനോട് ചേർന്ന് ബലപ്രയോഗത്തിലൂടെയായിരുന്നു അറസ്റ്റ്.സുഗതനെ പോലീസ് മർദ്ദിച്ചതായി ഭാര്യ ആരോപിച്ചു.

മാർച്ച് 22ന് കടയിൽ മുടമ്പ് ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്കിടെ വെള്ളെക്കടവിൽവച്ച് പുളിയറക്കോണം കുളുമല സ്വദേശി പ്രശാന്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ്‌ സുഗതൻ ഒളിവിൽ പോയത്.
വട്ടിയൂർക്കാവ്‌ സ്റ്റേഷനിൽ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം സുഗതനെ വൻ പൊലീസ്‌ സന്നാഹത്തിന്റെ അകമ്പടിയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ച്‌ വൈദ്യപരിശോധന നടത്തി. റിമാൻഡിലാ സുഗതനെ സെൻട്രൽ ജയിലിൽ അടച്ചു.

പ്രശസ്ത സംവിധായകൻ പി ഭാരതി രാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പരമ്പര ഒരുക്കിയ സംവിധായകനാണ് ഭാരതിരാജ.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭാരതിരാജയുടെ മകന്‍ മനോജ് ഭാരതിരാജ അന്തരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മനോജിന്റെ മരണം. മകന്റെ മരണം ഭാരതിരാജയെ വൈകാരികമായി തളര്‍ത്തിയിരുന്നു. മകന്റെ മരണം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഭാരതിരാജയുടെ സഹോദരന്‍ ജയരാജ് പെരിയമയത്തേവര്‍ മുന്‍പ് പറഞ്ഞിരുന്നു.

ഗ്രാമീണ കഥകള്‍ക്ക് പുനര്‍വിര്‍വചനം നല്‍കുകയും നിരവധി സിനിമകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ്‌സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. 1941 ജൂലൈ പതിനേഴിനായിരുന്നു ഭാരതിരാജയുടെ ജനനം. രജനികാന്തിനെയും കമല്‍ഹാസനെയും കേന്ദ്രകഥാപാത്രമാക്കി 1977ല്‍ പതിനാറ് വയതിനിലെ എന്ന ചിത്രമൊരുക്കി ഭാരതിരാജ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നതും ഭാരതിരാജയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഭാരതിരാജ സ്വന്തമാക്കി.

തൊട്ടടുത്ത വര്‍ഷം കിഴക്കേ പോകും റെയില്‍ എന്ന ചിത്രമായിരുന്നു അദ്ദേഹം ഒരുക്കിയത്. അതേ വര്‍ഷം തന്നെ സിഗപ്പ് റോജാക്കള്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പുതിയ വാര്‍പ്പുകള്‍, നിറം മാറാത്ത പൂക്കള്‍, റെഡ് റോസ്, നിഴല്‍ഗള്‍, അലൈകള്‍ ഒയ്‌വതല്ലൈ, ടിക് ടിക് ടിക്, കാതല്‍ ഓവിയം, വാലിബമേ വാ വാ, മന്‍ വാസനൈ, പുതുമൈ പെണ്ണ്, കിഴക്ക് ചീമയിലെ തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇരുപത്തിയൊന്നോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.