Home News Local മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മില്‍തര്‍ക്കം, കോവൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മില്‍തര്‍ക്കം, കോവൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ശാസ്താംകോട്ട. വേങ്ങ മാമ്പുഴമുക്കില്‍ ടുവീലര്‍ വര്‍ക്ഷോപ് നടത്തുന്ന കോവൂര്‍ രേഷ്മാഭവനില്‍ ഷിബു(40)വിനെയാണ് അയല്‍ വാസിയും സുഹൃത്തുമായ വലിയവിള ഉന്മേഷ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഉന്മേഷിന്‍റെ വീടിനടുത്തിരുന്ന് മദ്യപിച്ച് വഴക്കിട്ട് കുത്തിയതായാണ് വിവരം.

പ്രതി ഉന്മേഷിനെ താലൂക്കാശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍

പുളിക്കമുക്ക്ഭാഗത്താണ് സംഘര്‍ഷമുണ്ടായത്. പ്രതി പിക് അപ് ഓട്ടോ ഡ്രൈവറാണ്. നേരത്തേയും കുത്ത് കേസില്‍പെട്ടിട്ടുണ്ട്. കുത്തേറ്റ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമായി.

രതികയാണ് ഷിബുവിന്‍റെ ഭാര്യ. മക്കള്‍. ഷിജിൻ,രേഷ്മ