ശാസ്താംകോട്ട: നാഷണൽ കരിയർ സർവീസ് സെന്റർ (NCSC) തിരുവനന്തപുരം, (NIELIT) കോഴിക്കോട് മുഖേന കെൽട്രോൺ നോളജ് സെന്ററുകളിലൂടെ പട്ടികജാതി-പട്ടികവർഗ്ഗ (SC/ST) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ഒരു വർഷത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സ് (‘O’ Level Computer Course) സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ ശാസ്താംകോട്ട ഇലഞ്ഞിവേലിൽ പ്ലാസ ബിൽഡിംഗിന്റെ മൂന്ന്, നാല് നിലയിൽ പ്രവർത്തിക്കുന്ന നോളജ് സെന്ററിലാണ് ഈ കോഴ്സ് നടത്തുന്നത്.
പ്ലസ് ടു യോഗ്യതയുള്ള, 18 നും 30 നും മധ്യേ പ്രായമുള്ള, വാർഷിക കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ളതുമായ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഈ സൗജന്യ പരിശീലനത്തിനായി അപേക്ഷിക്കാവുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്നതിനായി എസ്.എസ്.എൽ.സി, പ്ലസ് ടു, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, ബാങ്ക് പാസ്സ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുടെ അസ്സൽ രേഖകളും പകർപ്പുകളും സഹിതം 2026 ജൂൺ 27-നകം ശാസ്താംകോട്ട ഇലഞ്ഞിവേലിൽ പ്ലാസ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ 9995898444 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


































