സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു; യന്ത്രവൽകൃത ബോട്ടുകൾക്ക് വിലക്ക് ജൂലൈ 31 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നു. കേരളതീരത്ത് കരയിൽ നിന്നും കടലിലേക്ക് 12 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് യന്ത്രവൽകൃത ബോട്ടുകൾക്ക് മത്സ്യബന്ധന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 52 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ തുടരും. എന്നാൽ, പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂർണ്ണമായി നിരോധിച്ചു. ഇൻബോർഡ് എഞ്ചിൻ ബോട്ടുകൾ … Continue reading സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു; യന്ത്രവൽകൃത ബോട്ടുകൾക്ക് വിലക്ക് ജൂലൈ 31 വരെ