Home News Breaking News ഓപ്പറേഷൻ തൂഫാനിൽ എറണാകുളം ജില്ലയിൽ പത്ത് ദിവസനത്തിനിടെ പിടിയിലായത് 204 പേർ

ഓപ്പറേഷൻ തൂഫാനിൽ എറണാകുളം ജില്ലയിൽ പത്ത് ദിവസനത്തിനിടെ പിടിയിലായത് 204 പേർ

കൊച്ചി.ഓപ്പറേഷൻ തൂഫാനിൽ എറണാകുളം ജില്ലയിൽ പത്ത് ദിവസനത്തിനിടെ പിടിയിലായത് 204 പേർ. അരക്കോടിയിലേറെ വിലയുള്ള വിവിധ ലഹരിവസ്തുക്കളാണ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത 139 കേസുകളിൽ 155 പേരാണ് പിടിയിലായത്. 440 ഗ്രാം എംഡിഎംഎയ്ക്ക് പുറമെ എട്ട് കിലോ കഞ്ചാവും പിടികൂടി. റൂറൽ പൊലീസ് 52 കിലോ കഞ്ചാവാണ് പിടികൂടിയത്.

പെരുമ്പാവൂരിലടക്കം 650 ലേറെ റെയ്ഡുകളാണ് റൂറൽ പരിധിയിൽ നടന്നത്. തൂഫാനിൽ കേരളത്തിലെ മുഖ്യ ലഹരിവിതരണക്കാരിൽ ഒരാളും സിറ്റി പൊലീസിന്റെ പിടിയിലായി.ഡൽഹിയിൽ നിന്ന് വാങ്ങിയ കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 437 ഗ്രാം എംഡിഎംഎയുമായി കളമശ്ശേരി സ്വദേശി ആഷിഫാണ് പിടിയിലായത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇതരസംസ്ഥാന ലഹരിമാഫിയ സംഘത്തിനെതിരെയും നടപടികൾ ഊർജിതമാക്കി.