Home Blog Page 488

സ്‌കൂള്‍ വാന്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; വാഹനം ഒതുക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി, പിന്നാലെ മരണം

കോഴിക്കോട്: സ്കൂൾ വാൻ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ മരിച്ചു. അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ വാഹനം റോഡരികിൽ ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കുകയും ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടിയിൽ സ്കൂളിൽനിന്ന് കുട്ടികളുമായി പോകുന്നതിനിടെ വേളം ഭാഗത്തേക്ക് പോകുന്നതിനിടയിൽ ചെറുകുന്ന് വാഴയിൽമുക്കിൽ എത്തിയപ്പോഴാണ് അനിൽ കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശേഷം, വാഹനം റോഡരികിലേക്ക് ഒതുക്കി സുരക്ഷിതമായി നിർത്തി. സമീപത്തുണ്ടായിരുന്ന നാട്ടുകാരെ കൊണ്ട് അനിൽ സ്വന്തം ഫോണിൽനിന്നു സ്കൂളിലേക്ക് വിളിപ്പിച്ചു.

സ്കൂൾ അധികൃതർ ഉടൻ ആംബുലൻസുമായി എത്തി ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മറ്റൊരു ഡ്രൈവർ എത്തിയാണ്‌ കുട്ടികളെ വീടുകളിൽ എത്തിച്ചത്. ദീർഘകാലമായി ഡ്രൈവറായിരുന്നു അനിൽകുമാർ. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: നിഷ (കെഎംസി ആശുപത്രി, കുറ്റ്യാടി). മകൾ: പാർവണ (കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർഥി). സഹോദരി: അനില.

ഇടത് മുന്നണി നിലപാട് അപഹാസ്യം കെ. വി. മുരളി


കുന്നത്തൂർ :സംസ്ഥാനത്തെ പെൻഷകാരുടെ ആനുകൂല്യക്കവർച്ചക്കെതിരെ ബോധപൂർവം കണ്ണടയ്ക്കുകയും കഴിഞ്ഞ പത്ത്‌ വർഷം മുൻ സർക്കാരിന് സംരക്ഷിത
കവചമൊരുക്കുകയും ചെയ്ത ഇടത് നേതാക്കളും സഹയാത്രികളും പെൻഷൻ സമൂഹത്തിന് മുന്നിൽ അപഹാസ്യരായി മാറിയെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ വി മുരളി കുറ്റപ്പെടുത്തി .മുടക്കമില്ലാതെ ക്ഷാമബത്തയും ക്ഷാമാശ്വാസവും ലഭൃമാക്കുമെന്നും മെഡിസെപ്പ് പദ്ധതി കാലോചിതമായി പരിഷ്കരിക്കുമെന്ന ബജറ്റ് പ്രസംഗം
സ്വാഗതാർഹമാണ്.


കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം ഏക ദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു
നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ ജി ജയചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ സി വരദരാജൻ പിള്ള, ജില്ലാ പ്രസിഡന്റ്‌ വാരൃത്ത് മോഹൻകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ചന്ദ്രശേഖരൻ പിള്ള
ജില്ലാ സെക്രട്ടറി എൻ സോമൻ പിള്ള, ജില്ലാ ട്രഷറർ ഇ അബ്ദുൽ സലാം,വനിതാ ഫോം ജില്ലാ സെക്രട്ടി കുൽസും ഷംസുദീൻ എന്നിവർ ക്ലാസ്സ്‌ എടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ മുഹമ്മദ് കുഞ്ഞ്, പെരുമ്പുഴ ഗോപിനാഥൻ പിള്ള,അർത്തിയിൽ അൻസാരി,എം ഐ. നാസർഷാ, ,ശൂരനാട് വാസു, ഡി ബാബുരാജ്,ജോൺമത്തയി, എസ് ലീലാമണി, എം അബ്ദുൽ സമദ്, ടി പി മുഹമ്മദ് ഹനീഫ ,
റ്റി എ സുരേഷ് കുമാർ അർത്തിയിൽ അസൂറാബീവി, എസ്. സലിലകുമാരി, എസ്‌ സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു

ശാസ്താംകോട്ട വിളയില്‍ വീട്ടില്‍ നെല്‍സണ്‍ ലൂക്കോസ് നിര്യാ തനായി

ശാസ്താംകോട്ട. വിളയില്‍വീട്ടില്‍ നെല്‍സണ്‍ ലൂക്കോസ്(69)നിര്യാതനായി. സംസ്‌കാരം ഒന്നിന് രാവിലെ 10.30ന് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ. മാർ ഗ്രറ്റ് മക്കൾ യേശുദാസൻ (ആർമി) , പ്രീയങ്ക

ബ്രൂക് ഇന്റർനാഷണൽ സ്കൂളിൽ സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ശാസ്താംകോട്ട: ബ്രൂക് ഇന്റർനാഷണൽ സ്കൂളിൽ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഡഗംഭീരമായി നടന്നു. ശാസ്താംകോട്ട ഡിവൈഎസ്‌പി എ.എം.പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിയമങ്ങൾക്കൊപ്പം ഉന്നതമായ ധാർമിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരു തലമുറയ്ക്കേ അച്ചടക്കമുള്ള സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കൂ എന്നും, നന്മയും തിന്മയും ഇടകലർന്ന ഈ ലോകത്ത് ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ സ്കൂളുകളിൽ നിന്ന് തന്നെ പഠിക്കുന്നത് ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഹെഡ് ബോയ്, ഹെഡ് ഗേൾ, നാല് ഹൗസുകളിലെയും ക്യാപ്റ്റന്മാർ എന്നിവർക്ക് പ്രിൻസിപ്പൽ ബോണി ഫേഷ്യാ വിൻസൻ്റ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു

എൽ സുഗതന് ഏഷ്യൻ ബുക്ക്ഓഫ് വേൾഡ് റെക്കോർഡ് ലഭിച്ചു

ആലപ്പുഴ. താമരക്കുളം വിവി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എൽ സുഗതൻ ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന് അർഹനായി. ഇരുപത്തിയാറു വർഷങ്ങൾ നീണ്ട അധ്യാപന ജീവിതത്തിൽ സ്വന്തം സ്‌കൂളിലും സംസ്ഥാനത്തെ വിവിധ കലാലയങ്ങളിലുമായി 2817 പാഠ്യ-പാഠ്യേതര പരിപാടികൾ സംഘടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്. കുട്ടികളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്കും വിദ്യാഭ്യാസ രംഗത്ത് നിസ്തൂലമായ മാറ്റങ്ങൾക്കും വേണ്ടി ഇടപെടുകയും അതിലൂടെ നിരവധി ഗവൺമെന്റ് ഉത്തരവുകൾ നേടിയെടുക്കുകയും ചെയ്തിരുന്നു. എണ്ണമറ്റ
അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളും സ്വന്തം സ്കൂളിൽ നിന്ന് തുടങ്ങി സമൂഹത്തിലെ മറ്റ് സ്കൂളുകളിലും പിന്നീട് അത് സംസ്ഥാനത്തൊട്ടാകെയും സംഘടിപ്പിക്കുന്ന രീതിയായിരുന്നു.
ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം ഡോക്യുമെന്ററി ആക്കിയും, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള അധ്യയനരീതിയും ശാസ്ത്രമേളകളിൽ അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളും പരിഗണന വിഷയമായി.
യുവതലമുറയെ സഹജീവി സ്നേഹത്തിന്റെയും പരിസ്ഥിതി സ്നേഹത്തിന്റെയും പ്രചാരകരാക്കുന്നതിന് വേണ്ടി സംസ്ഥാനതലത്തിൽ നടപ്പിലാക്കിയിട്ടുള്ള” കുരുവിക്കൊരു തുള്ളി ” ഇക്കോ സ്റ്റോൺ പ്രൊജക്റ്റ്‌ “, പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും ആദരിക്കുന്ന പ്രതിഭാ മരപ്പട്ടം അവാർഡ് ഗുരുജ്യോതി പുരസ്കാരം തുടങ്ങിയ ചടങ്ങുകൾ, കേരള സംസ്ഥാനത്തിലെ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും, മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളുകളുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ” പള്ളിക്കൂടം ടി വി” വിദ്യാഭ്യാസ ചാനൽ, വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള വിവിധ ലേഖനങ്ങളും വീഡിയോകളും , സംസ്ഥാനത്ത് ആദ്യമായി കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടപ്പാക്കിയ “കുട്ടി ജനസമ്പർക്ക പരിപാടി” എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷം തീണ്ടിയ പച്ചക്കറിക്കെതിരെ ഇദ്ദേഹം നടത്തിയ ഒറ്റയാൻ പോരാട്ടം സർക്കാരിന്റെ പുതിയ ഭക്ഷണ മെനുവിലൂടെ ഫലം കണ്ടു.

ഇദ്ദേഹത്തിന്റെ ശ്രമമായി കുട്ടികളുടെ സുരക്ഷയ്ക്കായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകൾക്ക് മുൻപിൽ നടപ്പാതയും സുരക്ഷാ വേലിയും നിർമ്മിക്കുന്നതിന് 30 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. കലാകായിക പീരീയിഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന ഉത്തരവിന് പിന്നിലും സ്വാതന്ത്ര്യദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷദിവസങ്ങളിൽ സ്കൂളുകൾ അധ്യയന ദിനമാക്കി അതത് ദിവസത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്നുമുള്ള ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിന് പിന്നിലും ഇദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട് .
സംസ്ഥാന അധ്യാപക അവാർഡ്, സംസ്ഥാന വനമിത്ര അവാർഡ്, ഡോക്ടർ എപിജെ അബ്ദുൽ കലാം അധ്യാപക അവാർഡ്, ആചാര്യ അവാർഡ്, എലിസ്റ്റർ എക്സലൻസി പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, ഗ്ലോബൽ ടീച്ചർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിൽ ശാസ്താംകോട്ട പൗർണമിയിലാണ് താമസം. വില്ലേജ് ഓഫിസറായ അനൂപാ വി എസ് ഭാര്യയും വിദ്യാർത്ഥികളായ ഭവിൻ സുഗതൻ, ഭവികാ ലക്ഷ്മി എന്നിവർ മക്കളുമാണ്.

കിഫ്‌ബി ഉപേക്ഷിക്കാൻ പാടില്ലെന്നും, കെഎം ഏബ്രഹാമിനെ അതില്‍ വച്ചവര്‍ക്കാണ് നാണമില്ലാത്തതെന്നും ജി സുധാകരന്‍

തിരുവനന്തപുരം. കിഫ്‌ബി ഉപേക്ഷിക്കാൻ പാടില്ലെന്ന് ജി സുധാകരൻ. കിഫ്ബി നല്ലനിലയിൽ നടത്തിയാൽ നന്നാകും. വലിയ വികസന പ്രവർത്തനങ്ങൾക്ക് കിഫ്‌ബി ആവശ്യമാണ്. കഴിഞ്ഞ അഞ്ചുവർഷം വിരമിച്ച ഉദ്യോഗസ്ഥനെ വെച്ച് നടത്തിയ കളികൾ അന്വേഷിക്കണം. അന്വേഷണത്തിന് സർക്കാർ തയ്യാറാകണം

ചീഫ് സെക്രട്ടറിയായിരുന്ന കെഎം എബ്രഹാമിന് ചെറിയ ഒരു പദവിയിലിരിക്കാൻ നാണമില്ലേ,ആ സ്ഥാനത്ത് വെച്ചവർക്ക് നാണമില്ലേ എന്ന് സുധാകരന്‍ ചോദിച്ചു.

പൊതുമരാമത്ത് വകുപ്പിനെ ശക്തിപ്പെടുത്തണം. പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവർത്തനം കൊണ്ടാണ് രണ്ടാം പിണറായി സർക്കാർ വന്നത്. അന്നത്തെ റോഡുകൾ ഒന്നും ഇപ്പോഴും കേടായിട്ടില്ല. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്. സൂക്ഷിച്ചും ശ്രദ്ധിച്ചും പ്രവർത്തിച്ചാൽ എല്ലാവർക്കും കൊള്ളാം.

സർക്കാരിൽ ഏറ്റവും വലിയ വെല്ലുവിളി കെ മുരളീധരന്. ആരോഗ്യവകുപ്പ് എന്ന് പറഞ്ഞാൽ പ്രശ്നവകുപ്പ്. കൂടുതൽ പിന്തുണ നൽകേണ്ട വകുപ്പ് ആരോഗ്യ വകുപ്പ് ആണെന്നും സുധാകരന്‍.

വൃദ്ധദമ്പതികൾ വീടിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ

കല്ലമ്പലം. വൃദ്ധദമ്പതികൾ വീടിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ.കല്ലമ്പലം നെല്ലിക്കോട് കാഞ്ഞിരവിളയിലാണ് സംഭവം. 90 വയസ്സുള്ള സുകുമാരൻ 85 വയസ്സുള്ള ഓമന ദമ്പതികളാണ് മരിച്ചത്.

വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

പുറത്ത് ലഹരിക്കെതിരേ പ്രവര്‍ത്തനം,ക്ഷീണം മാറാന്‍ വീട്ടിലെത്തി എംഡിഎംഎ വലിക്കും ലഹരി വിരുദ്ധ സമിതി സംസ്ഥാന നേതാവിനെപൊക്കി പൊലീസ്

പത്തനംതിട്ട. പുറത്ത് ലഹരിക്കെതിരേ പ്രവര്‍ത്തനം.ക്ഷീണം മാറാന്‍ വീട്ടിലെത്തി എംഡിഎംഎ വലിക്കും, കച്ചവടവും നടത്തും. ഒരേസമയം രണ്ട് പണിയും ചെയ്തുവന്ന ലഹരിവിരുദ്ധ തട്ടിപ്പ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ പൊലീസ് പിടികൂടി. ഇയാള്‍ വികസിപ്പിച്ചെടുത്ത ‘ശാസ്ത്രീയ മയക്കുമരുന്ന് ഉപയോഗ ഉപകരണങ്ങളും’ വീട്ടില്‍നിന്ന് കണ്ടെടുത്തു.

പെരുമ്പെട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എഴുമറ്റൂര്‍, കൈമല, പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍(25)നെയാണ് ജില്ലാ ഡാന്‍സാഫ്, റാന്നി സബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘങ്ങള്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 1.590 ഗ്രാം എംഡിഎംഎ. പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആന്റി ഡ്രഗ്സ് മൂവ്മെന്റ്‌റ് ഇന്‍ നേഷന്‍ എന്ന സംഘടനയുടെ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടെയാണ് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദിന് വിവരം ലഭിച്ചത്. ഡാന്‍സാഫ് സംഘം ദിവസങ്ങളോളം ഇയാളെ നിരീക്ഷിച്ചു. ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ പൊലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്ന് കാട്ടി തെറ്റിദ്ധരിപ്പിക്കാന്‍ ഷര്‍ഫിന്‍ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയ പൊലീസ് പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.

ഇയാളുടെ മുറിയില്‍നിന്ന് എം.ഡി. എം.എ വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് ഉപകരണം, ചൂടാക്കി വലിക്കാന്‍ ഉപയോഗിക്കുന്ന എല്‍ ആകൃതിയിലുള്ള ഫ്യൂവിങ് പൈപ്പുകള്‍, സിഗരറ്റ് ഘടിപ്പിച്ച് വലിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍ മുതലായവയും കണ്ടെടുത്തു. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അത്തരം സംഘടനകളുടെ സംസ്ഥാന നേതാവ് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളാണ് ഷര്‍ഫിന്‍.

എറണാകുളം പാലാരിവട്ടം സ്റ്റേഷനിലും, ടൗണ്‍ സ്റ്റേഷനിലും മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. കോയിപ്പുറം സ്റ്റേഷനില്‍ സ്ത്രീകളെ ആക്രമിച്ചത് ഉള്‍പ്പെടെ രണ്ട് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

മാട്രിമോണി പ്രൊഫൈലിൽ നേവി ഓഫീസറായി ചമഞ്ഞ് വിവാഹവാഗ്ദം നൽകി യുവതിയിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയ പ്രതി പിടിയിൽ

ഇൻഡോർ: മാട്രിമോണി പ്രൊഫൈലിൽ നേവി ഓഫീസറായി ചമഞ്ഞ് വിവാഹവാഗ്ദം നൽകി യുവതിയിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയ പ്രതി പിടിയിൽ. 29 കാരനായ ജിതേന്ദ്ര കുമാർ എന്ന യുവാവാണ് മധ്യപ്രദേശ് പൊലീസിന്റെ പിടിയിലായത്. ഇൻഡോർ സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. റഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. ഉത്തർപ്രദേശ് ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവാർ സ്വദേശിയാണ് ജിതേന്ദ്ര കുമാർ.


മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് പ്രതി ഇൻഡോർ സ്വദേശിനിയായ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് താൻ മർച്ചന്റ് നേവി ഓഫീസറാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. മാട്രിമോണിയൽ പ്രൊഫൈലിലും നേവി ഓഫീസർ എന്ന് തന്നെയാണ് നൽകിയിരുന്നത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ പ്രലോഭിപ്പിച്ച ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് 26.86 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.


താൻ രക്താർബുദ രോഗിയാണെന്ന് വരെ പറഞ്ഞ് യുവതിയെ വിശ്വസിപ്പിക്കുകയും ചികിത്സയുടെ പേരിലും പ്രതി പണം വാങ്ങിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതി മുൻപ് മോസ്കോയിൽ നിർമാണ തൊഴിലാളികളു‌ടെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

വടക്കൻ മൈനാഗപ്പള്ളി മഠത്തിൽ വടക്കതിൽ ഇസ്‌മയിൽകുട്ടി  നിര്യാതനായി

വടക്കൻ മൈനാഗപ്പള്ളി. മഠത്തിൽ വടക്കതിൽ ഇസ്‌മയിൽക്കുട്ടി (88) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

ഭാര്യ പരേതയായ നബീസാ ബീവി. മക്കൾ. നദീറാ ബീവി. അബ്ദുൽ സലിം. (അൽഫാ ടിഷ്യൂസ് ) അബ്ദുൽ സലാം . (A R ഡ ക്രേഷൻ) നസീമാബീവി. ലത്തീഫ് . ഷാജി (സൗദി അറേബ്യ) ഹാരീസ് (H S സൂപ്പർ മാർക്കൻ്റ് ) മരുമക്കൾ. ജമാലുദ്ദീൻ. പാരിഷ ബീവി (റിട്ട . മുൻസിഫ് കോടതി ശാസ്താംകോട്ട) ജമീലാ ബീവി. അബ്ദുൽ സലാം . റംലാ ബീവി. ഷജീലാ. ഷാഹിന ബീവി.  .