മൈനാഗപ്പള്ളി: വിജയദശമി ഉത്സവത്തിന്റെ ഭാഗമായി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച വിദ്യാരംഭം നടക്കും. രാവിലെ 6.30ന് സോപാനസംഗീതം,അവതരണം:ശൂരനാട് ഹരികുമാർ ,7 ന് പൂജയെടുപ്പ്,7.30 ന് വിദ്യാരംഭം, ഡോ.എ.മോഹൻ കുമാർ,ഡോ.എസ്.അനൂപ്. എന്നിവർ നേതൃത്വം നൽകും.
8.15ന് ഓട്ടം തുള്ളർ, ഏവൂർ രഘുനാഥൻ നായർ അവതരിപ്പിക്കും.9. 30ന് മണ്ണൂർക്കാവ് സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീത ആരാധന,11. 15ന് മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രത്തിലെ വിദ്യാർത്ഥി ഡോ.ഹെമ വി.കൃഷ്ണന്റെ കഥകളി വേഷം അരങ്ങേറ്റം, 12ന് അന്നദാനം 12.30ന് കരുനാഗപ്പള്ളി ശ്രീ വാമദേവ നൃത്താലയും അവതരിപ്പിക്കുന്ന നൃത്തനൃത്തങ്ങൾ, 2 ന് മൈനാഗപ്പള്ളി ദുർഗാ കലാസമിതിയുടെ ഭക്തിഗാനസുധ, 4 ന് മണ്ണൂർക്കാവ് നൃത്ത പഠന കേന്ദ്രത്തിലെ വിദ്യാർത്ഥിനി നക്ഷത്ര പ്രകാശിന്റെ നൃത്ത അരങ്ങേറ്റം,6 ന് മേജർ സെറ്റ് കഥകളി, കഥ:ദുർഗ്ഗാമാഹാത്മ്യം എന്നിവയാണ് പരിപാടികൾ. വിദ്യാരംഭത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവിമൈനാഗപ്പള്ളി, സെക്രട്ടറി സുരേഷ് ചാമവിള, ട്രഷറർ വി. ആർ.സനിൽ ചന്ദ്രൻ, എന്നിവർ പറഞ്ഞു.





























![ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ [CITU ] കുന്നത്തുർ ഏരിയാ കൺവൻഷൻ](https://i0.wp.com/www.newsatnet.com/wp-content/uploads/2026/10/WhatsApp-Image-2026-10-11-at-10.05.39-PM.jpeg?resize=218%2C150&ssl=1)
