Home News Kerala എൽ സുഗതന് ഏഷ്യൻ ബുക്ക്ഓഫ് വേൾഡ് റെക്കോർഡ് ലഭിച്ചു

എൽ സുഗതന് ഏഷ്യൻ ബുക്ക്ഓഫ് വേൾഡ് റെക്കോർഡ് ലഭിച്ചു

Advertisement

ആലപ്പുഴ. താമരക്കുളം വിവി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എൽ സുഗതൻ ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന് അർഹനായി. ഇരുപത്തിയാറു വർഷങ്ങൾ നീണ്ട അധ്യാപന ജീവിതത്തിൽ സ്വന്തം സ്‌കൂളിലും സംസ്ഥാനത്തെ വിവിധ കലാലയങ്ങളിലുമായി 2817 പാഠ്യ-പാഠ്യേതര പരിപാടികൾ സംഘടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്. കുട്ടികളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്കും വിദ്യാഭ്യാസ രംഗത്ത് നിസ്തൂലമായ മാറ്റങ്ങൾക്കും വേണ്ടി ഇടപെടുകയും അതിലൂടെ നിരവധി ഗവൺമെന്റ് ഉത്തരവുകൾ നേടിയെടുക്കുകയും ചെയ്തിരുന്നു. എണ്ണമറ്റ
അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളും സ്വന്തം സ്കൂളിൽ നിന്ന് തുടങ്ങി സമൂഹത്തിലെ മറ്റ് സ്കൂളുകളിലും പിന്നീട് അത് സംസ്ഥാനത്തൊട്ടാകെയും സംഘടിപ്പിക്കുന്ന രീതിയായിരുന്നു.
ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം ഡോക്യുമെന്ററി ആക്കിയും, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള അധ്യയനരീതിയും ശാസ്ത്രമേളകളിൽ അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളും പരിഗണന വിഷയമായി.
യുവതലമുറയെ സഹജീവി സ്നേഹത്തിന്റെയും പരിസ്ഥിതി സ്നേഹത്തിന്റെയും പ്രചാരകരാക്കുന്നതിന് വേണ്ടി സംസ്ഥാനതലത്തിൽ നടപ്പിലാക്കിയിട്ടുള്ള” കുരുവിക്കൊരു തുള്ളി ” ഇക്കോ സ്റ്റോൺ പ്രൊജക്റ്റ്‌ “, പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും ആദരിക്കുന്ന പ്രതിഭാ മരപ്പട്ടം അവാർഡ് ഗുരുജ്യോതി പുരസ്കാരം തുടങ്ങിയ ചടങ്ങുകൾ, കേരള സംസ്ഥാനത്തിലെ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും, മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളുകളുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ” പള്ളിക്കൂടം ടി വി” വിദ്യാഭ്യാസ ചാനൽ, വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള വിവിധ ലേഖനങ്ങളും വീഡിയോകളും , സംസ്ഥാനത്ത് ആദ്യമായി കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടപ്പാക്കിയ “കുട്ടി ജനസമ്പർക്ക പരിപാടി” എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷം തീണ്ടിയ പച്ചക്കറിക്കെതിരെ ഇദ്ദേഹം നടത്തിയ ഒറ്റയാൻ പോരാട്ടം സർക്കാരിന്റെ പുതിയ ഭക്ഷണ മെനുവിലൂടെ ഫലം കണ്ടു.

ഇദ്ദേഹത്തിന്റെ ശ്രമമായി കുട്ടികളുടെ സുരക്ഷയ്ക്കായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകൾക്ക് മുൻപിൽ നടപ്പാതയും സുരക്ഷാ വേലിയും നിർമ്മിക്കുന്നതിന് 30 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. കലാകായിക പീരീയിഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന ഉത്തരവിന് പിന്നിലും സ്വാതന്ത്ര്യദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷദിവസങ്ങളിൽ സ്കൂളുകൾ അധ്യയന ദിനമാക്കി അതത് ദിവസത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്നുമുള്ള ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിന് പിന്നിലും ഇദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട് .
സംസ്ഥാന അധ്യാപക അവാർഡ്, സംസ്ഥാന വനമിത്ര അവാർഡ്, ഡോക്ടർ എപിജെ അബ്ദുൽ കലാം അധ്യാപക അവാർഡ്, ആചാര്യ അവാർഡ്, എലിസ്റ്റർ എക്സലൻസി പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, ഗ്ലോബൽ ടീച്ചർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിൽ ശാസ്താംകോട്ട പൗർണമിയിലാണ് താമസം. വില്ലേജ് ഓഫിസറായ അനൂപാ വി എസ് ഭാര്യയും വിദ്യാർത്ഥികളായ ഭവിൻ സുഗതൻ, ഭവികാ ലക്ഷ്മി എന്നിവർ മക്കളുമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here