26.1 C
Kollam
Thursday 30th July, 2026 | 08:23:26 PM
Home News Local ഡോ. APJ അബ്ദുൾ കലാം നാഷണൽ അവാർഡ് പി ടി ശ്രീകുമാറിന് സമ്മാനിച്ചു

ഡോ. APJ അബ്ദുൾ കലാം നാഷണൽ അവാർഡ് പി ടി ശ്രീകുമാറിന് സമ്മാനിച്ചു

ചെന്നൈ.ഡോ. APJ അബ്ദുൾ കലാം നാഷണൽ അവാർഡ് തമിഴ്നാട് നിയമസഭ സ്പീക്കർ ജെ. സി. ഡി പ്രഭാകറിൽ നിന്നും അധ്യാപകനായ പിടി ശ്രീകുമാര്‍ ഏറ്റുവാങ്ങി.

പുനലൂർ വാളക്കോട് നരസിംഹ വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും വൊക്കേഷണൽ ഹയർ സെക്കന്ററി ലെക്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പി.ടി ശ്രീകുമാറിനെ അധ്യാപന രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം മുല്ലപ്പെരിയാർ ഡാം സമിതി പ്രവർത്തനങ്ങൾ, ആന്റി കറപ്ഷൻ മിഷൻ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ,
കേരള പ്ലാന്റേഷൻതൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി ലയങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ എന്നിവ മുൻ നിർത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്.

പൊതുമരാമത്ത്, തുറമുഖ സ്പോർട്സ് വകുപ്പ് മന്ത്രി ആദവ് അർജുന, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മന്ത്രി. എ. എം.ഷാജഹാൻ, തിരു. വൈകോ, ജമാൽമുഹമ്മദ്‌ യൂനുസ് MLA, കെ. വി വിജയ് ദാമു M.L.A പൂവച്ചൽ സുധീർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here