24.7 C
Kollam
Saturday 18th July, 2026 | 08:05:09 AM
Home News Breaking News കിഫ്‌ബി ഉപേക്ഷിക്കാൻ പാടില്ലെന്നും, കെഎം ഏബ്രഹാമിനെ അതില്‍ വച്ചവര്‍ക്കാണ് നാണമില്ലാത്തതെന്നും ജി സുധാകരന്‍

കിഫ്‌ബി ഉപേക്ഷിക്കാൻ പാടില്ലെന്നും, കെഎം ഏബ്രഹാമിനെ അതില്‍ വച്ചവര്‍ക്കാണ് നാണമില്ലാത്തതെന്നും ജി സുധാകരന്‍

തിരുവനന്തപുരം. കിഫ്‌ബി ഉപേക്ഷിക്കാൻ പാടില്ലെന്ന് ജി സുധാകരൻ. കിഫ്ബി നല്ലനിലയിൽ നടത്തിയാൽ നന്നാകും. വലിയ വികസന പ്രവർത്തനങ്ങൾക്ക് കിഫ്‌ബി ആവശ്യമാണ്. കഴിഞ്ഞ അഞ്ചുവർഷം വിരമിച്ച ഉദ്യോഗസ്ഥനെ വെച്ച് നടത്തിയ കളികൾ അന്വേഷിക്കണം. അന്വേഷണത്തിന് സർക്കാർ തയ്യാറാകണം

ചീഫ് സെക്രട്ടറിയായിരുന്ന കെഎം എബ്രഹാമിന് ചെറിയ ഒരു പദവിയിലിരിക്കാൻ നാണമില്ലേ,ആ സ്ഥാനത്ത് വെച്ചവർക്ക് നാണമില്ലേ എന്ന് സുധാകരന്‍ ചോദിച്ചു.

പൊതുമരാമത്ത് വകുപ്പിനെ ശക്തിപ്പെടുത്തണം. പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവർത്തനം കൊണ്ടാണ് രണ്ടാം പിണറായി സർക്കാർ വന്നത്. അന്നത്തെ റോഡുകൾ ഒന്നും ഇപ്പോഴും കേടായിട്ടില്ല. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്. സൂക്ഷിച്ചും ശ്രദ്ധിച്ചും പ്രവർത്തിച്ചാൽ എല്ലാവർക്കും കൊള്ളാം.

സർക്കാരിൽ ഏറ്റവും വലിയ വെല്ലുവിളി കെ മുരളീധരന്. ആരോഗ്യവകുപ്പ് എന്ന് പറഞ്ഞാൽ പ്രശ്നവകുപ്പ്. കൂടുതൽ പിന്തുണ നൽകേണ്ട വകുപ്പ് ആരോഗ്യ വകുപ്പ് ആണെന്നും സുധാകരന്‍.