27.1 C
Kollam
Friday 2nd October, 2026 | 11:44:18 PM
Home News Local ബ്രൂക് ഇന്റർനാഷണൽ സ്കൂളിൽ സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ബ്രൂക് ഇന്റർനാഷണൽ സ്കൂളിൽ സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

Advertisement

ശാസ്താംകോട്ട: ബ്രൂക് ഇന്റർനാഷണൽ സ്കൂളിൽ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഡഗംഭീരമായി നടന്നു. ശാസ്താംകോട്ട ഡിവൈഎസ്‌പി എ.എം.പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിയമങ്ങൾക്കൊപ്പം ഉന്നതമായ ധാർമിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരു തലമുറയ്ക്കേ അച്ചടക്കമുള്ള സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കൂ എന്നും, നന്മയും തിന്മയും ഇടകലർന്ന ഈ ലോകത്ത് ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ സ്കൂളുകളിൽ നിന്ന് തന്നെ പഠിക്കുന്നത് ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഹെഡ് ബോയ്, ഹെഡ് ഗേൾ, നാല് ഹൗസുകളിലെയും ക്യാപ്റ്റന്മാർ എന്നിവർക്ക് പ്രിൻസിപ്പൽ ബോണി ഫേഷ്യാ വിൻസൻ്റ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു