26.4 C
Kollam
Tuesday 20th October, 2026 | 10:43:57 PM
Home News Local ക്ഷാമബത്താ പ്രഖ്യാപനം സ്വാഗതാർഹം, വാരിയത്ത് മോഹൻ കുമാർ

ക്ഷാമബത്താ പ്രഖ്യാപനം സ്വാഗതാർഹം, വാരിയത്ത് മോഹൻ കുമാർ


ശാസ്താംകോട്ട:
കടുത്ത സാമ്പത്തിക ക്ലേശത്തിലും 2 ശതമാനം ക്ഷാമാശ്വാസവും ക്ഷാമബത്തയും അനുവദിച്ച വിഡി സതീശൻ സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹ മാണെന്നും, സൗജന്യ ചികിത്സാപദ്ധതി കാര്യക്ഷമ മാക്കണമെന്നും, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻജില്ലാ പ്രസിഡന്റ്‌വാരിയത്ത് മോഹൻകുമാർഗവണ്മെന്റ് നോട് ആവശ്യപ്പെട്ടു.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ശാസ്താംകോട്ട മണ്ഡലം സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലംപ്രസിഡന്റ്‌ കെ. ബാബു അധ്യക്ഷധ വഹിച്ചു.

സംസ്ഥാനകമ്മിറ്റി അംഗം എ. മുഹമ്മദ്‌ കുഞ്ഞ് മുഖ്യപ്രഭാഷണംനടത്തി, ജില്ലാ സെക്രട്ടറി എൻ. സോമൻ പിള്ള നവാഗതരെആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ ജി. ജയചന്ദ്രൻപിള്ള, സെക്രട്ടറി എം ഐ. നാസർഷാ, സംസ്ഥാന സമിതി അംഗങ്ങളായ അർത്തിയിൽ അൻസാരി, ഡി. ബാബുരാജൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഗോപകുമാർ, വനിതാഫോറം പ്രസിഡന്റ്‌ അസൂറ അർത്തിയിൽ,സൈറസ് പോൾ, എ. ശിവൻ പിള്ള, കെ. സാവിത്രി, മായ. പി എസ്, അച്ചാമ്മജോർജ്,റ്റി. വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി, കെ. ബാബു (പ്രസിഡന്റ്‌ )വര്ഗീസ് ജോസഫ് (സെക്രട്ടറി )ശിവൻ പിള്ള (ട്രഷറർ )വനിതാ ഫോറം. മായ. പി എസ് (പ്രസിഡന്റ്‌ )അച്ചാമ്മ ജോർജ് (സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here