Home Blog Page 369

കഠിനംകുളം ചേരമാൻ തുരുത്തിൽ എഡിഎംഎയുമായി അറസ്റ്റിലായ പ്രതി ചാടിപോയി

തിരുവനന്തപുരം. കഠിനംകുളം ചേരമാൻ തുരുത്തിൽ അറസ്റ്റിലായ പ്രതി ചാടിപോയി. ചേരമാൻതുരുത് സ്വദേശി അസ്ജർ ആണ് ഡാൻസഫ് സംഘത്തിന്റെ പിടിയിൽ നിന്നും ചാടി പോയത്. ഇയാളുടെ കയ്യിൽ നിന്നും 90 gm MDMA പിടിച്ചെടുത്തിരുന്നു

ജീപ്പിൽ കയറ്റുന്ന സമയമാണ് ഇയാൾ രക്ഷപെട്ടത്. പ്രദേശത് പോലീസ് തമ്പ് അടിക്കുന്നു. ഇന്ന് 7 മണിയോടെ ആണ് പ്രതി ചാടി പോയത്

പാലാ നഗരസഭയിൽ LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് കൗൺസിലർമാർ പിന്തുണച്ച സംഭവം, നിയമ നടപടിക്കൊരുങ്ങി DCC

പാലാ നഗരസഭയിൽ LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് കൗൺസിലർമാർ പിന്തുണച്ച സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി DCC. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

കൂറുമാറ്റ നിരോധന നിയമപ്രകാരം കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യം. വിപ്പ് കൈമാറിയതിന്റെ രേഖകളും കമ്മീഷന് കൈമാറും. കൗൺസിലർമാർക്കെതിരെ കോടതിയെ സമീപിക്കാനും നീക്കം. കടുത്ത നടപടിയെടുക്കാൻ കെപിസിസി ഡിസിസിക്ക് നിർദ്ദേശം നൽകി

നാലു കൗൺസിലർമാരെയും ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. 15 ദിവസത്തിനകം നടക്കുന്ന വിശ്വാസ വോട്ടെടുപ്പിലും കൗൺസിലർമാർ എൽഡിഎഫിനെ പിന്തുണച്ചേക്കും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിലെ ഡോ. ദേവാനന്ദ് ആണ് മരിച്ചത്. 74 വയസ്സായിരുന്നു.

മണ്ണഞ്ചേരിയിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു ഡോ. ദേവാനന്ദ്. തൃശൂർ സ്വദേശിയാണ്. രോഗിയെ പരിശോധിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

അല്‍ഫാം അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് അടിമാലിയില്‍ വിനോദ സഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ അടി, 3 പേര്‍ക്ക് പരിക്ക്

തൊടുപുഴ: ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് അടിമാലിയില്‍ വിനോദ സഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തത് ആക്രമണത്തില്‍ കലാശിച്ചു. അടിമാലി ജെന്ന റസിഡന്‍സി സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്. പാലക്കാട് സ്വദേശികളായ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.

ഹോട്ടല്‍ സൂപ്പര്‍വൈസര്‍ അടിമാലി മന്നാങ്കാല ചെറിയാനിക്കല്‍ നിഷാദ് (44), ജീവനക്കാരായ ചെറുതോണി കൊച്ചു തുണ്ടിയില്‍ അനന്ദു (27), ഇതരസംസ്ഥാനത്തൊഴിലാളി മുര്‍ഷിദുല്‍ ഇസ്ലം (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ നിഷാദ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ഒറ്റപ്പാലം അപ്പക്കാട്ട് അരുണ്‍ സോമന്‍ (24), ലക്കിടി നെച്ചിങ്ങത്തൊട്ടി അലി അക്ബര്‍ (19), പാലപ്പുറം കരിക്കലേത്ത് മുഹമ്മദ് റിസാന്‍ (19) എന്നിവരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 22 അംഗ സംഘം ജന്ന റസിഡന്‍സിയില്‍ ഭക്ഷണം കഴിക്കാനെത്തി. ടൂര്‍ പാക്കേജ് ഏജന്‍സി വഴിയാണ് ഭക്ഷണവും മറ്റ് കാര്യങ്ങളും സഞ്ചാരികള്‍ക്കായി ക്രമീകരിച്ചിരുന്നത്.

അല്‍ഫാം ഉള്‍പ്പെടെയുള്ളവയാണ് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഏജന്‍സിയുമായി ചര്‍ച്ച ചെയ്യുന്നതിനിടെ ഹോട്ടല്‍ ജീവനക്കാര്‍ ഇടപെട്ടു. തുടര്‍ന്ന് ഭക്ഷണത്തിന്റെ ബില്‍ തുക അടയ്ക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലും ആക്രമണത്തിലും കലാശിച്ചത്.

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ വീണ്ടും ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചി പാലാരിവട്ടം പൊലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ദ്ദേശം. വനിതാ ഉദ്യോഗസ്ഥ മുഖേന സംരക്ഷണം ഉറപ്പാക്കാമെന്നും വ്യക്തമാക്കി. മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നതായി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

നേരത്തെ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ച് കോടതി ജൂണില്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അത് പിന്‍വലിച്ചിരുന്നു. പൊലീസ് സംരക്ഷണം വേണെമെങ്കില്‍ നേരിട്ടോ രേഖാമൂലമോ നല്‍കാനും നിര്‍ദേശിച്ചു.

കേസില്‍ കക്ഷിയായ എറണാകുളം സെന്‍ട്രല്‍ പൊലീസിനെയാണ് പെണ്‍കുട്ടി അപേക്ഷയുമായി സമീപിച്ചത്. ഹര്‍ജിക്കാരി ഇപ്പോള്‍ പാലാരിവട്ടം പൊലീസിന്റെ പരിധിയിലാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് അടിയന്ത സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ വനിതാ എഎസ്‌ഐയുടെ നമ്പര്‍ അവര്‍ക്ക് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് പാലാരിവട്ടം എസ്എത്ത്ഒയെ സ്വമേധയാ കക്ഷിചേര്‍ത്ത് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ഹര്‍ജി 28ന് പരിഗണിക്കാന്‍ മാറ്റി.

ലോക മസ്തിഷ്ക ദിനം 2026: തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ശീലിക്കേണ്ട 8 കാര്യങ്ങൾ; ന്യൂറോളജിസ്റ്റ് പറയുന്നു

പ്രായം കൂടുന്തോറും തലച്ചോറിന് സ്വാഭാവികമായ മാറ്റങ്ങൾ സംഭവിക്കുകയും ഓർമ്മശക്തിയിലും ശ്രദ്ധയിലുമെല്ലാം ചെറിയ തോതിൽ കുറവുണ്ടാകുകയും ചെയ്യാറുണ്ട്. എന്നാൽ നമ്മുടെ ദൈനംദിന ശീലങ്ങളും ജീവിതശൈലിയിലെ തിരഞ്ഞെടുപ്പുകളും ഓർമ്മശക്തി, ഏകാഗ്രത, തലച്ചോറിന്റെ പ്രവർത്തനം എന്നിവ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.

Also Read: ഇറാനെതിരായ യുദ്ധം; അമേരിക്കയ്ക്ക് ചെലവായത് 3750 കോടി ഡോളർ, കണക്ക് വെളിപ്പെടുത്തി പ്രതിരോധ സെക്രട്ടറി

  1. ശാരീരികമായി സജീവമായിരിക്കുക
    പതിവായുള്ള ശാരീരിക അധ്വാനം തലച്ചോറിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുകയും പുതിയ നാഡീബന്ധങ്ങൾ രൂപപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. വേഗത്തിലുള്ള നടപ്പ്, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ചെയ്യുന്നത് തലച്ചോറിന്റെ കാര്യക്ഷമത നിലനിർത്തും.
  2. പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുക

തലച്ചോറിന്റെ ആരോഗ്യത്തിന് സമീകൃതമായ ആഹാരം അത്യാവശ്യമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായ മധുരം, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഒഴിവാക്കി, പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മസ്തിഷ്ക പ്രവർത്തനങ്ങളെ പിന്തുണയ്ക്കും.

  1. ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുക

തലച്ചോറിന് നന്നായി പ്രവർത്തിക്കാനും, ഓർമ്മകൾ ശേഖരിക്കാനും, മാലിന്യങ്ങൾ പുറന്തള്ളാനും കൃത്യമായ ഉറക്കം ആവശ്യമാണ്. മുതിർന്നവർ രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

  1. മാനസിക വ്യായാമങ്ങളിൽ ഏർപ്പെടുക

മാനസിക ഉത്തേജനം തലച്ചോറിന്റെ ശേഷി വർദ്ധിപ്പിക്കുന്നു. വായന, പസിലുകൾ പോലുള്ള ഗെയിമുകൾ, പുതിയ കാര്യങ്ങൾ പഠിക്കൽ, സംഗീതോപകരണങ്ങൾ വായിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ തലച്ചോറിന്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും.

  1. സമ്മർദ്ദം കൃത്യമായി നിയന്ത്രിക്കുക

ദീർഘകാലത്തെ വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ഓർമ്മശക്തിയെയും ഏകാഗ്രതയെയും മസ്തിഷ്ക പ്രകടനത്തെയും പ്രതികൂലമായി ബാധിക്കും. വ്യായാമം, ധ്യാനം, റിലാക്സേഷൻ വിദ്യകൾ എന്നിവയിലൂടെ മാനസികസമ്മർദ്ദം അകറ്റേണ്ടത് ആവശ്യമാണ്.

  1. സാമൂഹികബന്ധങ്ങൾ നിലനിർത്തുക

മറ്റുള്ളവരുമായുള്ള ഇടപഴകലുകൾ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും വൈകാരികമായ ആരോഗ്യം നൽകുകയും ചെയ്യുന്നു. നല്ല സംഭാഷണങ്ങളും സൗഹൃദങ്ങളും മാനസികാരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തും.

  1. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളെ തകരാറിലാക്കുകയും, സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ കൃത്യമായ ആരോഗ്യപരിശോധനകളും ചികിത്സയും ഉറപ്പാക്കുക.

  1. ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്ന് ഉറപ്പാക്കുക

ചെറിയ തോതിലുള്ള നിർജ്ജലീകരണം പോലും ഏകാഗ്രത, മൂഡ്, ഓർമ്മശക്തി എന്നിവയെ ബാധിക്കാം. തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനായി ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്.

പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ല,ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തില്‍ വിജയിക്കില്ലെന്നും സതീശന്‍

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ ജനപ്രതിനിധികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് സ്വീകരിച്ച നടപടി പ്രതിഷേധാര്‍ഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് നിരത്തില്‍ വലിച്ചിഴച്ചതും പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും നിരവധി എംപിമാര്‍ക്ക് നേരെ കയ്യേറ്റമുണ്ടായതും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഇത് ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ ക്രൂരമായി വേട്ടയാടിയ ഭരണകൂട നടപടിക്കെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികളെയാണ് തടയുകയും ആക്രമിക്കുകയും ചെയ്തത്. ഇന്നലെ ഡല്‍ഹിയിലെ തെരുവുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും കണ്ടത്. പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ല.

എല്ലാവരെയും ഭയപ്പെടുത്തി ഭരണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തില്‍ വിജയിക്കില്ല. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുള്ളവരും ഉയര്‍ത്തുന്ന ശബ്ദം രാജ്യത്തിന്റെ ജനങ്ങളുടെ വികാരവും ആശങ്കയുമാണ്. അതിനെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താമെന്ന് കരുതുന്നത് മൗഢ്യമാണെന്നും വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു.

ഇറാനെതിരായ യുദ്ധം; അമേരിക്കയ്ക്ക് ചെലവായത് 3750 കോടി ഡോളർ, കണക്ക് വെളിപ്പെടുത്തി പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്കയ്ക്ക് ഇതുവരെ 3750കോടി ബില്യൺ ഡോളർ ചെലവായെന്ന് വെളിപ്പെടുത്തൽ. ഫണ്ട് അനുവദിക്കുന്ന സെനറ്റ് സമിതിക്ക് മുന്നിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് കണക്കുകൾ വെളിപ്പെടുത്തിയത്.

Also Read: സ്വയം കോഡിങ് പഠിച്ചു, പ്ലസ് വണ്ണിൽ പഠനം നിർത്തി; 18ാം വയസിൽ 64 കോടി രൂപ സ്വന്തമാക്കിയത് വൻ തട്ടിപ്പിലൂടെ; പ്രതി പിടിയിൽ

മെയ് മാസത്തിന് ശേഷം എട്ട് ബില്യൺ ഡോളറോളമാണ് അധികമായി ചെലവായത്. അടിയന്തരമായി കൂടുതൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ സൈനിക പരിശീലനം ഉൾപ്പെടെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. അധിക ഫണ്ട് ആവശ്യത്തെ മിക്ക ഡെമോക്രാറ്റുകളും എതിർത്തു. റിപ്പബ്ലിക്കൻ സെനറ്റർമാർക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്.

അതിനിടെ, ഇറാൻ അമേരിക്കയുമായി ചർച്ച നടത്താൻ താല്പര്യം കാട്ടുന്നുവെന്ന അവകാശവാദവുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ ആണവായുധ പദ്ധതിയുടെ കേന്ദ്രമായി കരുതപ്പെടുന്ന മേഖലകളിൽ ഉടൻ കനത്ത ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ഏകദേശം 3,750 കോടി ഡോളർ ചെലവായതായി യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗൺ വ്യക്തമാക്കി. അതേസമയം, 10 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം മുൻനിർത്തി ചർച്ചകൾ പുനരാരംഭിക്കാൻ പാകിസ്ഥാൻ ശ്രമം തുടങ്ങി.

സ്വയം കോഡിങ് പഠിച്ചു, പ്ലസ് വണ്ണിൽ പഠനം നിർത്തി; 18ാം വയസിൽ 64 കോടി രൂപ സ്വന്തമാക്കിയത് വൻ തട്ടിപ്പിലൂടെ; പ്രതി പിടിയിൽ

കാൺപൂർ: നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ നിർമ്മിച്ച് രാജ്യവ്യാപകമായി 64 കോടിയിലധികം രൂപയുടെ വമ്പൻ സൈബർ തട്ടിപ്പ് നടത്തിയ 18 വയസ്സുകാരൻ സൂറത്ത് പൊലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഹോട്ടലിൽ നിന്ന് സൂറത്ത് സിറ്റി സൈബർ ക്രൈം സെല്ലാണ് രോഹിത് വിരേന്ദ്രസിംഗ് ശാക്യയെ അറസ്റ്റ് ചെയ്തത്. പ്ലസ് വണ്ണിൽ പഠനം ഉപേക്ഷിച്ച ഇയാൾ സ്വയം കോഡിംഗ് പഠിച്ചെടുത്താണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ ആപ്പുകൾ നിർമ്മിച്ചത്.

Also Read: അമേരിക്കയിൽ ഇന്ത്യൻ ശാസ്ത്രജ്ഞനും കുടുംബവും അപകടത്തിൽപെട്ടു; ഭാര്യയും രണ്ട് മക്കളും മരിച്ചു, രണ്ട് പേർ അത്യാസന്ന നിലയിൽ ചികിത്സയിൽ

ടെലഗ്രാം വഴിയാണ് ഇയാൾ തട്ടിപ്പ് ശൃംഖല ഏകോപിപ്പിച്ചത്. പ്രമുഖ ബാങ്കുകൾ, സർക്കാർ സേവനങ്ങൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ യഥാർത്ഥ ആപ്പുകളോട് സാമ്യമുള്ള 121 വ്യാജ APK ഫയലുകൾ ഇയാൾ വികസിപ്പിച്ചെടുത്തു. ജാംതാര, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സൈബർ കുറ്റവാളികൾക്ക് പ്രതിമാസം 15,000 രൂപ നിരക്കിൽ വാടകയ്ക്ക് നൽകിയായിരുന്നു തട്ടിപ്പ്. രാജ്യത്തുടനീളം 21,000-ത്തിലധികം ഫോണുകളിൽ ഈ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും, 54,000-ത്തിലധികം വ്യാജ ബാങ്കിംഗ് ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപ കവരുകയും ചെയ്തു.

സൂറത്ത് സ്വദേശിയായ വ്യക്തിക്ക് ലഭിച്ച വ്യാജ പഞ്ചാബ് നാഷണൽ ബാങ്ക് ആപ്പ് വഴി 5 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് നൽകിയ പരാതിയിലാണ് കേസിന്റെ ചുരുളഴിയുന്നത്. ബാങ്ക് അക്കൗണ്ടുകളിലെ ഒടിപികളും മറ്റ് രഹസ്യവിവരങ്ങളും തത്സമയം ചോർത്താൻ സഹായിക്കുന്ന അഡ്‌മിൻ ആപ്പുകൾ വഴിയാണ് കുറ്റവാളികൾ പണം തട്ടിയെടുത്തിരുന്നത്. പ്രതിയിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു കുറ്റവാളികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

അമേരിക്കയിൽ ഇന്ത്യൻ ശാസ്ത്രജ്ഞനും കുടുംബവും അപകടത്തിൽപെട്ടു; ഭാര്യയും രണ്ട് മക്കളും മരിച്ചു, രണ്ട് പേർ അത്യാസന്ന നിലയിൽ ചികിത്സയിൽ

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Also Read: സിക്കിമിലെ തുരങ്ക അപകടത്തിൽ കാണാതായത് കോട്ടയം പാമ്പാടി സ്വദേശിയെ; കുടുംബാംഗങ്ങൾ അപകടസ്ഥലത്തേക്ക് തിരിച്ചു

നാസിയ സൽമ (45) മകൾ ഹഫീസ നേഹ ഷെയ്ഖ് (19) മകൻ ഹഫീസ് ഒമർ (14) എന്നിവരാണ് മരിച്ചത്. നാസിയയുടെ ഭർത്താവ് ഷെയ്ഖ് അബ്ദുൾ നവീദ്, ഇളയ മകൾ ഖദീജ ഷെയ്ഖ് (7) എന്നിവർ ഗുരുതരാവസ്ഥയിൽ കാലിഫോർണിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹൈദരാബാദിലെ സെയ്ദാബാദ് വാണി നഗർ സ്വദേശികളാണ് ഈ കുടുംബം. കഴിഞ്ഞ 19 വർഷമായി അമേരിക്കയിൽ താമസിക്കുന്ന അബ്ദുൾ നവീദ്, ഇവിടെ ശാസ്ത്രജ്ഞനായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബം സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറും മരണപ്പെട്ടു.

നാട്ടിലുള്ള ബന്ധുക്കൾ നവീദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന യു.എസ് പൊലീസ് ഫോൺ എടുത്ത് അപകടവിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുമായി അടിയന്തര വിസ അനുവദിച്ചു നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് തെലങ്കാനയിലുള്ള കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.