28.7 C
Kollam
Tuesday 13th October, 2026 | 09:21:22 PM
Home Lifestyle Entertainment ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സ്വീറ്റായ കുട്ടിയാണ് ഇയാളുടെ മകൾ! ഞാനെന്ന അച്ഛന് ഈ വാക്കുകൾ...

ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സ്വീറ്റായ കുട്ടിയാണ് ഇയാളുടെ മകൾ! ഞാനെന്ന അച്ഛന് ഈ വാക്കുകൾ ഓസ്കർ കിട്ടും പോലെ

നടൻ അമിതാഭ് ബച്ചന്റെ ജന്മദിനത്തോട് അനുബന്ധിച്ചുകൊണ്ട് സംവിധായകൻ പ്രിയദർശൻ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു. പ്രത്യേകിച്ചും മകൾ കല്യാണിയെ കുറിച്ച് ബച്ചൻ പറഞ്ഞ വാക്കുകൾ.

മൂന്നു വർഷത്തിന്റെ ഇടവേളയിൽ കഴിഞ്ഞമാസം ഞാൻ അമിത്ജിയെക്കണ്ടു. അദ്ദേഹം അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതിയുടെ പ്രൊമോ ഷൂട്ട്് ചെയ്യാനെത്തിയതായിരുന്നു ഞാനും അക്ഷയ് കുമാറും സെയ്ഫ് അലിഖാനും. അമിത്ജി അക്ഷയ്യോടും സെയ്ഫിനോടുമായിപ്പറഞ്ഞു:

‘ഇയാൾ വലിയവലിയ വിജയങ്ങളുണ്ടാക്കിയ സംവിധായകനാണ്. പക്ഷേ, എന്നെ ഇതുവരെ ഒരു സിനിമയ്ക്ക് വിളിച്ചിട്ടില്ല.’ എന്നിട്ട്് എന്നോട് ചോദിച്ചു:

‘When are you making a filim with me?’

എന്തുവേണമെങ്കിലും എന്നെവെച്ച്് ചെയ്തോളൂ എന്ന് പറഞ്ഞ് ഈശ്വരൻ മുന്നിൽവന്നിട്ടും ഒന്നും ചെയ്യാൻപറ്റാതെ നിൽക്കുന്ന കുട്ടിയെപ്പോലെ ഞാൻ നിസ്സഹായനായിനിന്നു. അമിത്ജി തുടർന്നു: ‘നമ്മൾ തമ്മിൽ കണ്ടിട്ട് കുറച്ചായെങ്കിലും നിങ്ങളുടെ എല്ലാ കാര്യങ്ങളും ഞാനറിയാറുണ്ട്. കല്യാണി എല്ലാം പറയാറുണ്ട്’. (എന്റെ മകൾ അമിത്ജിക്കൊപ്പം കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യങ്ങളിൽ അഭിനയിക്കാറുണ്ട്)

എന്നിട്ട് സെയ്ഫിനും അക്ഷയ്് കുമാറിനോടുമായിപ്പറഞ്ഞു: ‘ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സ്വീറ്റായ കുട്ടിയാണ് ഇയാളുടെ മകൾ’, എന്നെനോക്കി തുടർന്നു: ‘ഞാനിത് പറഞ്ഞതായി അവളോട് പറയണം, പ്രിയൻ’.

‘സംവിധായകൻ എന്നനിലയിൽ ഓസ്‌കർ പുരസ്‌കാരം കിട്ടുന്നതിനെക്കാൾ വലിയതാണ് സാർ ഞാനെന്ന അച്ഛന് ഈ വാക്കുകൾ’, നനഞ്ഞുതുടങ്ങിയ കണ്ണുകളോടെ ഞാൻ പറഞ്ഞൊപ്പിച്ചു.

അമിതാഭ് ബച്ചൻ എന്തുകൊണ്ടാണ് അനുകരിക്കാനോ പകരംവെക്കാനോ സാധിക്കാത്ത ഒരു ഒറ്റപ്രതിഭാസമാവുന്നതെന്ന് ഈ പ്രൊമോ ഷൂട്ട് എനിക്ക് പറഞ്ഞുതന്നു. ഷൂട്ടിന്റെ ഇടവേളകളിൽ ഞങ്ങളെല്ലാം ഓരോരോ ആവശ്യങ്ങൾക്കായി പുറത്തുപോവും. എന്നാൽ, ഷൂട്ട് കഴിയുന്നതുവരെ അമിത്ജി അവിടെത്തന്നെയുണ്ടായിരുന്നു. പല നാടുകളിൽനിന്നും അതിൽ പങ്കെടുക്കാൻവന്നവരുടെ അടുത്തുചെന്ന് അവരുടെ വീട്ടിലെ വിശേഷങ്ങൾവരെ ചോദിച്ചറിയും. അവരുടെ ജീവിതവും പ്രശ്‌നങ്ങളും കേൾക്കും. അമിതാഭ് ബച്ചൻ ഒരു വ്യക്തിമാത്രമല്ല, സംസ്‌കാരവുമാണ് എന്ന് എനിക്കു മനസ്സിലായി. ഒരേസമയം അദ്ദേഹം ഇതിഹാസവും സാധാരണക്കാരനുമാണ്.

ഞായറാഴ്ച 84-ാം പിറന്നാൾദിനത്തിലും പതിവുപോലെ ഞാൻ അദ്ദേഹത്തിന് സന്ദേശമയച്ചു: ‘Long way to go before you sleep Amitji. ആയുരാരോഗ്യത്തോടെയിരിക്കുക. ഞങ്ങൾക്ക് സ്നേഹിക്കാനും അഭിമാനിക്കാനും ആദരിക്കാനുമായി. എനിക്ക് എപ്പോഴെങ്കിലും അങ്ങയെവെച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കുമായിരിക്കും എന്ന് മോഹിക്കാനായി, സ്വപ്‌നം കാണാനായി…’

ജീവിതത്തിന്റെ സായാഹ്നത്തിലേക്കും നൂറാം സിനിമയിലേക്കും അടുക്കുന്ന ഈ സമയത്ത് ഈയൊരു മോഹവും സ്വപ്‌നവുംമാത്രമേ എനിക്കു ബാക്കിയുള്ളൂ.;; പ്രിയദർശൻ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here