29.3 C
Kollam
Wednesday 14th October, 2026 | 06:01:51 PM
Home Lifestyle Culture എൻ.എൻ. കക്കാട് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

എൻ.എൻ. കക്കാട് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

കോഴിക്കോട്: പതിനേഴാമത് എൻ.എൻ. കക്കാട് സാഹിത്യ

പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 18 വയസിന് താഴെ യുള്ള എഴുത്തുകാരാണ് കൃതികൾ അയക്കേണ്ടത്. ഏത് സാ ഹിത്യശാഖയും (കവിത, കഥ, ലേഖനം തുടങ്ങിയവ) പരിഗ ണിക്കും. 2024 ജനുവരിക്ക് ശേഷം പ്രസിദ്ധീകരിച്ചതോ പ്രസി ദ്ധീകരണത്തിനായി തയാറാക്കിയതോ ആയ പുസ്‌തകങ്ങ ളുടെ മൂന്ന് കോപ്പികൾ സമർപിക്കണം.

മലയാള രചനകൾ മാത്രമേ പരിഗണിക്കു. 10,001 രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്ന പുരസ്‌കാരം മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൃതിയുടെ മൂന്ന് കോപ്പികൾ നവംബർ 15ന് മുമ്പ് കൺവീനർ, എൻ.എൻ. കക്കാട് സാഹിത്യ പുരസ്‌കാര സമിതി, കേശവസ്മൃതി, ചാല പ്പുറം, കോഴിക്കോട് 673002 എന്ന വിലാസത്തിൽ ലഭിക്കണം. എൻ.എൻ. കക്കാടിൻ്റെ ഓർമ ദിവസമായ ജനുവരി ആറിന് തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാര സമർപണം നടക്കും. ഫോൺ: 9387297178, 7994414444.

LEAVE A REPLY

Please enter your comment!
Please enter your name here