Home Blog Page 256

സിഗരറ്റ് പുകയെചൊല്ലി അക്രമം മൂന്നുപേർ പോലീസ് പിടിയിൽ

കൊച്ചി.സിഗരറ്റ് പുകയെചൊല്ലി അക്രമം മൂന്നുപേർ പോലീസ് പിടിയിൽ

തിരുവനന്തപുരം സ്വദേശി വി.ബിബിൻ, കൊല്ലം സ്വദേശികളായ ടോമിൻസൺ, ജോബിൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഇടപ്പള്ളിയിലാണ് സംഭവമുണ്ടായത്. സിഗരറ്റ് പുക മുഖത്തേക്ക് ചെന്നതിനെ തുടർന്നുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. മൂന്ന് പേരും ചേർന്ന് എറണാകുളം സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയിരുന്നു

വണ്ടാനം മെഡിക്കൽ കോളേജിൽ നിയമനത്തിന് കൈക്കൂലി, ജി സുധാകരൻ്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എച്ച് സലാം

ആലപ്പുഴ.വണ്ടാനം മെഡിക്കൽ കോളേജിൽ നിയമനത്തിന് കൈക്കൂലിയെന്ന് ജി സുധാകരൻ്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എച്ച് സലാം.രമേശ് ചെന്നിത്തലക്ക് നേരിട്ട് പരാതി നൽകി.കുടുംബശ്രീ വഴി 2 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിയമനം നടന്നെന്നാണ് സുധാകരൻ്റെ ആരോപണം

100 പേരെ നിയമിച്ചതായും സുധാകരൻ ആരോപിച്ചിരുന്നു. ഈ നിയമനങ്ങൾ അന്വേഷിക്കണമെന്നാണ് എച്ച് സലാമിൻ്റെ പരാതി

അന്വേഷണം ഉടനുണ്ടാവുമെന്ന് വിജിലൻസ് മന്ത്രിയുടെ ഉറപ്പ്

ടി ജി മോഹൻദാസിൻ്റെ അറസ്റ്റ്, പോലീസിനെതിരെ കോടതി

തിരുവനന്തപുരം.ടി.ജി മോഹൻദാസിൻ്റെ അറസ്റ്റ്. പോലീസിനെതിരെ കോടതി. അറസ്റ്റിനു മുമ്പ് നോട്ടീസ് നൽകണമെന്ന് ചട്ടം പാലിച്ചില്ല. നോട്ടീസ് നൽകാത്തത് ന്യായീകരിക്കാൻ ആവില്ലെന്നും കോടതി. അറസ്റ്റ് അനിവാര്യമായിരുന്നുവെന്നതിന് തെളിയിക്കാനുള്ള കാര്യങ്ങൾ ഇല്ല

ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി. കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തക്ക കാരണങ്ങളൊന്നും പ്രോസിക്യൂഷന് ഹാജരാക്കാൻ ആയില്ലെന്നും കോടതി. അതിനിടെ ഇന്ന് ചോദ്യംചെയ്യലിനായി ടിജി പൊലീസിനുമുമ്പാകെ ഹാജരാകണം, മൂന്നുദിവസം അന്വേഷണോദ്യോഗസ്ഥര്‍ക്കുമുമ്പില്‍ ഹാജരാകണമെന്നാണ് വ്യവസ്ഥ.

കൗൺസിലർക്കും ഭർതൃമാതാവിനും എതിരായ കത്തിക്കുത്ത്, ഭർതൃപിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പിറവം. കൗൺസിലർക്കും ഭർതൃമാതാവിനും എതിരായ ആക്രമണം.കൗൺസിലറുടെ ഭർതൃപിതാവിന്റെ അറസ്റ്റ രേഖപ്പെടുത്തി.പതിന്നാലാം ഡിവിഷൻ കൗൺസിലർ ക്രിസ്റ്റി ജോണി, ലിസി എന്നിവർക്കാണ് ഇന്നലെ കുത്തേറ്റത്.ക്രിസ്റ്റിയുടെ ഭർതൃപിതാവ് ജോയിയെ ഇന്നലെ പിടികൂടിയിരുന്നു

കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം.മദ്യപിച്ചെത്തിയ ജോയി ക്രിസ്റ്റിയെ ആക്രമിച്ചു.കത്തികൊണ്ട് കുത്താൻ ശ്രമിച്ചതോടെ ലിസി തടഞ്ഞു.തുടർന്ന് ഇരുവരെയും ജോയി ആക്രമിച്ചു

ക്രിസ്റ്റിക്ക് വയറിലും ലിസിക്ക് കൈത്തണ്ടയിലുമാണ് കുത്തേറ്റത്.ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ.പ്രതി ജോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീടിന് സമീപത്ത് നിന്നാണ് ജോയ് പിടിയിലായത്

യൂട്യൂബർ തൊപ്പിക്ക് വീണ്ടും പൊലീസിന്റെ നോട്ടീസ്

കൊച്ചി.യൂട്യൂബർ തൊപ്പിക്ക് വീണ്ടും പൊലീസിന്റെ നോട്ടീസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. നോട്ടീസ് അയച്ചത് എറണാകുളം റൂറൽ സൈബർ പൊലീസ്. സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി

തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ എന്ന് നിരീക്ഷിച്ചാണ് ഹർജി തീർപ്പാക്കിയത്. തൊപ്പി ഇപ്പോളും ഒളിവിലെന്ന് പൊലീസ്

കര്‍ണാടക അപകടം,കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കും

തിരുവനന്തപുരം.കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കും. കർണാടകയിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇരട്ട ജോലി ചെയ്യുന്നവരുടെ ഡ്യൂട്ടി സമ്പ്രദായത്തിലും മാറ്റം വരും. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും

നിലവിൽ താൽക്കാലിക ജീവനക്കാർക്ക് പ്രതിദിന ഡ്യൂട്ടിക്ക് ലഭിക്കുന്നത് 715 രൂപ.
മാസത്തിൽ രണ്ട് ഘട്ടങ്ങളായാണ് ഇത് നൽകുന്നത് . സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ അവകാശങ്ങളോ താൽക്കാലിക ജീവനക്കാർക്ക് ലഭിക്കുന്നുമില്ല. ഈ വേതന ഘടനയിൽ മാറ്റം വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലെ ജീവനക്കാരുടെ കുറവാണ് താൽകാലിക ജീവനക്കാർ കൂടുതൽ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതിന്റെ കാരണം. വേതനം കുറവായതിനാൽ അപേക്ഷകരുടെ എണ്ണത്തിലും കുറവുണ്ടായി.

ഒരു ഡബിൾ ഡ്യൂട്ടി അഥവാ 16 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാരൻ മതിയായ വിശ്രമമെടുക്കാതെ അടുത്ത ദിവസവും ഡബിൾ ഡ്യൂട്ടി ചെയ്യുന്ന സാഹചര്യമുണ്ട്. സ്വിഫ്റ്റിലാകാട്ടെ ജീവനക്കാർക്ക് അധിക ജോലിക്ക് മണിക്കൂറിന് 130 രൂപ വീതം ലഭിക്കും. എന്നാൽ താൽക്കാലികക്കാർക്ക് അധിക മണിക്കൂർ എണ്ണി പലപ്പോഴും വേതനം ലഭിക്കാറില്ല. അധിക ഡ്യൂട്ടി കാരണം കെഎസ്ആർടിസിയിൽ അപകടങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഒന്നര ഡ്യൂട്ടി, ഡബിൾ ഡ്യൂട്ടി വേതനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസി വരും ദിവസങ്ങളിൽ ഗതാഗതമന്ത്രിക്ക് കൈമാറും..

പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള തുടർ ചർച്ച,സണ്ണി ജോസഫ് ദില്ലിയിലേക്ക്

തിരുവനന്തപുരം. പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള തുടർ ചർച്ചകൾക്കായി ഇപ്പോഴത്തെ കെപിസിസി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് ദില്ലിയിലേക്ക്. നാളെ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. എത്രയും വേഗത്തിൽ പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്ന ആവശ്യം ആവർത്തിക്കുന്നതിനോടൊപ്പം കേരളത്തിലെ നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങളും ദേശീയ നേതൃത്വത്തെ അറിയിക്കും.

വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചാകും കെപിസിസി അധ്യക്ഷനെ സംബന്ധിച്ച വിശദ ചർച്ച നടക്കുക. ദില്ലിയിൽ എത്തുന്ന മന്ത്രിക്ക് വൈദ്യുതി മന്ത്രി എന്ന നിലയിൽ ഔദ്യോഗിക കൂടി കാഴ്ചയുണ്ട്. കേന്ദ്ര ഊർജ്ജമന്ത്രിയെയും നാളെ കാണുന്നുണ്ട്

റാഗിങ്ങിന് വഴങ്ങാതിരുന്ന പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, കടുത്ത നടപടിയുമായി സ്കൂൾ

പെരുമ്പാവൂര്‍. റാഗിങ്ങിന് വഴങ്ങാതിരുന്ന പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ കടുത്ത നടപടിയുമായി സ്കൂൾ അധികൃതർ.സംഭവത്തിൽ വിദ്യാർത്ഥിയെ മർദിച്ച 4 സീനിയർ വിദ്യാർത്ഥികളെ സസ്പെൻൻഡ് ചെയ്തു.സ്കൂളിലെ ആൻ്റി റാഗിംഗ് സ്ക്വാഡിൻ്റെ വിശദമായ അന്വേഷണ റിപ്പോർട്ട്‌ ഉടൻ പോലീസിന് കൈമാറും.

പെരുമ്പാവൂർ കീഴില്ലം സെൻ്റ തോമസ് സ്കൂളിൽ 16 വയുകാരനായ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ച സംഭവത്തിലാണ് സ്കൂളിൻ്റെ കടത്ത നടപടി.കേസിൽ ഉൾപ്പെട്ട 4 സീനിയർ വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു..അന്വേഷണവിധേയമായാണ് 14 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.സ്കൂളിലെ ആൻ്റി റാഗിംഗ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് 4 വിദ്യാർഥികൾക്കെതിരെയും നടപടി എടുത്തത്..സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട്‌ ഉടൻ പോലീസിന് കൈമാറും.

സ്കൂളിലെ കൂടുതൽ CCTV ദൃശ്യങ്ങളും പോലീസിന് നൽകും.പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് സ്കൂളിലെ 4 വിദ്യാർത്ഥകളാണ് 16 വയസ്സുള്ള ജൂനിയർ വിദ്യാർത്ഥിയെ മർദിച്ചത്. ഇതിൽ 18 വയസ്സായ ഒരു വിദ്യാർത്ഥിക്കെതിരെ FIR രജിസ്റ്റർ ചെയ്തു..സംഭവത്തിൽ സ്കൂളിൽ നിന്നുള്ള CCTV ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമായിരിക്കും പോലീസിന്റെ തുടർനടപടികൾ..സ്കൂളിൽ വെച്ച് 20 ഓളം പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ചെന്നാണ് വിദ്യാർഥിയും കുടുംബവും ആരോപിക്കുന്നത്.വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടത് വിസമ്മതിച്ചതോടെയാണ് മർദ്ദനമെന്നാണ് ആരോപണം

വാര്‍ത്തകള്‍ തെറ്റാണെന്ന് അറിഞ്ഞിട്ടും അവ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നു,മുഖ്യമന്ത്രി വിഡി സതീശന്‍

കൊല്ലം: സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. വാര്‍ത്തകള്‍ തെറ്റാണെന്ന് അറിഞ്ഞിട്ടും അവ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കേരളത്തിലെ മാധ്യമപ്രവര്‍ത്തനം എങ്ങോട്ടുപോകുന്നു എന്ന് ചിന്തിക്കണം. വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞിട്ടും അസത്യം പ്രചരിപ്പിക്കുകയാണ്. തെറ്റായ വാര്‍ത്ത നല്‍കിയാലും മാധ്യമങ്ങള്‍ തിരുത്താന്‍ തയ്യാറാകുന്നില്ല. ഇപ്പോള്‍ ഉള്ളത് പരിധിവിട്ട മാധ്യമപ്രവര്‍ത്തനമാണ്. ഇത്തരം സംസ്‌കാരം ഉണ്ടാകുന്നത് പുതിയ ചില ചാനലുകളുടെ വരവോടെയാണ്. പണ്ടൊക്കെ ഒരു വാര്‍ത്ത തെറ്റായി ഒരു പ്രിന്റ് മീഡിയയില്‍ വന്നാല്‍ ഉറപ്പായി 24 മണിക്കൂറിനകം അടുത്ത പത്രം വരുമ്പോള്‍ പത്രാധിപര്‍ ഒരു ഖേദം ഉള്‍ക്കൊള്ളുമായിരുന്നു. ഇപ്പോള്‍ ആ വാര്‍ത്ത ഒന്ന് മാറ്റിവെക്കുന്നത് പോലുമില്ല.

തെറ്റാണെന്ന് അറിഞ്ഞിട്ടും വീണ്ടും ആ വാര്‍ത്തയുടെ പുറകെ പോവുകയും കുറേകൂടി അസത്യങ്ങള്‍ കണ്ടെത്തുകയും ചെയ്യും. ചാനലുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ വാര്‍ത്തകള്‍ക്കുള്ള ആവശ്യം കൂടുന്നുണ്ടെങ്കിലും, അതിന്റെ പേരില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴ് വയസുകാരി അനുഭവിച്ച യാതന,അധ്യാപകരെത്തിയപ്പോള്‍ കണ്ടത്, പിന്നാലേ പിതാവും രണ്ടാനമ്മയും പിടിയില്‍

തിരുവനന്തപുരം: ഏഴ് വയസുകാരിയെ മുറിക്കുളളില്‍ പൂട്ടിയിടുകയും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. ചാക്ക വയ്യാമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുധീര്‍ (46) ഇയാളൂടെ രണ്ടാമത്തെ ഭാര്യയും വെളളറട സ്വദേശിയുമായ ലിന്‍ഡമോള്‍ (34) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസമായി കുട്ടി സ്‌കൂളില്‍ വരാത്തതിനെ തുടര്‍ന്നു അധ്യാപകര്‍ കാരാളിയിലെ വീട്ടിലെത്തിയ നടത്തിയ അന്വേഷണത്തിലാണ് ഏഴ് വയസുകാരി അനുഭവിക്കുന്ന ദുരിതം കണ്ടെത്തിയത്. അധ്യാപകര്‍ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട നിലയിലാണ് കണ്ടത്.

പിന്നാലെ അധ്യാപകര്‍ വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും വലിയതുറ എസ്എച്ച്ഒ അശോക കുമാറിനെ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ ദേഹത്ത് രണ്ടാനമ്മ നുളളിയതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ടായിരുന്നു.

കുട്ടിയെ ഉപദ്രവിച്ചതിന് ജുവൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രണ്ട് പേര്‍ക്കെതിരെയും വലിയതുറ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.