26.5 C
Kollam
Friday 9th October, 2026 | 09:13:03 AM
Home News Breaking News എൽ.ഡി.സി യോഗ്യത പത്തിൽനിന്ന് പ്ലസ് ടു ആകും; ശമ്പളസ്കെയിൽ മാറും, അടുത്ത വിജ്ഞാപനം മുതൽ നിലവിൽ...

എൽ.ഡി.സി യോഗ്യത പത്തിൽനിന്ന് പ്ലസ് ടു ആകും; ശമ്പളസ്കെയിൽ മാറും, അടുത്ത വിജ്ഞാപനം മുതൽ നിലവിൽ വന്നേക്കും

തിരുവനന്തപുരം: സർക്കാർ സർവീസിലെ ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.സി.) തസ്തികയുടെ അടിസ്ഥാനയോഗ്യത എസ്.എസ്.എൽ.സി.യിൽനിന്ന് പ്ലസ്ടുവാക്കാൻ നടപടി തുടങ്ങി. പി.എസ്.സി.യുടെ അടുത്ത വിജ്ഞാപനംമുതൽ പുതിയ യോഗ്യത നടപ്പാക്കും. ഇതിനുമുന്നോടിയായി വിവിധ വകുപ്പുകളിൽ എൽ.ഡി.സി. തസ്തികയുടെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാൻ നടപടി തുടങ്ങി.

Also Read: ഈ ഭക്ഷണങ്ങൾ വൻകുടൽ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു

യോഗ്യത പ്ലസ്ടുവാക്കി 2011-ൽ ഉമ്മൻചാണ്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു. എസ്.എസ്.എൽ.സി. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് നിലവിലിരിക്കേയായിരുന്നു ഇത്. അടിസ്ഥാനയോഗ്യത മാറ്റിയാൽ റാങ്ക് ലിസ്റ്റ് റദ്ദാകുമെന്ന സുപ്രീംകോടതി ഉത്തരവ് ശ്രദ്ധയിൽപ്പെട്ടത് പിന്നീടാണ്. അതോടെ നിയമനം തടസ്സപ്പെടാതിരിക്കാൻ തീരുമാനം നടപ്പാക്കുന്നത് മരവിപ്പിച്ചിരുന്നു.

നിലവിലെ റാങ്ക് ലിസ്റ്റിന് മാറ്റമുണ്ടാകാത്തവിധം യോഗ്യതാമാറ്റം നടപ്പാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഓരോ വകുപ്പിലെയും എൽ.ഡി.സി. നിയമനം അതത് വകുപ്പിന്റെ സ്പെഷ്യൽ റൂൾ അനുസരിച്ചാണ്. യോഗ്യത പ്ലസ്ടുവാകുമ്പോൾ ശമ്പളസ്കെയിലും മാറ്റണം. നിലവിലെ 26,500-60,700 രൂപ എന്ന സ്കെയിൽ 31,100-66,800 എന്നാകും. എൽ.ഡി.സി. തസ്തിക ഏറ്റവും കൂടുതലുള്ള റവന്യൂ വകുപ്പിലാണ് ചട്ടഭേദഗതി നടപടി സജീവമായത്. വില്ലേജ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളുടെ ചട്ടങ്ങളും പരിശോധിക്കുന്നുണ്ട്.

അടുത്തത് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് യോഗ്യതയിലും വൈകാതെ മാറ്റംവരും. നിലവിൽ ബിരുദം മാത്രമാണ് യോഗ്യത. ബിരുദത്തിന് മിനിമം മാർക്കും അംഗീകൃത കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്ലോമയും കൂടുതലായി ഉൾപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here