30.5 C
Kollam
Saturday 26th September, 2026 | 02:02:05 PM
Home Lifestyle Jobs കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്ലസ്ടുക്കാർക്ക് വമ്പൻ അവസരം

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്ലസ്ടുക്കാർക്ക് വമ്പൻ അവസരം

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം. 3 ഒഴിവ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 6 വരെ.

തസ്തിക: യോഗ്യത, പ്രായപരിധി, ശമ്പളം:

∙എൻജിനീയർ (2 ഒഴിവ്): രണ്ട്, ബിടെക്/ബിഇ/എംസിഎ/എംഎസ്‌സി/എംടെക്, 2 വർഷ പരിചയം, 30 വയസ്സ്, 35,300

∙ഓഫിസ് അറ്റൻഡന്റ് (1ഒഴിവ്): പ്ലസ് ടു ജയം/തത്തുല്യം, ഇംഗ്ലിഷ്–ഹിന്ദി പ്രാവീണ്യം. 28 വയസ്സ്, 18,300.

സപ്പോർട്ട് എൻജിനീയർ

ഐഐഎംകെയിൽ സീനിയർ സപ്പോർട്ട് എൻജിനീയർ, സപ്പോർട്ട് എൻജിനീയർ തസ്തികകളിൽ ഒാരോ ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഏപ്രിൽ 7 വരെ.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

∙സീനിയർ സപ്പോർട്ട് എൻജിനീയർ (ഐടി): ബിടെക്/ബിഇ (സിഎസ്/ സിഇ/ ഐടി)/ എംസിഎ/എംഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി), 2 വർഷ പരിചയം അല്ലെങ്കിൽ ബിസിഎ/ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി), 5 വർഷ പരിചയം അല്ലെങ്കിൽ ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐടി/കംപ്യൂട്ടർ ഹാർഡ്‌വെയർ മെയ്ന്റനൻസ്), 5 വർഷ പരിചയം; 35; 26,700.

∙സപ്പോർട്ട് എൻജിനീയർ (ഐടി): ബിടെക്/ബിഇ (സിഎസ്/ സിഇ/ ഐടി)/ എംസിഎ/ എംഎസ്‌സി (കംപ്യൂട്ടർ സയൻസ്/ ഐടി), ഒരു വർഷ പരിചയം അല്ലെങ്കിൽ ബിസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്/ ഐടി), 2 വർഷ പരിചയം അല്ലെങ്കിൽ ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐടി/ കംപ്യൂട്ടർ ഹാർഡ്‌വെയർ മെയ്ന്റനൻസ്), 2 വർഷ പരിചയം; 35; 24,300.

www.iimk.ac.in