Home Blog Page 255

ആദിക്കാട്മുക്ക് -വിളന്തറ റോഡ് നിർമ്മാണം നാട്ടുകാരെ വലക്കുന്നു, വലിയപാടം നിവാസികളും പൊതുസമൂഹവും ഇടപെടണം


പടിഞ്ഞാറെകല്ലട. ഗ്രാമ പഞ്ചായത്തിന്റെ നിവേദനപ്രകാരം 2024-25.ലെ ബജറ്റില്‍ ഉൾപ്പെടുത്തി രണ്ട് കോടി രൂപയാണ് ആദിക്കാട് -വിളന്തറമുക്ക് റോഡ് വികസനത്തിനായി അനുവദിച്ചത്.

എന്നാൽ എത്രയും പെട്ടെന്ന് തീർക്കും എന്ന് പറഞ്ഞ് റോഡ് കുത്തിപ്പൊളിച്ചിട്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിർമ്മാണ പ്രവർത്തനങ്ങൾ തീരെ മന്ദഗതിയിലാവുകയായിരുന്നു.
ക്വാറിവേസ്റ്റ് വിരിച്ചിട്ടുള്ള റോഡിലൂടെയുള്ള വാഹന യാത്രയും കാൽനടയാത്രയും അതീവ ദുഷ്കരമായിരിക്കുകയാണ്. യാത്രക്കാർക്ക് അപകടം ഉണ്ടാവുകയും വാഹനങ്ങളുടെ ടയർ പഞ്ചറാവുകയുംപതിവായി. പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ പണിതുടങ്ങിയപ്പോൾ ഭരണപരമായ ഇടപെടീൽ അന്ന് നടത്തുവാൻകഴിഞ്ഞില്ലെന്ന് മുന്‍ പ്രസിഡന്റ് ഉഷാലയം ശിവരാജന്‍ പറഞ്ഞു.

സർക്കാർ ജീവനക്കാർ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ദിനംപ്രതി യാത്ര ചെയ്യുന്ന സാധാരണക്കാർ വളരെ ഏറെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. മഴക്കാലമായതോടെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതും, വലിയകുഴികൾ രൂപ പ്പെട്ടതും..യാത്ര കൂടുതൽ ദുഷ്കരമാക്കിയിരിക്കുകയാണ്.
(റോഡിന്റെശോചനീയാവസ്ഥ കാരണം ജില്ലാ റോഡായ ഇവിടെ കോട്ടക്കുഴി മുക്ക് -ലക്ഷം വീട്, ലക്ഷം വീട് മുക്ക് -വിളന്തറ മുക്ക് റോഡിന് രണ്ട് റീചായി 13.ലക്ഷം രൂപ ചിലവാക്കി മെയിന്റൻസ് നടത്തി സഞ്ചാര യോഗ്യമാക്കിയിരുന്നു.)
11-01-2026-ൽ ടെൻഡർ എടുത്ത് കോൺട്രാക്ടർക്ക് ഹാൻഡ്‌ ഓവർ ചെയ്ത റോഡ് 18-04-2026-ൽ ആദിക്കാട് മുക്കിൽ നിന്നും പൊളിക്കൽ പണി ആരംഭിച്ചപ്പോൾ തന്നെ “റോഡിന്റെ സൈഡ് വാൾ കെട്ടുകയും ഇലക്ട്റിക്ക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്ത ശേഷം റോഡ് പൊളിച്ചാൽ മതിയെന്നും അല്ലെങ്കിൽ ഈ റോഡ് ഏക ആശ്രയമായിക്കണ്ട് ഇതുവഴി പോകുന്ന യാത്രക്കാർ വലയുമെന്നും” അസി. എഞ്ചിനീയർ, കോൺട്രാക്ടർ എന്നിവരെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നതായി ശിവരാജന്‍ പറഞ്ഞു. എന്നാല്‍ പെട്ടെന്ന് പണി തീര്‍ക്കുമെന്നായിരുന്നു ഉറപ്പ്.
ആയതിനാൽ ബ്രേക്ക് ഇല്ലാതെ പണി അടിയന്തിര സ്വാഭാവത്തോടെ പൂർത്തീകരിക്കുവാൻ ആവശ്യമായ ഇടപെടീലുകൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഉഷാലയംശിവരാജൻ അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. 22 കാരറ്റ് സ്വ‍‌ർണം ഗ്രാമിന് 290 രൂപ വ‌‍‌ർ‍ധിച്ച് ഒരു പവൻ സ്വ‍‌ർണത്തിന് 1,13,760 രൂപയായി. ഗ്രാമിന് 14,220 രൂപയാണ് കൂടിയത്. ഒരുപവൻ സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് 2320 രൂപയോളമാണ് ഇന്ന് കൂടിയത്. വെള്ളി വിലയിലും ഇന്ന് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് ഇന്നത്തെ നിരക്ക്


അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായ തിരിച്ചുവരവിലാണ്. ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവ് ഉൾപ്പടെ നിരവധി ഘടകങ്ങൾ സ്വർണവിലയെ ബാധിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യം മാറിയും മറിഞ്ഞും തുടരുന്നതിനാൽ വരും ദിവസങ്ങളിലും ഈ ചലനങ്ങൾ സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.


അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഒരോ മാറ്റങ്ങളും ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന വിപണി ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നമ്മൾ ഇന്ത്യക്കാർ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.

പുതിയ പാര്‍ലമെന്റും പ്രധാനമന്ത്രിക്കായി വസതിയും നിര്‍മിച്ചു, പിന്നെ എന്തുകൊണ്ടാണ് നമ്മുടെ ഗ്രാമങ്ങളില്‍ ഈ പ്രശ്നം പരിഹരിക്കാത്തത് സിജെപി പുതിയ സമരവുമായി ഗ്രാമങ്ങളിലേക്ക്

ന്യൂഡല്‍ഹി: ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുടെ നിലവാരം ഉയര്‍ത്തുന്നതിനായി രാജ്യവ്യാപക ക്യാംപയെനുമായി സിജെപി. കുട്ടികള്‍ക്കായുള്ള ‘അടിസ്ഥാന’ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാമൂഹികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം ഗ്രാമത്തലവന്മാരും രക്ഷിതാക്കളും ഏറ്റെടുക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് പതിനഞ്ചിന് ക്യാംപെയ്ന് തുടക്കമാകുമെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു.

അന്നേദിവസം മഹാരാഷ്ട്രയിലെ തന്റെ സ്വന്തം ഗ്രാമായ ഹിങ്കോളയില്‍ എത്തി അവിടുത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ ഗ്രാമുമുഖ്യനോട് ആവശ്യപ്പെടുമെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. ‘വരുന്ന ഓഗസ്റ്റ് 15 നമ്മുടെ 80-ാം സ്വാതന്ത്ര്യദിനമാണ്. എന്നാല്‍, കഴിഞ്ഞ 80 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ടതായി എന്തെങ്കിലും ഉണ്ടെങ്കില്‍, അത് നമ്മുടെ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളാണ്,’- ദിപ്കെ പറഞ്ഞു.

പുതിയ പാര്‍ലമെന്റും പ്രധാനമന്ത്രിക്കായി വസതിയും നിര്‍മിച്ചു. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ ഗ്രാമങ്ങളില്‍ പുതിയ സ്‌കൂളുകള്‍ നിര്‍മിക്കത്തതെന്ന് അദ്ദേഹം ചോദിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കളെ രാജ്യത്തിന്റെ ഭാവിയായി കാണുന്നില്ലേ?. ആ കുട്ടികള്‍ക്കായി 80 വര്‍ഷമായി എന്തുചെയ്തു. നഗരത്തിലെ ഒരു കുട്ടിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ എന്തുകൊണ്ടാണ് ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയാത്തത് – ദീപ്കെ ചോദിച്ചു,

അന്നേദിവസം മഹാരാഷ്ട്രയിലെ തന്റെ സ്വന്തം ഗ്രാമായ ഹിങ്കോളയില്‍ എത്തി അവിടുത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ ഗ്രാമുമുഖ്യനോട് ആവശ്യപ്പെടുമെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. ‘വരുന്ന ഓഗസ്റ്റ് 15 നമ്മുടെ 80-ാം സ്വാതന്ത്ര്യദിനമാണ്. എന്നാല്‍, കഴിഞ്ഞ 80 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ടതായി എന്തെങ്കിലും ഉണ്ടെങ്കില്‍, അത് നമ്മുടെ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളാണ്,’- ദിപ്കെ പറഞ്ഞു.

പുതിയ പാര്‍ലമെന്റും പ്രധാനമന്ത്രിക്കായി വസതിയും നിര്‍മിച്ചു. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ ഗ്രാമങ്ങളില്‍ പുതിയ സ്‌കൂളുകള്‍ നിര്‍മിക്കത്തതെന്ന് അദ്ദേഹം ചോദിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കളെ രാജ്യത്തിന്റെ ഭാവിയായി കാണുന്നില്ലേ?. ആ കുട്ടികള്‍ക്കായി 80 വര്‍ഷമായി എന്തുചെയ്തു. നഗരത്തിലെ ഒരു കുട്ടിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ എന്തുകൊണ്ടാണ് ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയാത്തത് – ദീപ്കെ ചോദിച്ചു,

ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ പോകാന്‍ കുട്ടികള്‍ കിലോമീറ്ററുകള്‍ നടക്കേണ്ടിവരുന്നു. അവര്‍ക്ക് ആവശ്യമായ കുടിവെള്ളം, ടോയ്ലറ്റുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പോലും അവിടെ ലഭ്യമല്ല. ഇതില്‍ മാറ്റം വേണം. ഗ്രാമങ്ങളിലെ സ്‌കൂളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തനായി ഓഗസ്റ്റ് പതിനഞ്ചിന് പുതിയ പോരാട്ടം തുടങ്ങാം അഭിജിത് ദീപ്കെ പറഞ്ഞു.’സര്‍പഞ്ച് ചലഞ്ച്’ എന്നാണ് സിജെപി ഇതിന് പേരിട്ടിരിക്കുന്നത്. തങ്ങളുടെ സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്ന ഗ്രാമത്തലവന്‍മാര്‍ക്ക് അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടിപ്പറുകള്‍ക്കും ഇത് നിര്‍ബന്ധമാക്കി, പുതിയ നിയമം അറിയാം

ന്യൂഡല്‍ഹി: ടിപ്പറുകളില്‍ ചരക്ക് വയ്ക്കുന്ന ലോഡ് കാര്യേജ് മുകളില്‍ നിന്ന് പൂര്‍ണമായി അടയ്ക്കാവുന്ന യന്ത്രവല്‍കൃത കവറിങ് സംവിധാനം നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടിപ്പറുകള്‍ക്കും ഇത് നിര്‍ബന്ധമാക്കി കേന്ദ്രഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി.

റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ലോഡ് കാര്യേജ് പൂര്‍ണമായി അടയ്ക്കണം. ടിപ്പറുകളില്‍ നിന്നുള്ള വസ്തുക്കള്‍ പുറത്തേക്ക് വീണ് അപകടം ഉണ്ടാകുന്നതും പൊടിപടരുന്നതും തടയുകയാണ് ലക്ഷ്യം.

യാത്രയ്ക്കിടെ ലോഡ് കാര്യേജ് തുറന്നുകിടന്നാല്‍ ഡ്രൈവര്‍ക്ക് അറിയിപ്പ് നല്‍കുന്ന സംവിധാനം വേണം. നിര്‍ദിഷ്ട കവറിങ് സംവിധാനം ഇലക്ട്രോ – മെക്കാനിക്കല്‍ അല്ലെങ്കില്‍ ഹൈഡ്രോളിക് രീതിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണം.

സിഗരറ്റ് പുകയെചൊല്ലി അക്രമം മൂന്നുപേർ പോലീസ് പിടിയിൽ

കൊച്ചി.സിഗരറ്റ് പുകയെചൊല്ലി അക്രമം മൂന്നുപേർ പോലീസ് പിടിയിൽ

തിരുവനന്തപുരം സ്വദേശി വി.ബിബിൻ, കൊല്ലം സ്വദേശികളായ ടോമിൻസൺ, ജോബിൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഇടപ്പള്ളിയിലാണ് സംഭവമുണ്ടായത്. സിഗരറ്റ് പുക മുഖത്തേക്ക് ചെന്നതിനെ തുടർന്നുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. മൂന്ന് പേരും ചേർന്ന് എറണാകുളം സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയിരുന്നു

വണ്ടാനം മെഡിക്കൽ കോളേജിൽ നിയമനത്തിന് കൈക്കൂലി, ജി സുധാകരൻ്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എച്ച് സലാം

ആലപ്പുഴ.വണ്ടാനം മെഡിക്കൽ കോളേജിൽ നിയമനത്തിന് കൈക്കൂലിയെന്ന് ജി സുധാകരൻ്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എച്ച് സലാം.രമേശ് ചെന്നിത്തലക്ക് നേരിട്ട് പരാതി നൽകി.കുടുംബശ്രീ വഴി 2 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിയമനം നടന്നെന്നാണ് സുധാകരൻ്റെ ആരോപണം

100 പേരെ നിയമിച്ചതായും സുധാകരൻ ആരോപിച്ചിരുന്നു. ഈ നിയമനങ്ങൾ അന്വേഷിക്കണമെന്നാണ് എച്ച് സലാമിൻ്റെ പരാതി

അന്വേഷണം ഉടനുണ്ടാവുമെന്ന് വിജിലൻസ് മന്ത്രിയുടെ ഉറപ്പ്

ടി ജി മോഹൻദാസിൻ്റെ അറസ്റ്റ്, പോലീസിനെതിരെ കോടതി

തിരുവനന്തപുരം.ടി.ജി മോഹൻദാസിൻ്റെ അറസ്റ്റ്. പോലീസിനെതിരെ കോടതി. അറസ്റ്റിനു മുമ്പ് നോട്ടീസ് നൽകണമെന്ന് ചട്ടം പാലിച്ചില്ല. നോട്ടീസ് നൽകാത്തത് ന്യായീകരിക്കാൻ ആവില്ലെന്നും കോടതി. അറസ്റ്റ് അനിവാര്യമായിരുന്നുവെന്നതിന് തെളിയിക്കാനുള്ള കാര്യങ്ങൾ ഇല്ല

ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി. കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തക്ക കാരണങ്ങളൊന്നും പ്രോസിക്യൂഷന് ഹാജരാക്കാൻ ആയില്ലെന്നും കോടതി. അതിനിടെ ഇന്ന് ചോദ്യംചെയ്യലിനായി ടിജി പൊലീസിനുമുമ്പാകെ ഹാജരാകണം, മൂന്നുദിവസം അന്വേഷണോദ്യോഗസ്ഥര്‍ക്കുമുമ്പില്‍ ഹാജരാകണമെന്നാണ് വ്യവസ്ഥ.

കൗൺസിലർക്കും ഭർതൃമാതാവിനും എതിരായ കത്തിക്കുത്ത്, ഭർതൃപിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പിറവം. കൗൺസിലർക്കും ഭർതൃമാതാവിനും എതിരായ ആക്രമണം.കൗൺസിലറുടെ ഭർതൃപിതാവിന്റെ അറസ്റ്റ രേഖപ്പെടുത്തി.പതിന്നാലാം ഡിവിഷൻ കൗൺസിലർ ക്രിസ്റ്റി ജോണി, ലിസി എന്നിവർക്കാണ് ഇന്നലെ കുത്തേറ്റത്.ക്രിസ്റ്റിയുടെ ഭർതൃപിതാവ് ജോയിയെ ഇന്നലെ പിടികൂടിയിരുന്നു

കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം.മദ്യപിച്ചെത്തിയ ജോയി ക്രിസ്റ്റിയെ ആക്രമിച്ചു.കത്തികൊണ്ട് കുത്താൻ ശ്രമിച്ചതോടെ ലിസി തടഞ്ഞു.തുടർന്ന് ഇരുവരെയും ജോയി ആക്രമിച്ചു

ക്രിസ്റ്റിക്ക് വയറിലും ലിസിക്ക് കൈത്തണ്ടയിലുമാണ് കുത്തേറ്റത്.ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ.പ്രതി ജോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീടിന് സമീപത്ത് നിന്നാണ് ജോയ് പിടിയിലായത്

യൂട്യൂബർ തൊപ്പിക്ക് വീണ്ടും പൊലീസിന്റെ നോട്ടീസ്

കൊച്ചി.യൂട്യൂബർ തൊപ്പിക്ക് വീണ്ടും പൊലീസിന്റെ നോട്ടീസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. നോട്ടീസ് അയച്ചത് എറണാകുളം റൂറൽ സൈബർ പൊലീസ്. സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി

തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ എന്ന് നിരീക്ഷിച്ചാണ് ഹർജി തീർപ്പാക്കിയത്. തൊപ്പി ഇപ്പോളും ഒളിവിലെന്ന് പൊലീസ്

കര്‍ണാടക അപകടം,കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കും

തിരുവനന്തപുരം.കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കും. കർണാടകയിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇരട്ട ജോലി ചെയ്യുന്നവരുടെ ഡ്യൂട്ടി സമ്പ്രദായത്തിലും മാറ്റം വരും. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും

നിലവിൽ താൽക്കാലിക ജീവനക്കാർക്ക് പ്രതിദിന ഡ്യൂട്ടിക്ക് ലഭിക്കുന്നത് 715 രൂപ.
മാസത്തിൽ രണ്ട് ഘട്ടങ്ങളായാണ് ഇത് നൽകുന്നത് . സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ അവകാശങ്ങളോ താൽക്കാലിക ജീവനക്കാർക്ക് ലഭിക്കുന്നുമില്ല. ഈ വേതന ഘടനയിൽ മാറ്റം വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലെ ജീവനക്കാരുടെ കുറവാണ് താൽകാലിക ജീവനക്കാർ കൂടുതൽ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതിന്റെ കാരണം. വേതനം കുറവായതിനാൽ അപേക്ഷകരുടെ എണ്ണത്തിലും കുറവുണ്ടായി.

ഒരു ഡബിൾ ഡ്യൂട്ടി അഥവാ 16 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാരൻ മതിയായ വിശ്രമമെടുക്കാതെ അടുത്ത ദിവസവും ഡബിൾ ഡ്യൂട്ടി ചെയ്യുന്ന സാഹചര്യമുണ്ട്. സ്വിഫ്റ്റിലാകാട്ടെ ജീവനക്കാർക്ക് അധിക ജോലിക്ക് മണിക്കൂറിന് 130 രൂപ വീതം ലഭിക്കും. എന്നാൽ താൽക്കാലികക്കാർക്ക് അധിക മണിക്കൂർ എണ്ണി പലപ്പോഴും വേതനം ലഭിക്കാറില്ല. അധിക ഡ്യൂട്ടി കാരണം കെഎസ്ആർടിസിയിൽ അപകടങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഒന്നര ഡ്യൂട്ടി, ഡബിൾ ഡ്യൂട്ടി വേതനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസി വരും ദിവസങ്ങളിൽ ഗതാഗതമന്ത്രിക്ക് കൈമാറും..