നിയന്ത്രണം വിട്ട ടിപ്പർ ഇടിച്ച് ഒരാൾ മരിച്ചു

വെഞ്ഞാറമൂട് .നാഗരുകുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ഇടിച്ച് ഒരാൾ മരിച്ചു.വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്.മൂന്ന് പേർക്ക് ഗുരുതര പരുക്ക്. നാഗരുകുഴി പിരപ്പൻകോട് റോഡിലാണ് അപകടം.നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലും പിന്നീട് ഒരു കാറിലും ഇടിച്ച് കയറുകയായിരുന്നു.കാറ് വെട്ടി പൊളിച്ചാണ് രണ്ട് പേരെ പുറത്തെടുത്തത്.മൂന്നു പേരും തിരു മെഡിക്കൽ കോളേജിൽ ചികിത്സയിൽ