29.9 C
Kollam
Sunday 20th September, 2026 | 12:02:21 PM
Home News Kerala മാവേലിക്കരയിൽ വാഹനാപകടം ; ടിപ്പറിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു

മാവേലിക്കരയിൽ വാഹനാപകടം ; ടിപ്പറിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു

മാവേലിക്കര. വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കാർത്തികപ്പള്ളി മഹാദേവികാട് കീർത്തി ഭവനത്തിൽ സുധേഷ് ചന്ദ്രൻ (45) ആണ് മരിച്ചത്. മാവേലിക്കര കൊച്ചാലുംമൂടിലുള്ള ജനത മിഷനറീസിലെ തൊഴിലാളിയാണ്.

രാവിലെ സുഹൃത്തിനൊപ്പം ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ മാവേലിക്കര മിച്ചൽ ജംഗ്ഷന് കിഴക്ക് കുരിശുംമൂടിന് സമീപത്തുവെച്ച് പിന്നിൽ നിന്ന് വന്ന ടിപ്പർ ഇവരുടെ വാഹനത്തിൽ തട്ടുകയായിരുന്നു. ബൈക്കിന്റ പിറകിലിരുന്ന സുധേഷ്‌ തെറിച്ച് ടിപ്പറിനടിയിലേക്ക് വീണു. ബൈക്ക് ഓടിച്ചിരുന്നയാൾ പരിക്കുകളോടെ രക്ഷപെട്ടു.

കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും സി പി എം നേതാവുമായിരുന്ന അന്തരിച്ച ആർ രാമചന്ദ്രന്റെ മകനാണ്. മൃതദേഹം മാവേലിക്കര ഗവ. ആശുപത്രിയിൽ. മാതാവ് :സുമതി, സഹോദരൻ : സുമേഷ് ചന്ദ്രൻ