25.2 C
Kollam
Wednesday 5th August, 2026 | 02:14:05 AM
Home International Pravasi ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ  ചില്ല് പാളി തകർന്ന്  താഴേക്ക് വീണ് മൂന്നുവയസുകാരി മരിച്ചു

ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ  ചില്ല് പാളി തകർന്ന്  താഴേക്ക് വീണ് മൂന്നുവയസുകാരി മരിച്ചു

ദുബായ്: പ്രവാസലോകത്തെയും, ജന്മനാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി 3 വയസുകാരിക്ക് ദാരുണാന്ത്യം. ദുബായിലെ ഫ്ലാറ്റ് ബാൽക്കണിയിൽ നിന്നും താഴേക്ക് വീണ് ഇരിങ്ങാലക്കുട സ്വദേശിനി ഹന്ന റോസ് ആണ് മരിച്ചത്. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശികളായ മഞ്ഞളി ഡിബിൻ, ജെയിൻ ദമ്പതികളുടെ മകളാണ്..

also read:



അഞ്ചാം നിലയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ തറയിലെ ചില്ല് പാളി തകർന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കളിച്ചുനടക്കേണ്ട പ്രായത്തിൽ അപ്രതീക്ഷിതമായി എത്തിയ മരണം കുടുംബത്തിന് വലിയ ആഘാതമായിരിക്കുകയാണ്..


സഹോദരങ്ങൾ ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ എന്നിവരാണ്. നാട്ടിലെത്തിച്ചു. സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് നടക്കും..