27.7 C
Kollam
Sunday 20th September, 2026 | 06:08:22 PM
Home News Local കുന്നത്തൂരിനെ ആവേശക്കടലാക്കി രാജി പ്രസാദിൻ്റെ റോഡ് ഷോ

കുന്നത്തൂരിനെ ആവേശക്കടലാക്കി രാജി പ്രസാദിൻ്റെ റോഡ് ഷോ

ശാസ്താംകോട്ട:കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പുത്തൂരിൽ നിന്നും ആരംഭിച്ച വമ്പിച്ച റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വൈകിട്ട് 5ന് പുത്തൂർ ചേരിയിൽ ദേവീക്ഷേത്രം മൈതാനിയിൽ നിന്ന് നുറുകണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ പ്രയാണം ആരംഭിച്ചത്.

also read :

തുറന്ന വാഹനത്തിൽ നീങ്ങിയ സ്ഥാനാർത്ഥിയെയും നേതാക്കളെയും വഴിനീളെ അമ്മമാരും സാധാരണക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ള വലിയൊരു ജനവിഭാഗം അഭിവാദ്യങ്ങളോടെ വരവേറ്റു.കച്ചവടക്കാരും വഴിയാത്രക്കാരും ആവേശത്തോടെ റോഡ് ഷോയുടെ ഭാഗമായി.പൂച്ചെണ്ടുകൾ നൽകിയും മുദ്രാവാക്യങ്ങൾ വിളിച്ചും നാടിന്റെ നാനാതുറകളിലുള്ളവർ പ്രചാരണത്തിന് കരുത്തുപകർന്നു.പാങ്ങോട്,നെടിയവിള, ഭരണിക്കാവ്,ശാസ്താംകോട്ട, ആഞ്ഞിലിമൂട്,കുമരഞ്ചിറ,പതാരം,
ചക്കുവള്ളി വഴി ഭരണിക്കാവിൽ സമാപിച്ചു.