27.5 C
Kollam
Sunday 20th September, 2026 | 02:30:20 AM
Home News Breaking News ട്വൻ്റി 20യ്ക്ക് വീണ്ടും തിരിച്ചടി, ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായ വീണാനായർക്കും വോട്ടില്ല

ട്വൻ്റി 20യ്ക്ക് വീണ്ടും തിരിച്ചടി, ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായ വീണാനായർക്കും വോട്ടില്ല

കൊച്ചി: വീണ്ടും ട്വന്റി20 ക്ക് തിരിച്ചടി. ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന നടി വീണാ നായര്‍ക്ക് വോട്ട് ഇല്ല. കോട്ടയം പരിപ്പിലാണ് വീണാ നായരുടെ വീട്. വോട്ട് ചേര്‍ക്കാനുള്ള സാധ്യതകള്‍ നേതൃത്വം പരിശോധിക്കുകയാണ്. കിഴക്കമ്പലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടേഴ്സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മി പ്രിയ.